Get Updates
Get notified of breaking news, exclusive insights, and must-see stories!

കോട്ടയത്തുകാർക്ക് ഇനി ഓഫർ കാലം?: ഉദ്ഘാടനത്തിനൊപ്പം ലുലു ഒളിപ്പിച്ചുവെച്ച അത്ഭുതം എന്തെല്ലാം,അറിയാം

മധ്യകേരളത്തിലുളളവർക്കുള്ള ക്രിസ്തുമസ്-പുതുവത്സര സമ്മാനമായി കോട്ടയത്തെ ലുലുമാൾ ശനിയാഴ്ച പ്രവർത്തനം തുടങ്ങി. മന്ത്രി വിഎൻ വാസവനാണ് ഉദ്ഘാടനം നിർവഹിക്കു. എംസി റോഡിൽ മണിപ്പുഴയിലാണ് ലുലു മാൾ തുറക്കുന്നത്. കേരളത്തിലെ ലുലുവിന്റെ അഞ്ചാമത്തെ മാളാണിത്. കോഴിക്കോട്, പാലക്കാട് മാതൃകയിലുള്ള മിനി മാൾ തന്നെയാണ് കോട്ടയത്തേത്തും.

ലുലു ഒളിപ്പിച്ചുവെച്ച അത്ഭുതം എന്തെല്ലാം

2.5 ലക്ഷം ചതുരശ്ര അടി വിസ്തീർണമുള്ള മാളാണ് സജ്ജമായിരിക്കുന്നത്. രണ്ട് നിലകളിലാണ് മാൾ പ്രവർത്തിക്കുക. ലോകോത്തര ഷോപ്പിംഗ് അനുഭവം സമ്മാനിക്കുന്ന ലുലുവിന്റെ ഹൈപ്പർ മാർക്കറ്റാണ് താഴത്തെ നിലയിൽ. ഫാഷൻ സ്റ്റോറും ലുലു കണക്ടും മുകളിലത്തെ നിലയിൽ ഉണ്ടാകും.

lulu5-

ലോകോത്തര ബ്രാന്റുകൾ തന്നെയാണ് മാളിൽ അണിനിരക്കുന്നത്. എസ്‌ഡബ്ല്യുഎ ഡയമണ്ട്‌സ്, സെലിയോ, ലൂയിസ് ഫിലിപ്പ്, വാൻ ഹ്യൂസെൻ, മാമഎർത്ത്, ബെൽജിയൻ വാഫിൾസ്, മക്ഡോണാൾസ്, കെഎഫ്സി,ചിക്കിങ്, മക്ക്ഡൊണാൾസ് തുടങ്ങി വമ്പൻ ബ്രാൻഡുകൾ ഇവിടെയുണ്ട്. ഫാഷൻ-ജ്വല്ലറി ശ്രേണിയിലെ പ്രമുഖ ബ്രാന്റുകളും മാളിൽ പ്രവർത്തിക്കും.

500 പേർക്ക് ഒരേ സമയം ഇരിക്കാവുന്ന ഫുഡ് കോർട്ടാണ് കോട്ടയം ലുലു മാളിൽ ഉണ്ടാകുക. ഒരേ സമയം 1000 വാഹനങ്ങളും പാർക്ക് ചെയ്യാം. കുട്ടികൾക്കായി ഫൺ ട്യൂറയും മാളിൽ പ്രവർത്തിക്കും.

lulu4-

ഓഫർ ഉണ്ടാകുമോ?

സാധാരണഗതിയിൽ ഉദ്ഘാടന ഓഫറുകൾ ലുലു ഉപഭോക്താക്കൾക്കായി പ്രഖ്യാപിക്കാറുണ്ട്. കോട്ടയത്തും വമ്പൻ ഓഫറുകൾ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ഉപഭോക്താക്കൾ. അങ്ങനെയെങ്കിൽ ക്രിസ്തുമസും പുതുവത്സരവും കേമമായി ആഘോഷിക്കാമെന്ന് സാരം.

ഉദ്ഘാടനം രാവിലെ 11.30 ന്

മാളിന്റെ ഉദ്ഘാടനം രാവിലെ 11.30 ന് മന്ത്രി വിഎൻ വാസവൻ നിർവഹിക്കും. തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ അധ്യക്ഷനാകും. ലുലു ഗ്രൂപ്പ് ഇന്റർനാഷണൽ ചെയർമാൻ എംഎ യൂസഫലി ആമുഖ പ്രസംഗം നടത്തും.

കൊട്ടിയത്തും തൃശൂരിലും ലുലു ഡെയ്ലി; ഉദ്ഘാടനം ഈ മാസം

ലുലു ഹൈപ്പർമാർക്കറ്റിന്റെ ആധുനിക പതിപ്പായ ലുലു ഡെയ്ലിലി തൃശൂരിലും കൊട്ടിയത്തും ഈ മാസം തന്നെ പ്രവർത്തനം ആരംഭിക്കും. കൊല്ലം കൊട്ടിയത്തുള്ള കൊട്ടിയത്തുള്ള ഡ്രീംസ് മാളിലായിരിക്കും ലുലു ഡെയ്ലി പ്രവർത്തനം തുടങ്ങുക. കുറഞ്ഞത് 500 പേർക്കെങ്കിലും നേരിട്ടും അല്ലാതെയും തൊഴിൽ അവസരങ്ങൾ ഉണ്ടാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.തൃശൂരിൽ ഹൈലൈറ്റ് മാളിലായിരിക്കും ലുലു ഡെയ്ലി പ്രവർത്തിക്കുക.

തിരൂരിലും പെരിന്തൽമണ്ണയിലും

കോഴിക്കോടിന് പിന്നാലെ മലബാറിൽ തിരൂരും പെരിന്തൽമണ്ണയിലും ലുലു ഹൈപ്പർമാർക്കറ്റുകളുടെ നിർമ്മാണം പുരോഗമിക്കുകയാണ്. . 3.5 ചതുരശ്രമീറ്റർ വിസ്തീർണത്തിലുള്ളതാണ് പെരിന്തൽമണ്ണയിലെ മാൾ.തിരൂരിൽ കുറ്റിപ്പുറം റോഡിൽ തൃക്കണ്ടിയൂർ ഭാഗത്തായി പൂങ്ങോട്ടുകുളത്താണ് മാൾ ഒരുങ്ങുന്നത്.

കൊല്ലത്തും വരുമോ ലുലു?

കൊല്ലം പത്തനാപുരത്ത് ലുലുവിന്റെ ഹൈപ്പർമാർക്കറ്റ് എത്തിക്കാനുള്ള ശ്രമങ്ങൾക്ക് തുടക്കം കുറിച്ചതായി മന്ത്രി ഗണേഷ് കുമാർ നേരത്തേ വ്യക്തമാക്കിയിരുന്നു. ലുലു ഗ്രൂപ്പ് ചെയർമാൻ എംഎ യൂസഫലിയുമായി ഇത് സംബന്ധിച്ച് ചർച്ച തുടങ്ങിയെന്നാണ് മന്ത്രി അറിയിച്ചത്. പത്തനാപുരത്തുള്ള സെൻട്രൽ മാളിൽ ഹൈപ്പർമാൾ തുടങ്ങാനാണ് പദ്ധതി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+