വിഷുവിന് ഒന്നും നോക്കണ്ട; നേരെ ലുലു മാളിലേക്ക് വിട്ടോ, വന്‍ ഓഫർ: വസ്ത്രം മുതല്‍ സദ്യയും കണിയും വരെ
കൊച്ചി: ലോകമെമ്പാടുമുള്ള മലയാളികള്‍ വിഷു ആഘോഷിക്കാനുള്ള തയ്യാറെടുപ്പിലാണ്. പതിവ് പോലെ ലുലു ഗ്രൂപ്പും മലയാളികളുടെ ആഘോഷങ്ങള്‍ക്ക് നിറപ്പകിട്ടേകാന്‍ ഒരുങ്ങികഴിഞ്ഞു. വിഷുവിനോട് അനുബന്ധിച്ച് വലിയ ഓഫറുകളാണ് ഉപഭോക്താക്കള്‍ക്കായി ലുലു ഗ്രൂപ്പ് ഇത്തവണയും തയ്യാറാക്കിയിരിക്കുന്നത്. വിഷു ഓഫർ സെയിലിന്റെ ഭാഗമായി നിത്യോപയോഗ സാധനങ്ങൾക്കും പലവഞ്ജന സാധനങ്ങൾക്കും വിവിധതരം ബ്രാൻഡുകളുടെ ഉത്പന്നങ്ങള്‍ക്കുമെല്ലാം വലിയ വിലക്കിഴിവാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
കേരളത്തില്‍ മാത്രമല്ല ലോകമെമ്പാടുമുള്ള ലുലു മാളുകളില്‍ വിഷു ഓഫറുകള്‍ ലഭ്യമാണ്. റെഡിമിക്സ് പായസപാക്കിറ്റുകളോടൊപ്പം തന്നെ വിഷുക്കണിക്കാവശ്യമായ കണി വെള്ളരി, മുന്തിരി, തേങ്ങ, മാമ്പഴം, പഴം തുടങ്ങിയവയെല്ലാം ലുലു മിതമായ നിരക്കില്‍ ഉറപ്പ് വരുത്തുന്നു. ലുലു ഫാഷനിൽ വിഷു സ്പെഷ്യൽ മെൻസ് , ലേഡിസ്, കുട്ടികളുടെ വസ്ത്രങ്ങളും വിലക്കിഴിവിൽ ലഭിക്കും.

ലുലു കണി കിറ്റും സദ്യയും മുൻകൂട്ടി ഓർഡർ ചെയ്യാനുള്ള സജ്ജീകരണങ്ങളും ലുലു ഒരുക്കിയിട്ടുണ്ട്. www.luluhypermarket.in വെബ്സൈറ്റ് വഴിയും 7306112599 എന്ന വാട്സ് ആപ്പ് നമ്പർ വഴിയും ലുലു കണി കിറ്റും സദ്യയും മുൻകൂട്ടി ബുക്ക് ചെയ്യാവുന്നതാണ്. പാലട പ്രഥമനും , പരിപ്പ് പ്രഥമനും കറിക്കൂട്ടുകളും അടക്കം 25ലധികം വിഭവങ്ങൾ അടങ്ങുന്നതാണ് ലുലുവിലെ സ്പെഷ്യൽ വിഷുസദ്യയുടെ വില 499 രൂപയാണ്.
799 രൂപ മുടക്കിയാല്‍ കസവ് മുണ്ടും കണ്ണാടിയും കണിവെള്ളരിയും അടങ്ങുന്ന വിഷുക്കണി കിറ്റും ലഭിക്കും. മുൻകുട്ടി ബുക്കിംഗിലൂടെ നേരിട്ടും ഓൺലൈൻ വഴി ഹോം ഡെലിവറിയിലൂടെയും 10 കിലോമീറ്റർ പരിധിയിൽ സദ്യയും വിഷുകിറ്റും എത്തിക്കും. വിഷുസദ്യയ്ക്കായി ഏപ്രിൽ 13വരെ ബുക്കിംഗ് സൗകര്യമുണ്ട്. 14 ന് രാവിലെ 10 മണി മുതല്‍ സദ്യ വിതരണം ചെയ്ത് തുടങ്ങും.
അതേസമയം ഹൈദരാബാദിലെ കുകട്പള്ളിയിൽ സ്ഥിതിചെയ്യുന്ന മഞ്ജീര മാള്‍ കഴിഞ്ഞ ദിവസം ലുലു ഏറ്റെടുത്തിരുന്നു. കമ്പനി പാപ്പരായി പ്രഖ്യാപിക്കപ്പെട്ടതോടെ മഞ്ജീര റീട്ടെയിൽ ഹോൾഡിംഗ്സിൽ നിന്ന് മാള്‍ ലുലു ഏറ്റെടുക്കുകയായിരുന്നു. നാഷണൽ കമ്പനി ലോ ട്രൈബ്യൂണൽ ഉത്തരവനുസരിച്ചാണ് ടേക്ക് ഓവർ നടന്നിരിക്കുന്നത്. ട്രൈബ്യൂണൽ ഉത്തരവ് പ്രകാരം മാളിന്റെ ഉടമസ്ഥാവകാശം ലുലുവിന് ലഭിച്ചു. ഏറ്റെടുക്കാന്‍ വന്ന കമ്പനികളില്‍ ഏറ്റവും ഉയർന്ന തുകയായി 318 കോടി രൂപയുടെ പരിഹാര പദ്ധതി സമർപ്പിച്ച ലുലു ഇന്റർനാഷണലിനെ ക്രെഡിറ്റര്‍ കമ്മിറ്റി അംഗീകരിക്കുകയായിരുന്നു.












Click it and Unblock the Notifications