Get Updates
Get notified of breaking news, exclusive insights, and must-see stories!

കോട്ടയത്തുകാർ തയ്യാറല്ലേ? ലുലു ഗ്രൂപ്പ് ഉദ്ഘാടനം ആ ശനിയാഴ്ച; വമ്പന്‍ ഓഫറുകള്‍, പിന്നാലെ കൊട്ടിയത്തും

കോട്ടയം ലുലു മാള്‍ ഉദ്ഘാടന തിയതി ഔദ്യോഗികമായി പുറത്തുവിട്ട് ലുലു ഗ്രൂപ്പ്. ഡിസംബർ 14 നാണ് കോട്ടയം ലുലു മാള്‍ തുറന്ന് പ്രവർത്തിക്കാന്‍ പോകുന്നത്. മധ്യകേരളത്തിനുള്ള ക്രിസ്മസ് സമ്മാനമായി കോട്ടയം ലുലു മാള്‍ തുറക്കുമെന്ന് ലുലു ഗ്രൂപ്പ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ എംഎ യൂസഫലി നേരത്തെ വ്യക്തമാക്കിയിരുന്നു.

പ്രതീക്ഷിച്ചതിലും നേരത്തെയാണ് മാളിന്റെ ഉദ്ഘാടനം. ഡിസംബർ 15, അല്ലെങ്കില്‍ 20 തിയതികളിലായിരിക്കും കോട്ടയം ലുലു മാള്‍ ഉദ്ഘാടനമെന്ന രീതിയില്‍ നേരത്തെ വാർത്തകള്‍ പുറത്ത് വന്നിരുന്നു. 14 ന് ഔദ്യോഗിക ഉദ്ഘാടനം നടക്കുമെങ്കിലും 15 നായിരിക്കും പൊതുജനങ്ങള്‍ക്ക് പ്രവേശിക്കാനാകുക. ഉദ്ഘാടനത്തിന് പതിവ് പോലെ ജനപ്രതിനിധികള്‍, മതമേലധ്യക്ഷന്മാർ, സെലിബ്രിറ്റികള്‍ തുടങ്ങിയ ക്ഷണിക്കപ്പെട്ട അഥിതികള്‍ മാത്രമായിരിക്കും പങ്കെടുക്കുക.

lulu-kottyam

ലുലു ഗ്രൂപ്പിന്റെകേരളത്തിലെ അഞ്ചാമത്തെ മാളാണ് കോട്ടയത്ത് ആരംഭിക്കാന്‍ പോകുന്നത്. കൊച്ചി, തിരുവന്തപുരം, പാലക്കാട്, കോഴിക്കോട് എന്നിവിടങ്ങളിലാണ് ലുലുവിന് നിലവില്‍ മാളുകളുള്ളത്. കൊച്ചി, തിരുവനന്തപുരം മാളുകളില്‍ നിന്ന് വ്യത്യസ്തമായി കോഴിക്കോട്, പാലക്കാട് മാളുകളുടെ മാതൃകയില്‍ മിനി മാളാണ് കോട്ടയത്ത് പൂർത്തീകരിച്ചിരിക്കുന്നത്.

മിനി മാളാണെങ്കിലും ലുലു ഹൈപ്പർ മാർക്കറ്റ്, ലുലു ഫാഷന്‍ സ്റ്റോർ, ലുലു കണക്ട്, ഫുഡ് കോർട്ട്, ഫണ്‍ട്യൂറ, പിവിആർ സിനിമാസ് എന്നിവയെല്ലാം കോട്ടയത്തെ മാളിലും സജ്ജീകരിച്ചിട്ടുണ്ട്. 2.5 ലക്ഷം ചതുരശ്ര അടി വിസ്തൃതിയിൽ കോട്ടയം എ സി റോഡിന് സമീപം മണിപ്പുഴയിലാണ് പുതിയ മാള്‍ സ്ഥിതി ചെയ്യുന്നത്. 1.4 ലക്ഷം ചതുരശ്ര അടി വിസ്തീർണമുള്ള ലുലു ഹൈപ്പർമാർക്കറ്റായിരിക്കും കോട്ടയം ലുലു മാളിന്റേയും ശ്രദ്ധാ കേന്ദ്രം.

എസ്‌ഡബ്ല്യുഎ ഡയമണ്ട്‌സ്, സെലിയോ, ലൂയിസ് ഫിലിപ്പ്, വാൻ ഹ്യൂസെൻ, മാമേർത്ത് എന്നിവയുൾപ്പെടെ ഫാഷൻ, ലൈഫ്‌സ്‌റ്റൈൽ, ബ്യൂട്ടീ എന്നീ മേഖലയിലുടനീളമുള്ള 20-ലധികം പ്രാദേശിക, ദേശീയ, അന്തർദേശീയ ബ്രാൻഡുകള്‍ ഇതിനോടകം തന്നെ മാളില്‍ തയ്യാറായി കഴിഞ്ഞു. ഫൂഡ്കോർട്ടില്‍ ഒരേസമയം 400 പേർക്ക് ഇരിക്കാന്‍ സാധിക്കും. ചിക്കിംഗ്, മക്‌ഡൊണാൾഡ്‌സ്, കെ എഫ്‌ സി, കോസ്റ്റ കോഫി തുടങ്ങിയ നിരവധി പ്രമുഖ ഫുഡ് ബ്രാന്‍ഡുകളും മാളില്‍ ഉപഭോക്താക്കളെ വരവേല്‍ക്കാനായി തയ്യാറായി നില്‍ക്കുന്നു.

ഉദാഘാടനത്തോട് അനുബന്ധിച്ച് വലിയ ഓഫറുകളും ഉപഭോക്താക്കള്‍ക്കായി ലുലു ഗ്രൂപ്പ് തയ്യാറാക്കും എന്നതില്‍ സംശയമില്ല. അത് ഏതൊക്കെയാണെന്ന അറിയിപ്പും ഉടന്‍ പ്രതീക്ഷിക്കാം. കോട്ടയത്തിന് പുറമെ കേരളത്തിന് അകത്തും പുറത്തുമായി ലുലു ഗ്രൂപ്പിന്റെ നിരവധി പദ്ധതികള്‍ നിർമ്മാണ ഘട്ടത്തിലാണ്. പെരിന്തല്‍മണ്ണ, തിരൂർ, കൊട്ടിയം എന്നിവിടങ്ങളിലാണ് സംസ്ഥാനത്ത് ലുലുവിന്റെ പുതിയ മാളുകള്‍ വരാന്‍ പോകുന്നത്.

ചെന്നൈ, അഹമ്മദാബാദ്, വിശാഖപട്ടണം, തുടങ്ങിയ നഗരങ്ങളിലും ലുലു ഗ്രൂപ്പ് പുതിയ മാളുകള്‍ തുറക്കുന്നുണ്ട്. രാജ്യത്തെ ഏറ്റവും വലിയ മാളാണ് അഹമ്മദാബാദില്‍ തുറക്കാന്‍ പോകുന്നതെങ്കില്‍ മെട്രോ സ്റ്റേഷനുകളുമായി സംയോജിപ്പിച്ച് 3 പദ്ധതികളാണ് ചെന്നൈയിലേത്.ശ്രീനഗർ, അമൃത്സർ, നോയിഡ എന്നിവിടങ്ങളില്‍ ഫുഡ് പ്രൊസസിങ് കേന്ദ്രങ്ങള്‍ സ്ഥാപിക്കാനും ലുലു തീരുമാനിച്ചിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+