Get Updates
Get notified of breaking news, exclusive insights, and must-see stories!

'ലുലു ഗ്രൂപ്പ് വക എല്ലാവർക്കും 6000 രൂപ ക്രിസ്മസ് സമ്മാനം': കിട്ടിയവരുണ്ടോ? എന്താണ് പ്രചരണത്തിലെ സത്യാവസ്ഥ

വിവിധ അവസരങ്ങളിലായി ഉപഭോക്താക്കള്‍ക്ക് വലിയ രീതിയില്‍ ഓഫർ നല്‍കുന്ന സ്ഥാപനമാണ് ലുലു. ഉത്സവ സീസണുകള്‍ക്ക് പുറമെ സ്ഥാപനത്തിന്റെ വാർഷികാഘോഷത്തിനും വലിയ വിലക്കിഴിവ് ലുലു വാഗ്ദാനം ചെയ്യുന്നു. തിരുവനന്തപുരം ലുലു മാളിന്റെ മൂന്നാം വാർഷികത്തോട് അനുബന്ധിച്ചുള്ള കിടിലന്‍ ഓഫറുകള്‍ അടുത്തിടെയാണ് സമാപിച്ചത്. എന്നാല്‍ കോട്ടയത്ത് ഉദ്ഘാടനത്തെതുടർന്നുള്ള ഓഫർ പുതുവർഷം വരെ തുടർന്നേക്കും.

ലുലു ഓഫർ എന്ന് പറയുമ്പോള്‍ ആളുകള്‍ക്ക് കൂടുതല്‍ പ്രതീക്ഷയും വിശ്വാസവുമുണ്ട്. ഈ അവസരം മുതലെടുത്ത് നിരവധി തട്ടിപ്പുകാരും രംഗത്ത് വരുന്നു. കോട്ടയം ലുലു ഉദ്ഘാടനം കഴിഞ്ഞതിന് പിന്നാലെ സോഷ്യല്‍ മീഡിയയിലൂടെ ഇത്തരം ഒരു തട്ടിപ്പിനുള്ള ശ്രമം വ്യാപകമായി നടക്കുകയാണ്.

lulu-offer-

ലുലു ഗ്രൂപ്പ് ക്രിസ്മസ് സമ്മാനമായി ആറായിരം രൂപ നല്‍കുന്നുവെന്ന തരത്തിലുള്ള സന്ദേശമാണ് വാട്സാപ്പ് ഗ്രൂപ്പുകളിലൂടെ പ്രചരിച്ചുകൊണ്ടിരിക്കുന്നത്. നിരവധിയാളുകള്‍ കാര്യമറിയാതെ പല ഗ്രൂപ്പുകളിലേക്കും തട്ടിപ്പുകാർ ഒരുക്കിയ ഈ സന്ദേശവും അതോടൊപ്പമുള്ള ലിങ്കും ഷെയർ ചെയ്യുന്നുണ്ട്. എന്നാല്‍ ഈ സന്ദേശം ആർക്കും ഷെയർ ചെയ്യാനോ ലിങ്കില്‍ ക്ലിക്ക് ചെയ്യാനോ പാടില്ല.

ആറായിരം രൂപ ലഭിക്കുമെന്ന പ്രതീക്ഷയില്‍ ആരെങ്കിലും ലിങ്കില്‍ ക്ലിക്ക് ചെയ്ത് മുന്നോട്ട് പോയാല്‍ അത് വലിയ സാമ്പത്തിക നഷ്ടത്തിനായിരിക്കും ഒരുപക്ഷെ വഴിയൊരുക്കുക. ലിങ്കില്‍ ക്ലിക്ക് ചെയ്ത് വെബ് പേജിനുള്ളില്‍ കയറിയാല്‍ തന്നെ ഇത് തട്ടിപ്പാണെന്ന് മനസ്സിലാക്കാന്‍ സാധിക്കും. നിരവധി അക്ഷരത്തെറ്റുകളുള്ള ചോദ്യമാണ് പേജിനുള്ളില്‍ കാണാന്‍ സാധിക്കുക.

ചോദ്യങ്ങള്‍ക്ക് ശരിയുത്തരം നല്‍കി കഴിഞ്ഞാല്‍ സമ്മാനം ലഭിക്കുന്നതിനായി 5 ഗ്രൂപ്പുകളിലും 20 കൂട്ടുകാര്‍ക്കും ഈ ലിങ്ക് ഷെയർ ചെയ്യണമെന്നും ആവശ്യപ്പെടും. ഇതും കൂടി ചെയ്താല്‍ സമ്മാനം ലഭിക്കുമെന്ന് കരുതുന്നവർ ഉടന്‍ തന്നെ ലിങ്ക് വലിയ രീതിയില്‍ പ്രചരിപ്പിക്കാന്‍ തുടങ്ങും. യഥാർത്ഥതില്‍ ഈ ലിങ്കുകള്‍ മാല്‍വെയറുകളോ വ്യക്തിവിവരങ്ങള്‍ ചോർത്തുന്നവയോ ആകും. ഇതിലുടെ നമ്മുടെ ബാങ്ക് അക്കൗണ്ടിലെ പണം വരെ നഷ്ടപ്പെടാനുള്ള സാഹചര്യം ഉണ്ടെന്നതിനാല്‍ ഇത്തരം ലിങ്കുകള്‍ ചാറ്റിലേക്ക് വന്നാല്‍ പെട്ടെന്ന് തന്നെ ഡിലീറ്റ് ചെയ്തുകളയലാണ് ബുദ്ധി. ഒപ്പം അയച്ച ആളേയും ഇത്തരം തട്ടിപ്പുകളെക്കുറിച്ച് ബോധ്യപ്പെടുത്താവുന്നതാണ്.

ലുലു ഏതെങ്കിലും തരത്തിലുള്ള ഓഫർ നല്‍കുന്നുണ്ടെങ്കില്‍ അത് ലുലുവിന്റെ ഔദ്യോഗിക വെബ്സൈറ്റുകളിലൂടേയും ഒഫീഷ്യൽ സമൂഹമാധ്യമങ്ങളിലുമായിരിക്കും മാത്രമായിരിക്കും അറിയിക്കുക. വാട്സാപ്പുകളിലൂടെയും മറ്റും ഇത്തരമുള്ള ലിങ്ക് വരികയാണെങ്കില്‍ കമ്പനിയുടെ ഔദ്യോഗിക ഉറവിടങ്ങള്‍ വഴി പരിശോധിക്കുകയാണ് വേണ്ടത്.

അതേസമയം, ഉദ്ഘാടനം പ്രമാണിച്ച് കോട്ടയം മാളില്‍ നല്ല ഓഫറുകളും ലുലു ഉപഭോക്താക്കള്‍ക്ക് വാഗ്ദാനം ചെയ്യുന്നുണ്ട്. 3.22 ലക്ഷം ചതുരശ്ര അടി വിസ്തൃതിയിലാണു കോട്ടയം ലുലു മാള്‍ സ്ഥിതി ചെയ്യുന്നത്. ഇതില്‍ 1.4 ലക്ഷം ചതുരശ്ര അടിയും ഹൈപ്പര്‍ മാര്‍ക്കറ്റാണ്. കൊച്ചി, തിരുവനന്തപുരം, പാലക്കാട്, കോഴിക്കോട് എന്നിവിടങ്ങള്‍ക്ക് ശേഷമാണ് കോട്ടയത്തേക്ക് ലുലു എത്തുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+