ലുലു മാളിൽ വൻ വിഷു ഓഫർ; 799 രൂപയുടെ വിഷുക്കണി കിറ്റ് , ഈ നമ്പറിൽ വിളിച്ചാൽ വിഷു സദ്യയും റെഡി
കൊച്ചി: ഈ വർഷത്തെ വിഷുവിനെ വരവേൽക്കാൻ മികച്ച ഓഫറുകളുമായി ലുലുവിൽ വിഷു ഓഫർ സെയിൽ ആരംഭിച്ചു. ലുലു ഹൈപ്പർമാർക്കറ്റിൽ നിന്ന് നിത്യോപയോഗ സാധനങ്ങളും പലവഞ്ജന സാധനങ്ങളും ഓഫറിൽ വാങ്ങാം. വിഷുവിന് പായസം തയ്യാറാക്കുന്നതിന് ആവശ്യമായ വിവിധതരം ബ്രാൻഡുകളുടെ റെഡിമിക്സ് പായസപാക്കറ്റുകളും ഓഫറുകളോടെ ലഭ്യമാണ്.
ലുലു ഒരുക്കുന്ന 799 രൂപയുടെ വിഷുക്കണി കിറ്റ് ലുലു ഹൈപ്പർമാർക്കറ്റിൽ ലഭ്യമാണ്. വിഷുക്കണിക്ക് ആവശ്യമായ കണിവെള്ളരി, തേങ്ങ, മുന്തിരി, തുടങ്ങി സമൃദ്ധമായ പഴം-പച്ചക്കറി വിഭവങ്ങളും കസവ് മുണ്ടും കണ്ണാടിയും അടങ്ങുന്നതാണ് വിഷുക്കണി കിറ്റ്. ഏപ്രിൽ 13 മുതൽ വിഷുക്കണി കിറ്റ് ലുലു സ്റ്റോറുകളിൽ ലഭ്യമാണ്. 549 രൂപയ്ക്ക് പാലട പ്രഥമനും, പരിപ്പ് പ്രഥമനും കറിക്കൂട്ടുകളും അടക്കം 25 ലധികം വിഭവങ്ങളുമായി വിഷു സ്പെഷ്യൽ സദ്യയും ലുലുവിൽ ഒരുക്കിയിട്ടുണ്ട്. 7306112600, 7306112599 എന്ന വാട്സ് ആപ്പ് നമ്പറുകൾ വഴി സദ്യ മുൻകൂട്ടി ഓർഡർ ചെയ്യാം.

വിഷു സദ്യ മുൻകൂട്ടി ഓർഡർ ചെയ്യുന്നവർക്ക് വിഷുദിനത്തിൽ രാവിലെ 11 മുതൽ ഉച്ചയ്ക്ക് 2 മണി വരെ ലുലു ഹൈപ്പർമാർക്കറ്റിൽ നിന്ന് നേരിട്ട് സദ്യവാങ്ങാം. ലുലു ഫാഷൻ സ്റ്റോറിൽ വിഷു സ്പെഷ്യൽ മെൻസ് , ലേഡിസ്, കുട്ടികളുടെ വസ്ത്രങ്ങളും ഓഫറിൽ ലഭിക്കും. ഇലക്ട്രോണിക് ഉപകരണങ്ങളും ഗൃഹോപകരണങ്ങളും വിഷു ഓഫർ വിൽപ്പനയിലൂടെ മികച്ച ഓഫറോടെ ലുലു കണക്ട് സ്റ്റോറിൽ നിന്ന് വാങ്ങാൻ സാധിക്കും.
പാലക്കാട് ലുലുവിലും ഓഫർ
വിഷുവിനെ വരവേൽക്കാനൊരുങ്ങി പാലക്കാട് ലുലുവും. നിത്യോപയോഗ സാധനങ്ങളും പലവഞ്ജന സാധനങ്ങളും വിഷുവിന് പായസം തയ്യാറാക്കുന്നതിന് ആവശ്യമായ വിവിധതരം ബ്രാൻഡുകളുടെ റെഡിമിക്സ് പായസപാക്കറ്റുകളും ഓഫറുകളോടെ ലഭ്യമാണ്.
പ്രവാസലോകത്ത് വിഷു കേമമാക്കാൻ കൂടുതൽ വിമാനങ്ങളിൽ ഭക്ഷ്യോത്പന്നങ്ങൾ എത്തിച്ച് ലുലു
കൊച്ചി: പ്രവാസി മലയാളികൾക്ക് ഗൾഫ് രാജ്യങ്ങളിൽ വിഷുവിന് ഭക്ഷ്യലഭ്യത ഉറപ്പാക്കാൻ ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലിയുടെ നേതൃത്വത്തിൽ, പ്രത്യേക കാർഗോ വിമാനങ്ങളിൽ പഴം - പച്ചക്കറികളുടെ കയറ്റുമതി തുടങ്ങി.
ലുലു ഫെയർ എക്സ്പോർട്ടിന്റെ നേതൃത്വത്തിലാണ് വിഷു ഒരുക്കുവാനുള്ള പഴം-പച്ചക്കറി ഉത്പ്പന്നങ്ങൾ എത്തിക്കുന്നത്. കൂടുതൽ കാർഗോ വിമാനങ്ങളിലും യാത്രാ വിമാനങ്ങളിലുമായി 3200 ടണിലധികം കാർഷികോത്പ്പന്നങ്ങൾ കയറ്റുമതി ചെയ്യുന്നുണ്ട്. ഇന്നലെ രാവിലെ 11: 45ന് കുവൈറ്റ് എയർവെയ്സിന്റെ പ്രത്യേക കാർഗോ വിമാനം 50 ടൺ കാർഷികോത്പ്പന്നങ്ങളുമായി കൊച്ചി അന്താരാഷ്ട്രാ വിമാനത്താവളത്തിൽ നിന്ന് മടങ്ങി.
