Get Updates
Get notified of breaking news, exclusive insights, and must-see stories!

ലുലു മാളിൽ ഐഫോൺ 16 ന് വെറും 63,000 രൂപ,ഫ്രിഡ്ജും ടിവിയും എല്ലാം 50 ശതമാനം വിലക്കുറവിൽ

ലുലു മാളിൽ 42 മണിക്കൂർ ഇടവേളയില്ലാത്ത ഷോപ്പിങ് ഇന്ന് മുതൽ. ലുലു ഫ്ളാറ്റ് ഫിഫ്റ്റി സെയിലിന്റെ ഭാഗമായിട്ടാണ് ഷോപ്പിങ് നടക്കുന്നത്. രാവിലെ 8ന് തുറക്കുന്ന ഹൈപ്പർമാർക്കറ്റ്, ഫാഷൻ , കണക്ട് തുടങ്ങിയ ലുലു സ്റ്റോറുകൾ ഇടവേളയില്ലാതെ ഏഴിന് പുലർച്ചെ 2 വരെ തുറന്ന് പ്രവർത്തിക്കും.

തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് , കോട്ടയം, പാലക്കാട് ലുലുമാളുകളിലും തൃപ്രയാർ വൈമാളിലും തൃശൂർ ഹൈലൈറ്റ് മാളിലെ ലുലു ഡെയ്‌ലി, മരട് ഫോറം മാളിലെ ലുലു ഡെയ്‌ലി, കൊല്ലം ഡ്രീംസ് മാളിലെ ലുലു ഡെയ്‌ലി എന്നിവിടങ്ങളിലും 50 ശതമാനം ഓഫറുകൾ ലഭിക്കും. ലുലു ഹൈപ്പർ മാർക്കറ്റ്, ലുലു ഫാഷൻ സ്റ്റോർ, ലുലു കണക്ട് എന്നിവിടങ്ങളിൽ നിലവിൽ എൻഡ് ഓഫ് സീസൺ സെയിൽ തുടരുകയാണ്. അന്താരാഷ്ട്ര ബ്രാൻഡുകൾ ഉൾപ്പെടുന്ന ലുലു മാളുകളിലെ വിവിധ ഷോപ്പുകൾ ലുലു ഓൺ സെയിലിന്റെ ഭാഗമാകും. 50 ശതമാനം വിലക്കുറവിൽ ലുലു കണക്ട് , ലുലു ഫാഷൻ, ലുലു ഹൈപ്പർ മാർക്കറ്റ് എന്നിവയിൽ നിന്നും സാധനങ്ങൾ വാങ്ങുവാൻ ലുലു ഫ്‌ളാറ്റ് ഫിഫ്റ്റി സെയിലിലൂടെയും സാധിക്കും.

lulumalloffer2

ഹൈപ്പർമാർക്കറ്റിൽ നിന്നും നിത്യോപയോ​ഗ സാധനങ്ങൾ, ​ഗ്രോസറി ഉത്പ്പന്നങ്ങൾ എന്നിവ ആകർഷകമായ വിലക്കുറവിൽ വാങ്ങിക്കാൻ സാധിക്കും. ഇലക്ട്രോണികിസ് ആൻഡ് ഹോം അപ്ലയൻസ് ഉത്പ്പന്നങ്ങൾക്കും സ്മാർട്ട് ഫോൺ , ലാപ്ടോപ്പ്, ടെലിവിഷൻ തുടങ്ങിയവയ്ക്കും ആകർഷകമായ ഓഫറുകളുണ്ട്. Lulu Online India Shopping APP വഴിയും www.luluhypermarket.in എന്ന വെബ്‌സൈറ്റ് സന്ദർശിച്ചോ വിലകുറവിൽ ഉൽപ്പന്നങ്ങൾ വാങ്ങൻ കഴിയും.

വിലക്കുറവിൽ എന്തൊക്കെ

കണ്ണ് തള്ളിക്കുന്ന ഓഫറുകളാണ് ലുലു ഫ്ലാഫറ്റ് സെയിലിന്റെ ഭാഗമായി ഒരുക്കിയിരിക്കുന്നത്. വെളിച്ചെണ്ണ, അരി , ഗോതമ്പ് പൊട, ചായപ്പൊടി, സവാള, പഴങ്ങൾ, ബേക്കറി ഉത്പന്നങ്ങൾ, ബദാം, അണ്ടിപ്പരിപ്പ് തുടങ്ങിയവയ്ക്കെല്ലാം വമ്പൻ ഓഫറിൽ ഉപഭോക്താക്കൾക്ക് സ്വന്തമാക്കാം.

ഇനി അടുക്കള പാത്രങ്ങളുടെ കാര്യമാണെങ്കിൽ ഓണത്തിന് മുൻപ് മികച്ച ഓഫറിൽ പാത്രങ്ങൾ സ്വന്തമാക്കാനുള്ള അവസരം ലുലു ഒരുക്കുന്നുണ്ട്. 6,999 രൂരയുടെ പ്രഷർ കുക്കർ കോമ്പോ വെറും 2,299 രൂപയ്ക്ക് ലഭിക്കും. 3950 രൂപയുടെ നോൺ സ്റ്റിക്ക് കുക്കിങ് പോട്ട് 1649 രൂപയ്ക്ക് വാങ്ങാം. ക്യാസ് റോൾ , ഡിന്നർ സെറ്റ്, അപ്പച്ചട്ടി, കടായി, കോഫി മഗ്, ചോപ്പർ, ചുടങ്ങിയ സാധനങ്ങൾക്കും വിലക്കുറവുണ്ട്. ഫാഷൻ പ്രൊഡക്ടുകളും വൻ വിലക്കുറവിൽ ലഭിക്കും.

ഇലക്ട്രോണിക് ഉത്പന്നങ്ങൾക്ക് ഇതെന്ത് ഓഫറാണ്

ഓണത്തിന് ഒരു ഐഫോൺ വാങ്ങി കസറണമെന്നുണ്ടോ? എന്നാൽ ഇപ്പോൾ തന്നെ ലുലുവിലേക്ക് വിട്ടോ. 79,000 രൂപയുടെ ഐഫോൺ നിങ്ങൾക്ക് 62,950 രൂപയ്ക്ക് ലഭിക്കും. ഐഫോൺ മാത്രമല്ല ഓപ്പോയുടെ റെനോ 13 5 ജിക്ക് വെറും 31,999 രൂപ മാത്രമേ ഉള്ളൂ. വിവോ വൈ400 പ്രോ 5 ജിക്ക് 24,999 രൂപയാണ് വില.

4 കെ ക്യുഎൽഇഡി 190.5സെന്റി മീറ്ററിന് 70,9990 രൂപയുടെ മികച്ച ഡീലിൽ സ്വന്തമാക്കാം. എൽജിയുടെ ഫുൾ എച്ച്ഡി ടിവി 109.22 സെന്റി മീറ്ററിന് 24,990 രൂപയാണ് വില വരുന്നത്. 8,000 രൂപ മുതൽ ഓട്ടോമാറ്റിക്ക് വാഷിങ് മെഷീൻ ലഭിക്കും. മിക്സി, ഗ്യാസ് അടുപ്പ്, ഫ്രിഡ്ജ്, ലാപ്ടോപ് ആക്സസറികൾ, സൗണ്ട് ബാർ, ആക്ഷൻ ക്യാമറ, സ്മാർട്ട് വാച്ച്, ഇയർപോഡ്, എന്നിവയും മികച്ച ഓഫറിൽ വാങ്ങാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+