Get Updates
Get notified of breaking news, exclusive insights, and must-see stories!

ലുലുവിൽ എല്ലാം പകുതി വിലയിൽ..മൊബൈൽ, വസ്ത്രങ്ങൾ, ഭക്ഷണം.. വൻ ഓഫർ വിട്ടോ

ഓണത്തിന് മുൻപൊരു കിടിലൻ ഷോപ്പിങ് മാമാങ്കത്തിന് അവസരമൊരുക്കി ലുലു. ഇന്ന് മുതൽ ജുലൈ 6 വരെ ലുലുവിൽ 50 ശതമാനം വിലക്കുറവിൽ നിങ്ങളുടെ ഇഷ്ട ബ്രാൻഡുകൾ സ്വന്തമാക്കാം. 500 ഓളം ബ്രാന്റുകളാണ് പകുതി വിലയ്ക്ക് ലഭിക്കുക. വിശദമായി തന്നെ നോക്കാം?

എല്ലാം പകുതി വിലയ്ക്ക്; ഞെട്ടിച്ച് ലുലു

ആകർഷകമായ വില കിഴിവുകളുമായി സംസ്ഥാനത്തെ എല്ലാ ലുലു മാളുകളിലും ലുലു ഡെയ്ലിയിലും 50 ശതമാനം കിഴിവ് നൽകുന്ന ഷോപ്പിങ് ഉത്സവത്തിനാണ് ഇന്ന് തുടക്കം കുറിക്കുന്നത്. ഷോപ്പിങ്ങ് ഉത്സവം ആറാം തീയതി വരെ നീണ്ട് നിൽക്കും. ജൂലൈ 5ന് ആരംഭിക്കുന്ന ഇടതടവില്ലാത്ത 41 മണിക്കൂർ സെയിൽ ജൂൺ 7 പുലർച്ചെ വരെ നീണ്ടുനിൽക്കും.

luluoffer1-1

തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് , കോട്ടയം, പാലക്കാട് ലുലുമാളുകളിലും തൃപ്രയാർ വൈമാളിലും തൃശൂർ ഹൈലൈറ്റ് മാളിലെ ലുലു ഡെയ്‌ലി, മരട് ഫോറം മാളിലെ ലുലു ഡെയ്‌ലി, കൊല്ലം ഡ്രീംസ് മാളിലെ ലുലു ഡെയ്‌ലി എന്നിവിടങ്ങളില്ലെല്ലാം തന്നെ 50 ശതമാനം ഓഫറുകളിൽ നിങ്ങളുടെ പ്രീയപ്പെട്ട ബ്രാൻഡുകൾ സ്വന്തമാക്കാനുള്ള അവസരമാണ് ഒരുങ്ങുന്നത്.. ലുലു ഹൈപ്പർ മാർക്കറ്റ്, ലുലു ഫാഷൻ സ്റ്റോർ, ലുലു കണക്ട് എന്നിവിടങ്ങളിൽ നിലവിൽ എൻഡ് ഓഫ് സീസൺ സെയിൽ തുടരുകയാണ്. ജുലൈ 20 വരെ സീസൺ സെയിൽ തുടരും. ഇതിനോടൊപ്പം ലുലുമാളിലെ വിവിധ ഷോപ്പുകൾ അണിനിരക്കുന്ന ലുലു ഓൺ സെയിലും ആരംഭിക്കും.

ഹൈപ്പർമാർക്കറ്റിലും ഉണ്ട് കണ്ണഞ്ചിപ്പിക്കുന്ന ഓഫർ

അന്താരാഷ്ട്ര ബ്രാൻഡുകൾ ഉൾപ്പെടുന്ന ലുലു മാളുകളിലെ വിവിധ ഷോപ്പുകൾ ലുലു ഓൺ സെയിലിന്റെ ഭാഗമാകും. 50 ശതമാനം വിലക്കുറവിൽ ലുലു കണക്ട് , ലുലു ഫാഷൻ, ലുലു ഹൈപ്പർ മാർക്കറ്റ് എന്നിവയിൽ നിന്നും സാധനങ്ങൾ വാങ്ങുവാൻ ലുലു ഫ്‌ളാറ്റ് ഫിഫ്റ്റി സെയിലിലൂടെയും സാധിക്കും. ഇലക്ട്രോണികിസ് ആൻഡ് ഹോം അപ്ലയൻസ് ഉത്പ്പന്നങ്ങളുടെ വൻ ശേഖരമാണ് ഫ്‌ളാറ്റ് ഫിഫ്റ്റിയുടെ ഭാഗമായി ലുലു കണക്ടിൽ ഒരുക്കിയിരിക്കുന്നത്. ടിവി, വാഷിങ് മെഷിൻ, ഫ്രിഡ്ജ് തുടങ്ങി വീട്ടുപകരണങ്ങളും, ഇലക്ട്രോണിക് ഉപകരണങ്ങളും 50 ശതമാനം കിഴിവിൽ സ്വന്തമാക്കാം. ഇതിന് പുറമേ ലുലു ഹൈപ്പർ മാർക്കറ്റിൽ നിന്ന് റീട്ടെയിൽ ഉത്പന്നങ്ങൾ, നിത്യോപയോഗ സാധനങ്ങൾ എന്നിവയും 50 ശതമാനം കിഴിവിൽ ഫ്‌ളാറ്റ് ഫിഫ്റ്റി സെയിലിലൂടെ വാങ്ങിക്കാൻ സാധിക്കും.

ജുവലറി, സെപ്ക്സ്, കോസ്മെറ്റിക്സ് ആൻഡ് ബ്യൂട്ടിയും വിലക്കുറവിൽ; പിന്നെന്ത് വേണം?

ലുലു ഫാഷനിലും മികച്ച ഓഫറുകൾ ഉപഭോക്താക്കളെ കാത്തിരിക്കുന്നത്. ലുലുവിന്റെ ബ്രാൻഡുകൾക്ക് പുറമേ അന്താരാഷ്ട്ര ബ്രാൻഡുകളടക്കം അഞ്ഞൂറിലധികം ബ്രാൻഡുകൾ എൻഡ് ഓഫ് സീസൺ സെയിലിന്റെ ഭാഗമായി പ്രവർത്തിക്കുകയാണ്. ജുവലറി, സെപ്ക്സ്, കോസ്മെറ്റിക്സ് ആൻഡ് ബ്യൂട്ടി എന്നിവയെല്ലാം വമ്പിച്ച വിലക്കുറവിൽ സ്വന്തമാക്കാം. ലുലു ഫുഡ് കോർട്ടിലെ എല്ലാ ഷോപ്പുകളും, വിനോദകേന്ദ്രമായ ഫൺട്യൂറയും രാത്രി വൈകിയും ഈ ദിവസങ്ങളിൽ തുറന്ന് പ്രവർത്തിക്കും. Lulu Online India Shopping APP വഴിയും www.luluhypermarket.in എന്ന വെബ്‌സൈറ്റ് സന്ദർശിച്ചോ ഷോപ്പിങ് നടത്താൻ സാധിക്കും. ലുലു ഹാപ്പിനസ് ലോയലിറ്റി അം​ഗങ്ങൾക്ക് ജൂലൈ 2 മുതൽ ഓഫർ ഉപയോ​ഗപ്പെടുത്താൻ അവസരമൊരുക്കിയിരുന്നു. ഓഫറുകൾ ആരംഭിച്ചതോടെ ലുലുവിൽ ഇന്നലെ മുതൽ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. നിരവധി പേരാണ് ഓഫറുകൾ സ്വന്തമാക്കാൻ മാളിൽ എത്തുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+