ലുലുവിൽ ക്രിസ്തുമസ് ഷോപ്പിംഗ് ഫെസ്റ്റ്; വമ്പൻ ഓഫറുകൾ..കാറുകളും സ്വർണനാണയങ്ങളും അടക്കം സമ്മാനം
കോഴിക്കോട് ലുലു മാളിൽ ക്രിസ്മസ്-പുതുവത്സര ഷോപ്പിംഗ് ഫെസ്റ്റിവൽ ആരംഭിച്ചു. 28 വരെയാണ് മേള. പലചരക്ക് സാധനങ്ങൾ, ഇലക്ട്രോണിക്സ് ഉത്പന്നങ്ങൾ, ഫാഷൻ വസ്ത്രങ്ങൾ ഉൾപ്പെടെ വിവിധ വിഭാഗങ്ങളിൽ വൻ വിലക്കിഴിവുകളും ആകർഷകമായ സമ്മാനങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്. ലുലു മാളിന്റെ 'ഷോപ്പ് ആൻഡ് വിൻ' സമ്മാന പദ്ധതിയുടെ കാലാവധി 2026 ഫെബ്രുവരി 15 വരെയാണ്. ലുലു ഹാപ്പിനസ് മെമ്പർമാർക്ക് 2,500 രൂപയോ അതിൽ കൂടുതലോ തുകയ്ക്ക് സാധനങ്ങൾ വാങ്ങുമ്പോൾ ഈ നറുക്കെടുപ്പിൽ പങ്കെടുക്കാൻ അവസരം ലഭിക്കും.
ബമ്പർ സമ്മാനമായി പുത്തൻ കിയ സൈറോസ് കാറാണ് ഒരുക്കിയിരിക്കുന്നത്. മെഗാ സമ്മാനം സുസുക്കി ജിക്സർ ബൈക്കാണ്. മൂന്ന് ഭാഗ്യശാലികൾക്ക് തിളക്കമാർന്ന ഡയമണ്ട് മോതിരങ്ങളും നേടാം. പ്രതിവാര നറുക്കെടുപ്പുകളിലൂടെ ലുലു ഗിഫ്റ്റ് കാർഡുകളും ലഭ്യമാണ്.

ഓഫറുകൾ വിശദമായി
വിവിധ പലചരക്ക് ഉൽപ്പന്നങ്ങൾക്ക് വിലക്കുറവുണ്ട്. വാഴപ്പഴം 38/kg, കിന്നോ ഓറഞ്ച് 69/kg, ബ്ലൂബെറി 175/pc, കാബേജ് 17.50/kg എന്നിങ്ങനെയാണ് വില. എല്ലില്ലാത്ത ബീഫ് ക്യൂബുകൾ 299/kg നിരക്കിലും മട്ടൺ കറി കട്ട് 669/kg നിരക്കിലും ലഭ്യം.
തന്തൂരി ചിക്കൻ ക്വാർട്ടറിനും മലായ് ചിക്കൻ ക്വാർട്ടറിനും 50% കിഴിവ് ലഭിക്കും. 500g കാരമൽ കേക്കിന് 50% വിലക്കുറവുണ്ട്. അജ്മി ഉപ്പുമാവ് റവ, എവിടി പ്രീമിയം ടീ, യൂണിബിക് കുക്കീസ്, സഫോള ഓട്സ്, ജീരകശാല അരി, നമ്പിസാൻസ് നെയ്യ് എന്നിവയ്ക്കും പ്രത്യേക കിഴിവുകൾ പ്രഖ്യാപിച്ചിട്ടുണ്ട്.
ഇലക്ട്രോണിക്സ്, ഗാർഹിക ഉപകരണങ്ങൾക്കും വൻ ഓഫറുകളുണ്ട്. ടിസിഎൽ 4കെ ഗൂഗിൾ ടിവികൾക്ക് 63% വരെ കിഴിവ്. റെഫ്രിജറേറ്ററുകൾ 25,900-നും ഫ്രണ്ട്-ലോഡ് വാഷിംഗ് മെഷീനുകൾ 29,900-നും ലഭിക്കും. ജെ ബി എൽ പാർട്ടി ബോക്സ്, ബോട്ട് സബ്വൂഫർ പോലുള്ള പോർട്ടബിൾ ഇലക്ട്രോണിക്സിന് 83% വരെ കിഴിവ്.
