ലുലു മാൾ കൊച്ചി മാത്രമല്ല, തിരുവനന്തപുരവും പട്ടികയിൽ; കേരളത്തിലെ ടോപ് 5 മാളുകൾ ഇതാ
ഷോപ്പിംഗ് മാളുകളുടെ കാര്യത്തിൽ ഒട്ടും പിന്നിലല്ല കേരളം. സംസ്ഥാനത്തിന്റെ അങ്ങോളമിങ്ങോളം നിരവധി മാളുകൾ പ്രവർത്തിക്കുന്നുണ്ട്. അങ്ങനെയെങ്കിൽ ഈ മാളുകളിൽ ഏറ്റവും കൂടുതൽ റേറ്റിംഗ് ലഭിച്ച മാൾ ഏതായിരിക്കും? കേരളത്തിലെ ടോപ് 5 മാളുകൾ ഏതാണെന്ന് വിശദമായി നോക്കിയാലോ?
അഞ്ചാം സ്ഥാനത്ത് കൊച്ചി സെൻട്രെൽ സ്ക്വയർ മാൾ ആണ്. കൊച്ചിയുടെ ഹൃദയഭാഗത്ത്, എം.ജി റോഡിൽ സ്ഥിതി ചെയ്യുന്ന സെൻ്റർ സ്ക്വയർ മാൾ 2013-ലാണ് ആരംഭിച്ചത്. ഏകദേശം 5 ലക്ഷം ചതുരശ്ര അടി വിസ്തീർണ്ണമുള്ള ഈ മാൾ, ആഢംബര ബ്രാൻഡുകളും നിത്യോപയോഗ സാധനങ്ങളും ഒരേപോലെ ലഭ്യമാക്കുന്നു.സെൻട്രൽ, റിലയൻസ് ട്രെൻഡ്സ്, മാക്സ് ഫാഷൻ തുടങ്ങിയ പ്രമുഖ സ്റ്റോറുകൾക്ക് പുറമെ, ലെവീസ്, വെസ്റ്റ്സൈഡ്, ഹോം സെൻ്റർ പോലുള്ള ജനപ്രിയ ഔട്ട്‌ലെറ്റുകളും ഇവിടെയുണ്ട്. കേരളത്തിരെ രണ്ടാമത്തെ ഐമാക്സ് തീയറ്റർ, ലേസർ പ്രൊജക്ഷൻ തീയറ്റർ എന്നിവയും ഇവിടെയാണ്. സിനിപോളിസിൻ്റെ 11 സ്ക്രീൻ മൾട്ടിപ്ലക്സും ഇവിടെയുണ്ട്. 4.2 സ്റ്റാർ ആണ് മാളിന് ലഭിച്ച റേറ്റിംഗ്. 41,103 ആളാണ് മാൾ റേറ്റ് ചെയ്തിരിക്കുന്നത്.

നാലാം സ്ഥാനത്ത് തിരുവനന്തപുരം മാൾ ഓഫ് ട്രാവൻകൂറാണ്.തിരുവനന്തപുരം ലുലു മാൾ വരുമ്പോൾ മാൾ ഓഫ് ട്രാവൻകൂർ പൊളിയുമെന്ന് ചർച്ചകളൊക്കെ ഉണ്ടായിരുന്നുവെങ്കിൽ മാളിനെ ആളുകൾ കൈവിട്ടില്ലെന്ന് മാത്രമല്ല 4.3 സ്റ്റാർ നേടി പട്ടികയിൽ നാലാം സ്ഥാനത്ത് മാൾ ഇടംപിടിച്ചിട്ടുണട്. 39810 ആളുകളാണ് മാളിനെ റേറ്റ് ചെയ്തത്.
മലബാർ ഗ്രൂപ്പ് വികസിപ്പിച്ച് 2018-ൽ തുറന്ന ഒരു പ്രമുഖ ഷോപ്പിംഗ് മാൾ നഗരത്തിലെ ആദ്യത്തെ വലിയ മാൾ കൂടിയാണ്.ഏഴ് ഏക്കർ സ്ഥലത്ത് നാല് നിലകളിലായി 7 ലക്ഷം ചതുരശ്ര അടി വിസ്തീർണ്ണത്തിലാണ് മാൾ വ്യാപിച്ച് കിടക്കുന്നത്.25,000 ചതുരശ്ര അടി വിസ്തീർണ്ണമുള്ള ഹൈപ്പർമാർക്കറ്റും ഇലക്ട്രോണിക്സ് ഷോറൂമുകളും ലൈഫ്സ്റ്റൈൽ ഔട്ട്ലെറ്റുകളും മാളിന്റെ പ്രധാന ആകർഷണങ്ങളാണ്.വിനോദത്തിനായി ഒരു വിഐപി സ്ക്രീൻ ഉൾപ്പെടെ ഏഴ് സ്ക്രീനുകളുള്ള സിനിപോളിസ് മൾട്ടിപ്ലക്സ് ഇവിടെയുണ്ട്. കൂടാതെ, 15,000 ചതുരശ്ര അടി വിസ്തീർണ്ണമുള്ള കുട്ടികളുടെ കളിസ്ഥലത്തിൽ 11 ഇൻഡോർ റൈഡുകൾ, ഒരു 9D തിയേറ്റർ, 60 വീഡിയോ കിയോസ്കുകൾ എന്നിവയുമുണ്ട്. 1.5 കിലോമീറ്റർ നീളമുള്ള ഒരു ജോഗിംഗ് ട്രാക്കും ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്.
