കൊച്ചി ലുലു മാളിൽ വൻ ഓഫർ; പകുതി വിലക്ക് സാധനം വാങ്ങാം,ബൈ വൺ ഗെറ്റ് വൺ ഓഫറും..അറിയാം
കൊച്ചി: കൊച്ചി ലുലുമാളിന്റെ 13-ാം വാർഷികത്തിന്റെ ഭാഗമായി ആനിവേഴ്സറി മെഗാ സെയിലിന് തുടക്കമായി. മാർച്ച് 15 വരെ മെഗാ സെയിൽ തുടരും. തിരഞ്ഞെടുക്കപ്പെട്ട ഉത്പന്നങ്ങൾ പകുതി വിലയ്ക്ക് വാങ്ങുന്നതിനൊപ്പം മറ്റുള്ള ഉത്പ്പന്നങ്ങൾക്ക് ആകർഷകമായ നിരവധി ഓഫറും പ്രഖ്യാപിച്ചിട്ടുണ്ട്.
മാർച്ച് 31 വരെ തുടരുന്ന ആനിവേഴ്സറി ഓഫറിലൂടെ ഒരോ മണിക്കൂറുകളിലും ഷോപ്പിങ്ങിലൂടെ ഗിഫ്റ്റുകൾ നേടുന്നതിന് പുറമേ, നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കപ്പെടുന്ന 13 കസ്റ്റമേഴ്സിന് ഒരു വർഷത്തെ ഫ്രീ ഷോപ്പിങ്ങിനുള്ള അവസരമൊരുങ്ങും. ലുലു ഹൈപ്പർ മാർക്കറ്റിൽ തിരഞ്ഞെടുക്കപ്പെട്ട ഉത്പ്പന്നങ്ങൾക്ക് ബൈ വൺ ഗെറ്റ് വൺ ഓഫറും ലഭ്യമാണ്. ലുലു കണക്ട് സ്റ്റോറിൽ നിന്ന് ഗൃഹോപകരണങ്ങളും ഇലക്ട്രോണിക്സ് ഉപകരണങ്ങളും പർച്ചേഴ്സ് ചെയ്യുമ്പോൾ സീറോ ഡൗൺ പെയ്മെന്റിൽ പർച്ചേഴ്സും, ബാങ്ക് ഓഫറുകളും ലഭ്യമാണ്. ലുലു സെലിബ്രേറ്റ് സ്റ്റോറുകളിലും ഓഫർ വിൽപ്പനയുണ്ട്. ലുലു ഹാപ്പിനസ് അംഗങ്ങൾക്ക് ഫാഷൻ സ്റ്റോറിൽ നിന്ന് പർച്ചേസ് ചെയ്യുമ്പോൾ അഡിഷണൽ പോയിന്റ് ലഭിക്കും. ഓഫറുകൾ നിബന്ധനകൾക്ക് വിധേയമായിരിക്കും.

റമദാൻ സ്പെഷ്യൽ വിഭവങ്ങളുമായി ലുലുവിൽ റമദാൻ മാർക്കറ്റ്
കൊച്ചി: വിശുദ്ധ റമദാൻ മാസത്തിലെ ഇഫ്താർ വിരുന്നിന് സ്വാദിഷ്ടമായ വിഭവങ്ങളുമായി ലുലുവിൽ റമദാൻ മാർക്കറ്റ് ഒരുങ്ങി. റമദാൻ മാർക്കറ്റിന്റെ ഉദ്ഘാടനം സിനിമാ താരങ്ങളായ ടിനി ടോം, കൈലാഷ്, നടി സരയു മോഹൻ, സംഗീതജ്ഞൻ ജോർജ് പീറ്റർ എന്നിവർ ചേർന്ന് നിർവഹിച്ചു. ലുലു ഒരുക്കിയ റമദാൻ മാർക്കറ്റ് ഭക്ഷണ വൈവിധ്യങ്ങളാൽ സമ്പന്നമാണെന്ന് നടൻ കൈലാഷും ടിനിടോമും പ്രതികരിച്ചു. ഓരോ സീസണിലും ലുലു എത്തിക്കുന്ന രുചി വൈവിധ്യങ്ങൾ എടുത്തു പറയേണ്ടതാണെന്ന് നടി സരയു പ്രശംസിച്ചു. ലുലു ഇന്ത്യ മീഡിയ ഹെഡ് എൻ.ബി സ്വരാജ്, കൊച്ചി ലുലു ഹൈപ്പർമാർക്കറ്റ് ജനറൽ മാനേജർ ജോ പൈനേടത്ത്, ഡെപ്യൂട്ടി ജനറൽ മാനേജർ ജയേഷ് നായർ, ലുലു ഹൈപ്പർമാർക്കറ്റ് മാനേജർ കെ. രതീഷ്, ഫ്രഷ് ഫുഡ് മാനേജർ കെ.കെ. അബീഷ് എന്നിവർ സന്നിഹിതരായി.
നോമ്പ് തുറയ്ക്കാവശ്യമായ നാടൻ ഭക്ഷണങ്ങൾ ഒരുക്കിയാണ് റമദാൻ മാർക്കറ്റ് സജ്ജീകരിച്ചിരിക്കുന്നത്. ഫ്രഷ് ജ്യൂസ് വിഭവങ്ങൾ, ലൈവ് മലബാർ പലഹാര കൗണ്ടർ എന്നിവ സജ്ജമാണ്. ചിക്കൻ ഹലീം, മട്ടൻ ഹലീം തുടങ്ങിയ ഹൈദ്രാബാദി വിഭവങ്ങൾക്ക് പുറമേ മലബാറി സ്പെഷ്യൽ വിഭവങ്ങളായ മുട്ടയപ്പം, ചിരിമുട്ട, ഫിഷ്പോള, ബീഫ് കുഞ്ഞി പത്തിരി, ചിക്കൻ കുഞ്ഞിപ്പത്തിരി, ഇറച്ചിപത്തിരി ചിക്കൻ, ഇറച്ചി പത്തിരി ബീഫ്, കൽമാസ് ഫിഷ്, കോഴി അട, ക്യാരറ്റ് പോള തുടങ്ങിയ മലബാറി വിഭവങ്ങളും സ്റ്റാളിൽ ലഭ്യമാണ്. ലുലു ഹൈപ്പർ മാർക്കറ്റിൽ നിന്ന് നിത്യോപയോഗ സാധനങ്ങൾ മികച്ച വിലക്കുറവിൽ ഉപഭോക്താക്കൾക്ക് വാങ്ങാൻ സാധിക്കും. കൂടാതെ 1,129 രൂപയ്ക്ക് 14 ഇനവും 1,499 രൂപയ്ക്ക് 17 ഇനവും നിത്യോപയോഗ സാധനങ്ങളുമായി റമദാൻ സ്പെഷ്യൽ കിറ്റും ലുലു ഒരുക്കിയിരിക്കുന്നു












Click it and Unblock the Notifications