ലുലുവില്‍ വീണ്ടും പകുതി വില; വമ്പന്‍ ഓഫർ എട്ട് ദിവസം: വേഗം ലുലു ഹൈപ്പർ മാർക്കറ്റിലേക്ക് എത്തൂ..
കോഴിക്കോട്: എന്‍ഡ് എഫ് സീസണ്‍ സെയിലിന്റെ ഭാഗമായി കേരളത്തിലെ ലുലു മാളുകളിലും ഹൈപ്പർ മാർക്കറ്റുകളിലുമായി വമ്പന്‍ ഓഫറായിരുന്നു നല്‍കി വന്നിരുന്നത്. ജനുവരി 9 മുതല്‍ 12 വരെ നീണ്ട് നിന്ന നാല് ദിവസത്തെ ഓഫസർ സെയിലിന്റെ ഭാഗമായി ഓഫർ വിലയില്‍ സാധനങ്ങള്‍ സ്വന്തമാക്കിയത് നിരവധി ആളുകളാണ്. സീസണ്‍ സെയില്‍ ദിവസങ്ങളില്‍ മിഡ്‌നൈറ്റ് ഷോപ്പിങിനും അവസരമുണ്ടായിരുന്നു. രാത്രി പന്ത്രണ്ട് മണി വരെ മാളുകള്‍ തുറന്ന് പ്രവർത്തിച്ചു.
ഹൈപ്പര്‍മാര്‍ക്കറ്റ്, ഫാഷന്‍ സ്റ്റോര്‍, കണക്ട് അടക്കമുള്ള ലുലുവിന്റെ എല്ലാ ഷോപ്പുകളിലും ഓഫറുകളോടെയുള്ള പര്‍ച്ചേയ്‌സ് സാധ്യമായിരുന്നു. പ്രമുഖ ബ്രാന്‍ഡുകളുടെ ഫാഷന്‍ തുണിത്തരങ്ങള്‍, ഇലക്ട്രോണിക്‌സ് ഉത്പന്നങ്ങള്‍, ലാപ്‌ടോപ്, മൊബൈല്‍, ടിവി, വീട്ടുപകരണങ്ങള്‍, ബാഗുകള്‍, പാദരക്ഷകള്‍ തുടങ്ങി എല്ലാ ഉത്പന്നങ്ങള്‍ക്കും 50 ശതമാനം വരെ വിലക്കിഴിവും ഉണ്ടായിരുന്നു.

കേരളത്തിന് പുറത്ത് ബാംഗ്ലൂരും ഹൈദരാബാദും അടക്കം രാജ്യത്തെ മറ്റ് ലുലു സ്ഥാപനങ്ങളിലും ഓഫർ ലഭ്യമായിരുന്നു. എന്‍ഡ് എഫ് സീസണ്‍ സെയില്‍ അവസാനിച്ചെങ്കിലും വിവിധ അവസരങ്ങളിലായി പുതിയ ഓഫറുകള്‍ ലുലു ഉപഭോക്താക്കള്‍ക്കായി അവതരിപ്പിക്കുന്നുണ്ട്. അത്തരത്തില്‍ ഇപ്പോഴിതോ ഗൃഹോപരണങ്ങള്‍ക്കായി വമ്പന്‍ ഓഫറുകള്‍ പ്രഖ്യാപിച്ചിരിക്കുകയാണ് കോഴിക്കോട്ടെ ലുലു ഹൈപ്പർ മാർക്കറ്റ്.
'നല്ല മൊഞ്ചുള്ള വീടിനായി സ്വപ്ന തുല്യമായ ഓഫറുകളുമായി ലുലു' എന്ന ടാഗ് ലൈനോട് കൂടിയാണ് ലുലു പുതിയ ഓഫർ പ്രഖ്യാപിച്ചിരിക്കുന്നത്. 'നിങ്ങളുടെ സ്വപ്നവീട് ഇനി യാഥാർത്ഥ്യമാക്കാം. കോഴിക്കോട്ടെ ലുലു ഹൈപ്പർമാർക്കറ്റിലേക്ക്, വീടിനായി സ്വപ്നതുല്യമായ ഓഫറുകൾ സ്വന്തമാക്കൂ' എന്നും ലുലു പറയുന്നു. ഫെബ്രുവരി 3 മുതല്‍ 10 വരെ നീണ്ടുനില്‍ക്കുന്ന ഓഫറിന്റെ ഭാഗമായി 50 ശതമാനം വരെ വിലക്കിഴിവില്‍ ഗൃഹോപകരണങ്ങള്‍ സ്വന്തമാക്കി വീട്ടിലേക്ക് മടങ്ങാം.
ഫ്രിഡ്ജ്, വാഷിങ് മെഷീന്‍, വാക്വം ക്ലീനർ, പാത്രങ്ങള്‍, ബെഡ് ഷീറ്റ് തുടങ്ങിയ ഉത്പന്നങ്ങള്‍ക്കെല്ലാം ഓഫർ ലഭ്യമാണ്. ഗൃഹോപകരണങ്ങള്‍ക്കുള്ള ഈ പ്രത്യേക ഓഫറിന് പുറമെ മറ്റ് ഉത്പന്നങ്ങള്‍ക്ക് പതിവ് ഓഫറുകളും വിലക്കിഴിവും ഹൈപ്പർ മാർക്കറ്റില്‍ ലഭ്യമാണ്.
മലബാറിനുള്ള ഓണ സമ്മാനമായി കഴിഞ്ഞ സെപ്തംബറിലാണ് കോഴിക്കോടെ ലുലു മാള്‍ തുറന്ന് പ്രവർത്തനം ആരംഭിച്ചത്. കൊച്ചി, തിരുവനന്തപുരം, പാലക്കാട് എന്നിവിടങ്ങള്‍ക്കേ ശേഷമാണ് ലുലു കോഴിക്കോടേക്കും എത്തിയത്. 3.5 ലക്ഷം ചതുരശ്ര അടിയിലധികം വിസ്തീർണത്തിൽ മൂന്നു നിലകളിലായാണ് മാൾ വ്യാപിച്ചുകിടക്കുന്നത്.
1.5 ലക്ഷം ചതുരശ്ര അടിയിലധികം വിസ്തൃതിയിൽ വ്യാപിച്ചിരിക്കുന്ന ലുലു ഹൈപ്പർമാർക്കറ്റ്, ലുലു ഫാഷന്‍ സ്റ്റോര്‍, ലുലു കണക്ട് എന്നിവയ്ക്ക് പുറമേ വടക്കന്‍ കേരളത്തിലെ ഏറ്റവും മികച്ച ഇന്‍ഡോര്‍ ഗെയിമിങ്ങ് കേന്ദ്രമായ ഫണ്‍ടൂറയും കോഴിക്കോട് ലുലുവില്‍ സജ്ജമാണ്. 500 ല്‍ അധികം പേര്‍ക്ക് ഒരേസമയം ഭക്ഷണം കഴിക്കാവുന്ന ഫുഡ് കോര്‍ട്ട്, 1800 വാഹനങ്ങള്‍ക്ക് പാര്‍ക്ക് ചെയ്യാന്‍ സൗകര്യമുളള പാര്‍ക്കിംഗ് സംവിധാനവും കോഴിക്കട് ലുലുവിന്റെ പ്രത്യേകതകളാണ്.












Click it and Unblock the Notifications