മൂന്നാം സ്ഥാനത്ത് ശോഭ സിറ്റി മാൾ മാൾ ആണ്. 2015 ഡിസംബർ 17-നാണ് തൃശൂർ ജില്ലയിലെ ശോഭ സിറ്റി മാൾ ആരംഭിച്ചത്.ഗുരുവായൂർ റോഡിന് സമീപം 4.7 ഏക്കറിൽ 4,50,000 മുതൽ 6,00,000 ചതുരശ്ര അടി വിസ്തൃതിയിൽ വ്യാപിച്ചുകിടക്കുന്ന ഈ ആധുനിക മാൾ ആഡംബര റീട്ടെയിൽ സ്റ്റോറുകൾ, സിനിമാശാലകൾ, മികച്ച റെസ്റ്റോറന്റുകൾ, കുടുംബ സൗഹൃദ വിനോദങ്ങൾ എന്നിവയുടെ സങ്കലനമാണ്. 4.3 ആണ് മാൾ റേറ്റിംഗ്. 40,867 പേർ മാൾ റേറ്റ് ചെയ്തിട്ടുണ്ട്.
രണ്ടാം സ്ഥാനത്ത് 41936 റേറ്റ് ചെയ്ത് 4.6 റേറ്റിംഗ് ഉള്ള തിരുവനന്തപുരം ലുലു മാൾ തന്നെ.കേരളത്തിലെ ഏറ്റവും വലിയ ഷോപ്പിംഗ് മാളാണ് തിരുവനന്തപുരം ലുലു മാൾ.അക്കുളം പ്രദേശത്ത് 20 ലക്ഷം ചതുരശ്ര അടി വിസ്തീർണ്ണത്തിൽ സ്ഥിതി ചെയ്യുന്ന മാൾ 2016 ലാണ് ആരംഭിച്ചത്. 46 ഏക്കർ സ്ഥലത്ത് 2,000 കോടി രൂപ മുതൽമുടക്കിൽ നിർമ്മിച്ച ഈ മൂന്ന് നില മാളിൽ 300-ൽ അധികം ദേശീയ, അന്തർദേശീയ ബ്രാൻഡുകളാണുള്ളത്. 18,500 ചതുരശ്ര മീറ്റർ വിസ്തീർണ്ണമുള്ള ലുലു ഹൈപ്പർമാർക്കറ്റ്, റിലയൻസ് ട്രെൻഡ്സ്, ലൈഫ്സ്റ്റൈൽ, മാക്സ്, ഹോം സെന്റർ എന്നിവയുൾപ്പെടെ 12 ആങ്കർ സ്റ്റോറുകളും ഇവിടെയുണ്ട്.
ഒന്നാം സ്ഥാനത്ത് രണ്ടാമത്തെ വലിയ മാൾ ആയ കൊച്ചി ലുലു മാൾ ആണ്. 4.6 ആണ് മാളിന്റെ റേറ്റിംഗ്. 195575 പേരാണ് മാൾ റേറ്റ് ചെയ്തിരിക്കുന്നത്.300-ൽ അധികം ഔട്ട്‌ലെറ്റുകളുള്ള ലുലു മാളിൽ പ്രതിദിനം 80,000-ൽ അധികം സന്ദർശകരെത്താറുണ്ട്. 67,000 ചതുരശ്ര അടി വിസ്തീർണ്ണമുള്ള ലുലു ഹൈപ്പർമാർക്കറ്റ്, ലുലു ഫാഷൻ സ്റ്റോർ, മാർക്ക്സ് & സ്പെൻസർ, വെസ്റ്റ്സൈഡ്, റിലയൻസ് ട്രെൻഡ്സ്, മാക്സ് തുടങ്ങിയ വസ്ത്രശാലകളും ഇവിടെയുണ്ട്. കൂടാതെ ലുലു കണക്ട് (ഇലക്ട്രോണിക്സ്), ലുലു സെലിബ്രേറ്റ് (സമ്മാനങ്ങൾ), ഹോം സെന്റർ (ഗൃഹോപകരണങ്ങൾ) എന്നിവയും മാളിന്റെ ആകർഷണങ്ങളാണ്.












Click it and Unblock the Notifications