കോഴിക്കോട് ലുലുവിൽ വൻ ഓഫറുമായി ഓണം സെയിൽ; സ്വർണനാണയങ്ങളും 20 കിയ സിറോസ് കാറുകളും സമ്മാനം
കോഴിക്കോട്: ഏറ്റവും മികച്ച വിലയിൽ ഷോപ്പിങ്ങും കൈനിറയെ സമ്മാനങ്ങളും നേടാൻ അവസരമൊരുക്കി ലുലു സൗഭാഗ്യോത്സവത്തിന് ലുലുമാളിൽ തുടക്കമായി. ലുലു ഹൈപ്പർമാർക്കറ്റ്, ലുലു കണക്ട് , ലുലു ഫാഷൻ, സെലിബ്രേറ്റ് സ്റ്റോറുകൾ, ലുലു ഡെയ്ലി എന്നിവിടങ്ങളിൽ നിന്ന് ഷോപ്പിംഗ് നടത്തുന്നവർക്ക് ബമ്പർ സമ്മാനങ്ങളും ഒട്ടനവധി ആകർഷകമായ സമ്മാനങ്ങളും നേടാനുള്ള അവസരം ഒരുങ്ങും.
ഭാഗ്യശാലികൾക്ക് 20 കിയ സിറോസ് കാറുകൾ ഗ്രാൻഡ് ബമ്പർ സമ്മാനമായി നൽകുന്നതോടൊപ്പം സ്വർണനാണയങ്ങൾ, എൽ.ഇ.ഡി ടി.വികൾ,സ്മാർട്ട്ഫോണുകൾ, ഗിഫ്റ്റ് കാർഡുകൾ, ട്രോളി ഫ്രീ ഷോപ്പിംഗ്, ഗൃഹോപകരണങ്ങൾ, ഇലക്ട്രോണിക്സ് ഉൽപ്പന്നങ്ങൾ തുടങ്ങി നിരവധി സമ്മാനങ്ങളും നേടാൻ ഓണക്കാല ഷോപ്പിങ്ങിലൂടെ സാധിക്കും. നിത്യോപയോഗ സാധനങ്ങൾ, ഗ്രോസറി ഉത്പ്പന്നങ്ങൾ, പഴം, പച്ചക്കറി അടക്കം വിലക്കുറവിൽ ലുലു ഹൈപ്പർമാർക്കറ്റിൽ ഒരുങ്ങുന്നു.

മുതിർന്നവരുടെ മുതൽ കുട്ടികളുടെ വരെ ഉൾപ്പെടുന്ന വിവിധ ബ്രാൻഡുകളുടെ വസ്ത്രശേഖരവുമായി ലുലു ഫാഷൻ സ്റ്റോറിലും ഓണം സെയിൽ തുടങ്ങി. ഇലക്ട്രോണിക്സ് ഉപകരണങ്ങൾക്കും ഗൃഹോപകരണങ്ങൾക്കും, മൊബൈൽ ഫോൺ, ലാപ്ടോപ്പ് എന്നിവയ്ക്കും വിലക്കുറവാണ് ലുലു കണക്ടിൽ ഒരുക്കുന്നത്. കല്യാണപ്പുടവയും ഓണക്കോടിയുമടക്കം വാങ്ങുവാൻ മികവുറ്റ ഷോപ്പിങ്ങ് അവസരമൊരുക്കി ലുലു സെലിബ്രേറ്റും ഓണക്കാല കളക്ഷനുമായി സൗഭാഗ്യോത്സവത്തിന്റെ ഭാഗമാണ്.
കോഴിക്കോട് ലുലുമാളിൽ സൗഭാഗ്യോത്സവത്തിന്റെ വിളംബരാഘോഷം വിപുലമായി നടന്നു. ചെണ്ടമേളങ്ങളുടേയും, വാദ്യഘോഷങ്ങളുടേയും അകമ്പടിയോടെ മാവേലിയും എഴുന്നള്ളിയാണ് സൗഭാഗ്യോത്സവത്തിന്റെ വിളമ്പരാഘോഷം നടന്നത്. ചടങ്ങിൽ കോഴിക്കോട് ലുലു റീജിയണൽ ഡയറക്ടർ ഷെരീഫ് മാട്ടിൽ ,റീജണൽ മാനേജർ ഷെരീഫ് സെയ്ദു, മാൾ മാനേജർ അരുൺദാസ്, ബയിങ് മാനേജർ പ്രദീപ് എന്നിവർ പങ്കെടുത്തു.
കൊച്ചി ലുലുവിലും ഓണം സെയിൽ
ലുലു കണക്ടിലാണ് വമ്പൻ ഓഫറുകൾ പ്രഖ്യാപിച്ചിരിക്കുന്നത്. ആദ്യമായി അവതരിപ്പിക്കുന്ന 'ഡിജിറ്റൽ സദ്യ' എന്ന ആശയവും ഓണക്കാല വിൽപ്പനയിലെ പ്രത്യേകതയാണ്.
ആറ് ഇനം ഇലക്ട്രോണിക്സ്, ഗൃഹോപകരണങ്ങൾ ഉൾപ്പെടുന്ന 43,499 രൂപ വിലവരുന്ന മിനി ടെക് സദ്യ 24,999 യ്ക്കും, 20 ഇനങ്ങളുള്ള 96,999 രൂപ വിലവരുന്ന ഫാമിലി ടെക്സദ്യ 49,999 രൂപയ്ക്കും, 43 ഇഞ്ച് എൽ.ഇ.ഡി ടി.വി ഉൾപ്പെടെ പ്രീമിയം ഇലക്ട്രോണിക്സ്, വീട്ടുപകരണങ്ങൾ അടങ്ങിയ 1,65,499 രൂപയുടെ ഗ്രാൻഡ് ടെക്സദ്യ 99,999 രൂപയ്ക്കും ലഭിക്കുന്ന തരത്തിൽ പ്രത്യേക ടെക് പാക്കേജുകളായിട്ടാണ് ഡിജിറ്റൽ സദ്യ അവതരിപ്പിച്ചിരിക്കുന്നത്.
സ്മാർട്ട്ഫോണുകൾ, ലാപ്ടോപ്പുകൾ, സ്മാർട്ട് ടി.വികൾ, ഹോം അപ്ലയൻസുകൾ തുടങ്ങി നിരവധി ഉൽപ്പന്നങ്ങൾക്ക് ഓണക്കാല പ്രത്യേക വിലക്കിഴിവുകളും ലഭ്യമാണ്. പഴയ ഇലക്ട്രോണിക്സ് ഉപകരണങ്ങൾ കൈമാറി പുതിയവ സ്വന്തമാക്കാൻ ആകർഷകമായ എക്സ്ചേഞ്ച് ഓഫറുകളും ഒരുക്കിയിട്ടുണ്ട്.


Click it and Unblock the Notifications