ഹിമാലയ ഫേസ് വാഷ്, വൈവൽ സോപ്പ് തുടങ്ങിയ പേഴ്സണൽ കെയർ ഉൽപ്പന്നങ്ങൾക്ക് 60% വരെ കിഴിവ്. വസ്ത്രങ്ങൾ, ബെഡ്ഷീറ്റുകൾ, കംഫർട്ടറുകൾ, ഗൃഹാലങ്കാര വസ്തുക്കൾ ഉൾപ്പെടെയുള്ള ഫാഷൻ, ലൈഫ്സ്റ്റൈൽ ഉൽപ്പന്നങ്ങൾക്കും വലിയ വിലക്കുറവുണ്ട്.
പാലക്കാട് ലുലുവിൽ ആനിവേഴ്സറി സെയിലിനൊപ്പം ക്രിസ്മസ് ഓഫർ സെയിലും
പാലക്കാട്: ആകർഷകമായ വിലക്കുറവിൽ കൈനിറയെ സമ്മാനങ്ങളും ഒരുക്കി ലുലുമാളിൽ ക്രിസ്തുമസ് ഷോപ്പിങ്ങ് കാർണിവലിന് തുടക്കമായി. രണ്ടാം ആനിവേഴ്സറി സെയിലിനൊപ്പം ക്രിസ്മസ് ഓഫർ സെയിലും ഉപഭോക്താക്കൾക്ക് ആസ്വാദിക്കാം. നിസാൻ മാഗ്നറ്റ് കാർ, ഐഫോൺ 17 എന്നിവയാണ് ബംമ്പർ സമ്മാനം. കൂടാതെ ഓരോ മണിക്കൂറിലും ഷോപ്പിങ്ങിലൂടെ സമ്മാനങ്ങൾ നേടാൻ സാധിക്കും. സ്വർണനാണയങ്ങൾ, ഗിഫ്റ്റ് കാർഡുകൾ, ഒരു വർഷത്തേക്കുള്ള സൗജന്യ ഷോപ്പിങ്ങ്, എൽ.ഇ.ഡി ടി.വി, മൊബൈൽ ഫോണുകൾ, ഇലക്ട്രോണിക്സ് ഉപകരണങ്ങൾ, ഗൃഹോപകരണങ്ങൾ അടങ്ങിയ നിരവധി സമ്മാനങ്ങളും ഭാഗ്യശാലികൾക്ക് ലഭിക്കും.
നിത്യോപയോഗ സാധനങ്ങൾ, ക്രിസ്മസ് പ്രൊഡക്ടുകൾ, വിവിധ ഫ്ളേവറിലുള്ള പ്ലം കേക്കുകൾ, ക്രിസ്തുമസ് അലങ്കാരങ്ങൾ എന്നിവയും ലുലു ഹൈപ്പറിൽ ലഭ്യമാണ്. കൂടാതെ മികച്ച ഓഫറുമായി ലുലു ഫാഷനിലും വിൽപ്പന തുടരുകയാണ്. ഇലക്ട്രോണിക്സ് ആൻഡ് ഹോം അപ്ലൈഡ് ഉപകരണങ്ങൾക്ക് ക്രിസ്തുമസ് ഓഫറോടെ വിലക്കുറവ് ലഭ്യമാണ്. കൂടാതെ ലുലു ഹാപ്പിനസ് അംഗങ്ങൾക്ക് പർച്ചേഴ്സിങ്ങി വഴി രണ്ടിരട്ടി ലോയലിറ്റി പോയിന്റ് സ്വന്തമാക്കാൻ ഡിസംബർ 21 വരെ കഴിയും. വിവിധ ബാങ്കുകളുടെ ഡെബിറ്റ് കാർഡുകളിലും , ക്രഡിറ്റ് കാർഡുകളിലും ക്യാഷ് ബാക്ക് ഓഫറുകളും ലഭ്യമാണ്.












Click it and Unblock the Notifications