വൈകിട്ട് 8 ന് നാഷണൽ എയർവേയിസിന്റെ പ്രത്യേക വിമാനത്തിൽ 100 ടൺ പഴം-പച്ചക്കറി ഉത്പ്പന്നങ്ങളും കയറ്റിയച്ചു. എമിറേറ്റ്സ്, ഇത്തിഹാദ് ഉൾപ്പടെയുള്ള വിമാന സർവീസുകൾ വഴിയാണ് ഉത്പന്നങ്ങൾ എത്തിക്കുന്നത്. യുഎഇ ഉൾപ്പടെയുള്ള വിവിധ ഗൾഫ് രാജ്യങ്ങളിലെ ലുലു ഹൈപ്പർമാർക്കറ്റുകളിൽ സുഗമമായ ഭക്ഷ്യലഭ്യതയും വിലസ്ഥിരതയും ഉറപ്പാക്കുകയാണ് ലുലു. സമൃദ്ധമായി വിഷു സദ്യയ്ക്കും വിഷുക്കണി വിഭവങ്ങൾ ഒരുക്കുവാനും ജി.സി.സിയിലെ ലുലു സ്റ്റോറുകളെ സജ്ജമാക്കുകയാണ് ലുലു.
വിഷുവിന് ഉത്പന്നങ്ങളുടെ കൃത്യമായ ലഭ്യത ഉറപ്പ് വരുത്തുന്നുണ്ടെന്നും യാതൊരു ആശങ്ക വേണ്ടെന്നും എം.എ യൂസഫലി നേരത്തെ വ്യക്തമാക്കിയിരുന്നു. ഗൾഫ് മേഖലയിൽ ഭക്ഷ്യസുരക്ഷ ഉറപ്പ് വരുത്തുകയാണ് ലുലു. വിഷുവിന് ആവശ്യമായ വാഴയില, സദ്യയ്ക്ക് ആവശ്യമായ കാർഷിക വിഭവങ്ങൾ, വിഷുക്കണി ഒരുക്കുവാൻ ആവശ്യമായ കണി വെള്ളരി, കണിക്കൊന്ന ഉൾപ്പടെ എല്ലാ കാർഷിക വിഭവങ്ങളും ലുലു സ്റ്റോറുകളിൽ സുലഭമാണ്.
-
"പൊതുവേദിയിൽ വച്ച് ജഗതി രഞ്ജിനിയെ ക്രൂരമായി അപമാനിച്ചു, ഇടവേള സമയത്ത് അവർ പൊട്ടിക്കരഞ്ഞു" -
''മഞ്ജുവിനെ ഫോൺ വിളിച്ചാൽ ദിലീപിന്റെ വീട്ടുകാർ എടുക്കും, എന്നിട്ടേ കൊടുക്കൂ, ജയിലിൽ ഇട്ടത് പോലെ ജീവിതം'' ! -
കാത്തിരിപ്പ് വിഫലം; ചിക്കമംഗളൂരിൽ കാണാതായ ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി -
2013 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം... ഒറ്റയടിക്ക് 13% ഇടിഞ്ഞെന്ന് ഗോള്‍ഡ് കൗണ്‍സില്‍ -
കേരളത്തിൽ രണ്ടിടത്ത് താമര വിരിഞ്ഞുവെന്ന് ബിജെപി; 10 ഇടത്ത് അട്ടിമറി സാധ്യത? നൂറിൽ ഉറച്ച് യുഡിഎഫും -
കേരളത്തില്‍ യുഡിഎഫ് തരംഗം; 102 സീറ്റ് വരെ കിട്ടിയേക്കും, ബിജെപിക്ക് എസ്ഐആര്‍ പാര, റാഷിദ് പറയുന്നു -
'സഭ എന്ത് വൃത്തികേടാണ് കാണിക്കുന്നത്? ബോധവും വിവരവും ഇല്ലാത്തവർ, ഞാൻ 20,000 വോട്ടിന് ജയിക്കും'; പിസി ജോർജ് -
സ്വര്‍ണവില വീണ്ടും കയറി; ഇനി ഈ ആഭരണം മാത്രമാകും ശരണം, ഇന്നത്തെ പവന് വില -
'ഇല്ലെങ്കിൽ ട്വന്റി-20 സ്ഥാനാർത്ഥി 25000 വോട്ടിന് ജയിച്ചേനെ', സാബു എം ജേക്കബിനെ പരിഹസിച്ച് സോഹൻ സീനുലാൽ -
ഗജകേസരി യോഗം ചെറിയ കാര്യമല്ല; ഈ രാശിക്കാരുടെ പ്രണയം പൂത്തുലയും, സമ്പത്തിൽ ആറാടും..! -
ഒരു യുദ്ധം കൂടി അവസാനിക്കുന്നു? താല്‍ക്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് റഷ്യയും ഉക്രെയ്നും -
കാത്തിരിപ്പ് അവസാനിക്കുന്നു.. ഡിഎ വര്‍ധനവ് അടുത്ത ആഴ്ച തന്നെയുണ്ടാകും!? ശമ്പളം കൂടും












Click it and Unblock the Notifications