ലുലു മാളിൽ വമ്പൻ ഓഫർ;പകുതി വിലക്ക് വസ്ത്രങ്ങൾ,ഗ്രോസറിക്കും ഇലക്ടോണിക്സ് ഉത്പന്നങ്ങൾക്കും വിലക്കിഴിവ്

പാലക്കാട്: നവരാത്രി ആഘോഷങ്ങൾ ഗംഭീരമാക്കാം, ലുലുവിൽ ​ഗ്രാൻഡ് ഫെസ്റ്റീവ് ഡീൽ തുടങ്ങി. ഹൈപ്പർമാർക്കറ്റ്, ഫാഷൻ സ്റ്റോർ, ലുലു കണക്ട് എന്നിവയിൽ മികച്ച ഓഫറുകളാണ് ലുലു ഒരുക്കിയിരിക്കുന്നത്. ലുലു ഹൈപ്പർമാർക്കറ്റിൽ നിന്ന് ​ഗ്രോസറി ഉത്പ്പന്നങ്ങൾ, നിത്യോപയോ​ഗ സാധനങ്ങൾ, പാക്കിഡ് ഫുഡ്, സൗന്ധര്യവർദ്ധക ഉത്പ്പന്നങ്ങൾ തുടങ്ങിയവ മികച്ച വിലക്കുറവിൽ വാങ്ങാം. ഒക്ടോബർ 21 വരെയാണ് വിൽപ്പന തുടരുക. കൂടാതെ ലുലു ഫാഷൻ സ്റ്റോറിൽ തിരഞ്ഞെടുക്കപ്പെടുന്ന വസ്ത്രങ്ങൾ 50 ശതമാനം വരെയും ഓഫറുണ്ട്.

ലുലു കണക്ടിൽ നിന്ന് ​ഗ്രാൻഡ് ടെക്ക് ഫെസ്റ്റിവൽ ഡീലിലൂടെ തിരഞ്ഞെടുക്കപ്പെടുന്ന ഇലക്ട്രോണിക്സ് ഉത്പ്പന്നങ്ങൾ, ​ഗൃഹോപകരണങ്ങൾ എന്നിവ ഏറ്റവും മികച്ച ഓഫറിൽ വാങ്ങാം. ടി,വി ഫ്രിഡ്ജ്, വാഷിങ്ങ് മെഷിൻ, തുടങ്ങി ​​ഗൃഹോപകരണങ്ങളും, ലാപ്ടോപ്, സ്മാർട്ട് ഫോൺ, സ്മാർട്ട് വാച്ച്, ​ഗാഡ്ജറ്റുകൾ എന്നിവയും ഓപ്പൺ ബോക്സ് വിൽപ്പനയിലൂടെ വിലക്കുറവിൽ സ്വന്തമാക്കാം.

luluoffer2-

1,49,900 രൂപയുള്ള ഐഫോണ്‍ 17 പ്രോ മാക്സ് 1,40,500 രൂപയ്ക്ക് ലഭിക്കും. സാംസങ് എസ്26 5ജി 89,999 രൂപ, വിവോ വി80 5ജി 56,699 രൂപ, ഓപ്പോ എഫ്35 5ജി 38,999, മോട്ടറോള ജി37 പവർ 5ജി 27,999 രൂപ എന്നിങ്ങനെയാണ് വില.

1,445 രൂപയ്ക്ക് ബോട്ട് സ്മാർട്ട് വാച്ച് സ്വന്തമാക്കാം. മാക്ബുക്ക് എയർ 1,33,900 രൂപയ്ക്ക് ലഭിക്കും., റൈസൺ 3-30 നോട്ട്ബുക്ക് 52,990 രൂപ, ഇന്റൽ കോർ ഐ3 നോട്ട്ബുക്ക് 56,990 രൂപ ഗെയിമിംഗ് റൈസൺ 7 ലാപ്‌ടോപ്പ് 98,900 രൂപ, അസൂസ് വയർലെസ് മൗസും കീബോർഡും കോംബോ 1,359 രൂപ എന്നിങ്ങനെ ആകർഷകമായ വിലയിൽ ലഭ്യമാകും.

സെമി ഓട്ടോമാറ്റിക് വാഷിംഗ് മെഷീൻ 11,490 രൂപയ്ക്കും ടോപ്പ് ലോഡ് വാഷിംഗ് മെഷീൻ 19,500 രൂപയ്ക്കും ഡബിൾ ഡോർ റഫ്രിജറേറ്റർ (236 ലിറ്റർ) 27,499 രൂപയ്ക്കും ഡബിൾ ഡോർ റഫ്രിജറേറ്റർ (251 ലിറ്റർ) 29,400 രൂപയ്ക്കും ലഭിക്കും. ഒക്ടോബർ 21 വരെ ലുലു കണക്ടിൽ ഓഫർ വിൽപ്പന തുടരും.

പൂജ പവർ അപ്പ് ഓഫറുമായി ലുലു ഫൺട്യൂറ

ലുലു ഫൺട്യൂറ ഒരുക്കുന്ന പൂജ പവർ അപ്പ് ഓഫറിലൂടെ ഇരട്ടി മൂല്യമായി ​ഗെയിമുകൾ ആസ്വദിക്കാം. 2,000 രൂപയുടെ കാർഡിന് 4,000 പ്ലേ വാല്യു നേടുന്നതാണ് ഓഫറിലെ ആദ്യ പാക്കേജ്. 3,000 രൂപയുടെ കാർഡിന് 6,000 പ്ലേ വാല്യുവും. 5,000 രൂപയുടെ ​ഗെയിം കാർഡിന് 10,000 പ്ലേ വാല്യുവും നേടാം. ഇതോടൊപ്പം ഫൺട്യൂറ ഒരുക്കുന്ന വി.ഐ.പി കാർഡ് പാക്കേജുകളുമുണ്ട്. 10,000 രൂപയുടെ കാർഡിന് 22,222 പ്ലേ വാല്യു ലഭിക്കും. 15,000 രൂപയുടെ കാർഡ് വാങ്ങുമ്പോൾ 33,333 പ്ലേ വാല്യുവും ലഭിക്കും. ഓഫർ ഒക്ടോബർ 21 വരെ തുടരും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma