ഇതാ ലുലുവിന്റെ ന്യൂഇയർ സമ്മാനം: നാല് ദിവസം പകുതി വില മാത്രം; കിടിലന്‍ ഓഫറുകള്‍ വേറേയും
മലയാളികള്‍ക്ക് ലോകോത്തര നിലവാരമുള്ള ഷോപ്പിങ് അനുഭവം പരിചയപ്പെടുത്തിയ സ്ഥാപനമാണ് ലുലു. മാളുകള്‍ പലതും നേരത്തേയും വന്നിട്ടുണ്ടെങ്കിലും കൊച്ചിയില്‍ ലുലു മാള്‍ വന്നതോടെ മലയാളികള്‍ അവിടേക്ക് ഇരച്ചു കയറുകയായിരുന്നു. ഒന്നും വാങ്ങാന്‍ ഇല്ലെങ്കിലും വർഷങ്ങള്‍ക്ക് ശേഷം ഇപ്പോഴും കൊച്ചി ലുലു ഒരു പ്രധാന വിനോദ സഞ്ചാര കേന്ദ്രമായും നിലനില്‍ക്കുന്നു.
കൊച്ചിക്ക് പിന്നാലെ തിരുവനന്തപുരം, പാലക്കാട്, കോഴിക്കോട്, കോട്ടയം എന്നിവിടങ്ങളില്‍ പുതിയ മാളുകള്‍ ആരംഭിച്ച ലുലു കൊട്ടിയത്തും തൃശൂരിലും കൊച്ചിയിലും മറ്റ് മാളുകളുമായി സഹകരിച്ച് ഹൈപ്പർ മാർക്കറ്റുകളും പ്രവർത്തിപ്പിക്കുന്നു. ഇതിന് പുറമെ ഈ വർഷം തിരൂർ, പെരിന്തല്‍മണ്ണ എന്നിവിടങ്ങളിലും ലുലു നിർമ്മിക്കുന്ന പുതിയ ഹൈപ്പർമാർക്കറ്റ് നിർമ്മാണം അവസാനഘട്ടത്തിലെത്തി നില്‍ക്കുകയാണ്.

വേണ്ടതെല്ലാം ഒരു കുടക്കീഴില്‍ എന്നതിനോടൊപ്പം ആകർഷണീയമായ വിലയുമാണ് ലുലുവിന്റെ സ്ഥാപനങ്ങളിലേക്ക് ആളുകളെ ആകർഷിക്കുന്ന പ്രധാന ഘടകം. ഇതിന് പുറമെ പലപ്പോഴായി വലിയ ഒഫറുകളും ലുലു ഉപഭോക്താക്കള്‍ക്കായി ഒരുക്കാറുണ്ട്. ക്രിസ്മസ്-ന്യൂഇയർ സീസണില്‍ തങ്ങളുടെ വിവിധ സ്ഥാപനങ്ങളില്‍ ലുലു ഇത്തരം ഓഫറുകള്‍ പ്രഖ്യാപിച്ചിരുന്നു. ഇപ്പോഴിതാ അതിന് പിന്നാലെ മറ്റൊരു കിടിലന്‍ ഓഫർ കാലയളവ് കൂടെ ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുകയാണ് ലുലു.
പകുതിവിലയ്ക്ക് സാധാനങ്ങള്‍ വാങ്ങാനുള്ള അവസരമാണ് ലുലു ഒരുക്കുന്നത്. അതായത് തിരഞ്ഞെടുക്കപ്പെട്ട ഉത്പന്നങ്ങള്‍ 50 ശതമാനം വിലക്കുറവില്‍ ലുലുവിന്റെ വിവിധ സ്ഥാപനങ്ങളില്‍ നിന്നും വീട്ടിലേക്ക് കൊണ്ടുപോകാം. ജനുവരി 9 മുതൽ 12 വരെയായിരിക്കും ഈ ഓഫർ ലഭ്യമായിരിക്കുക. ലുലു ഹൈപ്പർമാർക്കറ്റ്, ലുലു ഫാഷൻ സ്റ്റോർ, ലുലു കണക്റ്റ് എന്നിവിടങ്ങളിലെല്ലാം ഓഫറുണ്ടാകും.
ഏതൊക്കെ സാധനങ്ങള്‍ക്കായിരിക്കും ഓഫറെന്ന് ലുലു പിന്നീട് അറിയിക്കും. തിരുവനന്തപുരമെന്നോ കോഴിക്കോടോ എന്ന വ്യത്യാസമില്ലാത്തെ കേരളത്തിലെ എല്ലാ ലുലു സ്ഥാപനങ്ങളിലും ഓഫറുണ്ട്. 50 ശതമാനം എന്നതിന് പുറമെ ആകർഷണീയമായ കോംമ്പോ ഓഫറുകളും മറ്റ് ആനുകൂല്യങ്ങളും ലഭ്യമായിരിക്കും.
അതേസമയം ഡിസംബർ 14 ന് ഉദ്ഘാടനം ചെയ്യപ്പെട്ട കോട്ടയം ലുലു മാളില്‍ വിവിധ ഉത്പന്നങ്ങള്‍ക്ക് ഇപ്പോഴും ഓഫറുകള്‍ തുടരുന്നുണ്ട്. പൊലീസ്, ടോമിഫിലിപ്പ് , ഫോസിൽ തുടങ്ങിയ വമ്പൻ ബ്രാൻഡ് വാച്ചു കൾക്ക് 30 ശതമാനം വരെയാണ് ഓഫർ. ഇതോടൊപ്പം തന്നെ 20 ശതമാനം വരെ ഓഫർ ഉള്ള വാച്ച് ബ്രാൻഡുകളുമുണ്ട്.
വാച്ചിന് മാത്രമല്ല, വസ്ത്ര ബ്രാന്‍ഡുകള്‍ക്കും കൈ നിറയെ ഓഫറുകളാണ്. ഷോട്സ് പോലുള്ള വസ്ത്രങ്ങൾക്ക് 259 രൂപ മുതല്‍ ലഭിക്കും. മിക്ക പ്രമുഖ വസ്ത്ര ബ്രാൻഡുകൾക്കും ഓഫർ ഉണ്ട്. സ്ത്രീകളുടെ വസ്ത്രങ്ങളിൽ 40 ശതമാനം വരെ ഓഫറുള്ളവയുണ്ട്. ജീൻസ് പാന്റുകളുടെ വില 799 രൂപ മുതൽ ആരംഭിക്കുന്നു. ഇതിന് പുറമെ ഒന്ന് വാങ്ങിയാല്‍ മറ്റൊന്ന് ഫ്രീയായില്‍ ലഭിക്കുന്ന ഉല്‍പന്നങ്ങളും കോട്ടയം മാളിലുണ്ട്.
മേക്കപ്പ് സാധനങ്ങളിൽ ചിലതിന് 30 ശതമാനം വരെയാണ് ഓഫർ. ഷൂ, ചെരുപ്പ് സെക്ഷനുകളിലും വലിയ ഇളവ് നല്‍കുന്നു. 999 രൂപയുടെ ചില ഷൂകൾക്ക് 499 രൂപ മാത്രമാണ് വില. ഇത്തരത്തിൽ സ്ത്രീകളുടെ ബാഗ് ചെരുപ്പ് എന്നിവയ്ക്കെല്ലാം വിലക്കിഴിവ് ഉണ്ട്. ഹൈപ്പർ മാർക്കറ്റിലും പതിവ് പോലെ പല ഉത്പന്നങ്ങളും ഓഫർ നിരക്കിലാണ് വിറ്റഴിക്കുന്നത്.












Click it and Unblock the Notifications