കൊച്ചി ലുലു മാളിൽ വൻ ഓഫർ; പകുതി വിലയിൽ സാധനങ്ങൾ വാങ്ങാം,ബൈ വൺ ഗെറ്റ് വൺ ഫ്രീ, അവേർലി ഗിഫ്റ്റ്സ്..ഓടിക്കോ
ഓഫറിൽ സാധനങ്ങൾ കിട്ടിയാൽ വാങ്ങാതിരിക്കാനാകില്ലല്ലോ അല്ലേ, എന്നാൽ നേരെ വിട്ടോളൂ കൊച്ചി ലുലു മാളിലേക്ക്. മാളിന്റെ 12 ാം വാർഷികത്തോട് അനുബന്ധിച്ച് വമ്പൻ ഓഫറുകളാണ് ലുലു ഗ്രൂപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. ലുലു ഹൈപ്പർമാർക്കറ്റിലും കണക്ടിലുമെല്ലാം ഓഫറുകൾ ലഭ്യമാണ്. വിശദമായി നോക്കാം.
12 വർഷം പൂർത്തിയാക്കി കൊച്ചി ലുലു മാൾ
2013 ലായിരുന്നു കൊച്ചിയിൽ ലുലു മാൾ പ്രവർത്തനം തുടങ്ങിയത്. മൂന്ന് നിലകളിലായി 68,000 ചതുരശ്രമീറ്ററിലാണ് കൊച്ചി ലുലുമാൾ വ്യാപിച്ച് കിടക്കുന്നത്. ഇവിടെ 235 ലധികം ഔട്ട്ലെറ്റുകൾ പ്രവർത്തിക്കുന്നുണ്ട്. ഫുഡ് കോർട്ടുകൾ, റെസ്റ്റോറന്റുകൾ, ഫാമിലി എന്റർടെയിൻമെന്റ് സോണുകൾ, മൾട്ടിപ്ലക്‌സ്, ഐസ് സ്കേറ്റിംഗ് റിംഗ്, ഗെയിമിംഗ് അരീന, ബ്യൂട്ടി പാർലറുകൾ, ടോയ് ട്രെയിൻ ജോയ് റൈഡ്, ബൗളിംഗ് ആലി തുടങ്ങിയവയുടെയെല്ലാം ലുലുവിൽ ഉണ്ട്.

100 ലധികം ബ്രാൻഡുകളാണ് ഇവിടെ പ്രവർത്തിക്കുന്നത്. ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ലുലു ഹൈപ്പർമാർക്കറ്റ് കൂടിയാണ് കൊച്ചിയിലേത്. 3,096 വാഹനങ്ങൾക്കുള്ള പാർക്കിങ് സൗകര്യവും ഇവിടെ ഉണ്ട്.
എന്തൊക്കെയാണ് ഓഫറുകൾ?
പകുതി വിലയിൽ സാധനങ്ങൾ ,ബൈ വൺ ഗെറ്റ് വൺ ഫ്രീ, അവേർലി ഗിഫ്റ്റ്സ് എന്നിവയെല്ലാം ആനിവേഴ്സറിയുടെ ഭാഗമായി ലുലു പ്രഖ്യാപിച്ചിട്ടുണ്ട്. ലുലു ഹൈപ്പർമാർക്കറ്റിന്റെ വെബ്സൈറ്റിലൂടെ വാങ്ങുന്നവർക്ക് 50 ശതമാനം ഓഫറിലൂടെ സാധനങ്ങൾ വാങ്ങാം. ലുലു കണക്ടിൽ ഗൃഹോപകരണങ്ങൾ വിലക്കുറവിൽ സ്വന്തമാക്കാം. ടിവി, മൊബൈലുകൾ, ലാപ്ടോപ്പുകൾ, പ്രിൻ്റർ, വാഷിങ് മെഷീൻ, ഫ്രിഡ്ജ്, സ്റ്റൗ,എസി, കൂളർ, ഫാൻ തുടങ്ങിയവയ്ക്കെല്ലാം ഓഫറുകൾ ഉണ്ട്. മാർച്ച് 7 ന് ആരംഭിച്ച ഓഫറുകൽ നാളെ ( മാർച്ച് 10 ന്) അവസാനിക്കും.
ലുലുവിൽ ഹോളി തകർക്കാം
ഹോളി ആഘോഷങ്ങൾക്കൊരുങ്ങി കൊച്ചി ലുലു മാൾ. ഈ മാസം 15 ന് വൈകീട്ട് നാല് മുതലാണ് പരിപാടികൾ നടക്കുക. കൊച്ചി ലുലുവിന്റെ ഫേസ്ബുക്ക് പേജിൽ പങ്കുവെച്ച ക്യുആർ കോഡ് സ്കാൻ ചെയ്ത് പൊതുജനങ്ങൾക്കും പരിപാടിയിൽ പങ്കെടുക്കാം.
റമദാൻ ഓഫറുകളും
ലുലുവിൽ റമദാൻ ഓഫറുകളും നടക്കുന്നുണ്ട്. വിലക്കുറുവിൽ റമദാൻ കിറ്റുകൾ കൂടാതെ റമാദനുമായി ബന്ധപ്പെട്ട പല ഉത്പന്നങ്ങൾക്കും വിലക്കുറുവുണ്ട്. ഗൾഫ് രാജ്യങ്ങളിലും റമദാൻ പ്രമാണിച്ച് വമ്പൻ ഓഫറാണ് നടക്കുന്നത്. മികക സാധനങ്ങൾക്കും പകുതി വിലയാണ് പ്രഖ്യാപിച്ചത്.












Click it and Unblock the Notifications