കോട്ടയം ലുലു മാൾ ഗെയിം ചെയ്ഞ്ചർ തന്നെ; വമ്പൻ ഓഫർ..വെറുതെയാണോ ആളുകൾ ഇവിടേക്ക് ഒഴുകുന്നത്, ഓഫറുകൾ ഇതാ
തിരുവന്തപുരത്തും കൊച്ചിയിലും പാലക്കാടും കോഴിക്കോടും ലുലു എത്തിയപ്പോൾ ഷോപ്പിങ്ങിൽ ഈ മാളുകൾ ഒരു ഗെയിം ചെയ്ഞ്ചറായി. ദിവസവും നൂറുകണക്കിന് ആളാകളാണ് മാളിലേക്ക് കുതിച്ചത്. തിരുവന്തപുരത്തും കൊച്ചിയിലുമൊക്കെ മാൾ ആരംഭിച്ച് വർഷങ്ങൾ കഴിഞ്ഞിട്ടും ഇപ്പോഴും അവിടെയെത്തുന്ന ആളുകൾക്കും തിരക്കിനും യാതൊരു കുറവുമില്ല.
അതേസമയം ഇവിടങ്ങളിലേത് പോലെ ആയിരുന്നില്ല കോട്ടയത്തെ സ്ഥിതി. കോട്ടയത്തുകാർ ഇത്തരമൊരു മാളിനെ കൈയ്യഴിഞ്ഞ് സ്വീകരിക്കുമോയെന്ന ആശങ്ക തുടക്കത്തിൽ ഉണ്ടായിരുന്നു. അതിന് പ്രധാന കാരണം പതിവ് ഷോപ്പിങ് രീതികൾ വിട്ടുപിടിക്കുന്നവരല്ല കോട്ടയത്തുകാർ എന്നത് തന്നെയായിരുന്നു. ഭക്ഷണം മുതൽ വസ്ത്രം വരെ അക്കാര്യത്തിൽ വലിയ വ്യത്യാസമൊന്നുമില്ല.

എന്നാൽ കോട്ടയം മാൾ ഉദ്ഘാടനം ചെയ്തപ്പോൾ അമ്പരിപ്പിക്കുന്ന തരത്തിലാണ് ജനങ്ങൾ മാളിലേക്ക് എത്തിതുടങ്ങിയത്.യഥാർത്ഥത്തിൽ ലുലു ഗ്രൂപ്പിനെ പോലും അത്ഭുതപ്പെടുത്തുന്ന തരത്തിലാണ് ആളുകളുടെ ഒഴുക്ക്. പ്രതീക്ഷിച്ചതിനെക്കാൾ ആളുകൾ എത്തുന്നുണ്ടെന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ യൂസഫലിയും സമ്മതിച്ചിരുന്നു.
എന്തുകൊണ്ടാണ് ഇത്രയും കൂടുതൽ ആളുകൾ ലുലുവിലേക്ക് ദിനേന എത്തുന്നത് എന്ന് ചോദിച്ചാൽ അതിനൊരു കാരണം ഉദ്ഘാടന ഓഫറുകൾ കൂടിയാണ്. ഡിസംബർ 14 ന് മാൾ ഉദ്ഘാടനം ചെയ്തത് മുതൽ മാളിൽ വമ്പൻ ഓഫറുകളാണ് നടക്കുന്നത്. ലുലു കണക്ടിൽ ഇലക്ട്രോണിക് ഉത്പന്നങ്ങൾ മുതലുള്ളവയ്ക്ക് വലിയ വിലക്കുറവാണ് മാളിൽ ഉള്ളത്. വിശദമായി അറിയാം
പൊലീസ്, ടോമിഫിലിപ്പ് , ഫോസിൽ തുടങ്ങിയ വമ്പൻ ബ്രാൻഡ് വാച്ചു കൾക്ക് 30 ശതമാനം വരെയാണ് ഓഫർ ഉണ്ട്. 20 ശതമാനം വരെ ഓഫർ ഉള്ള വാച്ച് ബ്രാൻഡുകളുമുണ്ട്.വസ്ത്രങ്ങളും മികച്ച ഓഫറിലാണ് വിൽപന. ഷോട്സ് പോലുള്ള വസ്ത്രങ്ങൾക്ക് 259 രൂപ മുതലാണ് വില. മിക്ക വസ്ത്ര ബ്രാൻഡുകൾക്കും ഓഫർ ഉണ്ട്. ജീൻസ് പാന്റുകൾ 799 രൂപ മുതൽ ഉള്ളവയുണ്ട്. സ്ത്രീകളുടെ വസ്ത്രങ്ങളിൽ ചിലതിന് 40 ശതമാനമാണ് ഓഫർ. ബൈ വൺ ഗെറ്റ് വൺ ഓഫറുകൾ ഉളളവയും ഉണ്ട്. മേക്കപ്പ് സാധനങ്ങളിൽ ചിലതിനും 30 ശതമാനം വരെ ഓഫറാണ് ഉള്ളത്. ഷൂ, ചെരുപ്പ് സെക്ഷനുകളിലും വലിയ ഇളവ് ഉണ്ട്. 999 രൂപയുടെ ചില ഷൂകൾക്ക് 499 രൂപ മാത്രമാണ് വില. ഇത്തരത്തിൽ സ്ത്രീകളുടെ ബാഗ് ചെരുപ്പ് എന്നിവയ്ക്കെല്ലാം വിലക്കിഴിവ് ഉണ്ട്.
അതേസമയം ഓഫറുകൾ ഉള്ളത് കൊണ്ട് മാത്രമല്ല ആൾക്കാർ ലുലുവിലേക്ക് ഓടുന്നതെന്നും ഉപഭോക്താക്കൾ പറയുന്നു. എന്തായാലും ലുലുവിന്റെ കോട്ടയത്തെ മിനി മാൾ കളം പിടിച്ചുകഴിഞ്ഞു. കഴിഞ്ഞ ദിവസം കൊല്ലത്തെ കൊട്ടിയത്ത് ആരംഭിച്ച ലുലു ഡെയ്ലിലിയും ഇത് തന്നെയാണ് അവസ്ഥ. കൊട്ടിയത്തെ ഡ്രീംസ് മാളിലാണ് ഡെയ്ലി ആരംഭിച്ചത്. ഇവിടേയും തിരക്ക് കാരണം കാല് കുത്താൻ കഴിയുന്നില്ലെന്നാണ് ഇവിടെ എത്തുന്നവർ പറയുന്നത്.
ഇനി മലപ്പുറത്താണ് ലുലുവിന്റെ പുതിയ മാളുകൾ വരുന്നത്. ഒന്ന് പെരിന്തൽമണ്ണയിലും മറ്റൊന്ന് തീരുരും ആണ്. കോട്ടയത്തുകാരെ പോലെ മലപ്പുറത്തുകാരും ലുലുവിനെ ഇരുകൈയ്യും നീട്ടി സ്വീകരിക്കാൻ തയ്യാറായി നൽപ്പുണ്ട്.












Click it and Unblock the Notifications