ലുലു മാളിൽ വമ്പൻ ആനിവേഴ്സറി സെയിൽ; നിസാൻ മാഗ്നറ്റ് കാർ, ഐഫോൺ 17 നും അടക്കം ബംമ്പർ സമ്മാനം
പാലക്കാട്: ലുലുമാളിന്റെ രണ്ടാം വാർഷികത്തിന്റെ ഭാഗമായിട്ടുള്ള ആനിവേഴ്സറി മെഗാ സെയിലിന് തുടക്കമായി. ക്രിസ്തുമസ് ഓഫറുകൾക്കൊപ്പം രണ്ടാം ആനിവേഴ്സറി സെയിലിലൂടെ മികച്ച വിലയിൽ ഷോപ്പിങ്ങും കൈനിറയെ സമ്മാനങ്ങളും നേടാനാണ് ലുലു അവസരമൊരുക്കുന്നത്. ഓരോ ഷോപ്പിങ്ങിനൊപ്പം ആകർഷകമായ സമ്മാനങ്ങളും സ്വന്തമാക്കാം.
നിസാൻ മാഗ്നറ്റ് കാർ, ഐഫോൺ 17 എന്നിവയാണ് ബംമ്പർ സമ്മാനം. കൂടാതെ ഓരോ മണിക്കൂറിലും ഷോപ്പിങ്ങിലൂടെ സമ്മാനങ്ങൾ നേടാൻ സാധിക്കും. സ്വർണനാണയങ്ങൾ, ഗിഫ്റ്റ് കാർഡുകൾ, ഒരു വർഷത്തേക്കുള്ള സൗജന്യ ഷോപ്പിങ്ങ്, എൽ.ഇ.ഡി ടി.വി, മൊബൈൽ ഫോണുകൾ, ഇലക്ട്രോണിക്സ് ഉപകരണങ്ങൾ, ഗൃഹോപകരണങ്ങൾ അടങ്ങിയ നിരവധി സമ്മാനങ്ങളും ഭാഗ്യശാലികൾക്ക് ലഭിക്കും. ഷോപ്പിങ്ങ് വേഗത്തിലാക്കി കൈനിറയെ സമ്മാനങ്ങളും നേടാൻ വാർഷിക വിൽപ്പനയിലൂടെ സാധിക്കും. ആനിവേഴ്സറി സെയിലിന്റെ ഭാഗമായി സെലക്ടീവ് പ്രോഡക്ടിനുള്ള ഫ്ളാറ്റ് ഫിഫ്റ്റി വിൽപ്പന ഡിസംബർ 7 വരെ തുടരും.

ലുലു ട്രാവൽ ഫെസ്റ്റിന് തുടക്കമായി
കൊച്ചി :ലുലു ട്രാവൽ ഫെസ്റ്റിന് തുടക്കമായി. യാത്രകൾക്ക് ആവശ്യമായ ട്രാവൽ ബാഗുകൾ, ആക്സസറീസ് എന്നിവ 70 ശതമാനം വരെ വിലക്കുറവിൽ സ്വന്തമാക്കാൻ ലുലു ട്രാവൽ ഫെസ്റ്റിലൂടെ സാധിക്കും.ലോകോത്തര ബ്രാൻഡുകൾക്ക് വമ്പൻ ഓഫറുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. അമേരിക്കൻ ടൂറിസ്റ്റർ, സഫാരി, വിഐപി, സ്കൈബാഗ്സ് , മൊകോബാര, ടോമി ഹിൽഫിഗർ തുടങ്ങി നിരവധി ബ്രാൻഡുകളുടെ ബാഗുകളും ട്രാവൽ അക്സസറീസുമാണ് ഫെസ്റ്റിലുള്ളത്. ട്രോളി ബാഗുകൾ, ഓഫീസ് ബാഗുകൾ, ബാക്ക്പാക്ക് ബാഗ്സ്, നെക്ക് പില്ലോ തുടങ്ങി നിരവധി പ്രൊഡക്ടുകളാണ് ഫെസ്റ്റിൽ അണിനിരക്കുന്നത്. മേള ഡിസംബർ 11ന് സമാപിക്കും.
കൊച്ചിക്ക് സൗന്ദര്യ രാവൊരുക്കിയ ലുലു ബ്യൂട്ടി ഫെസ്റ്റ് ഏഴിന് സമാപിക്കും
കൊച്ചി: സൗന്ദര്യ സങ്കൽപ്പങ്ങളുടെ പുതിയ കാഴ്ചകൾ കൊച്ചിക്ക് സമ്മാനിച്ച ലുലു ബ്യൂട്ടി ഫെസ്റ്റിൽ ലുലു നിവ്യാ ബ്യൂട്ടി ക്വീൻ കിരീടം ചൂടി കൊച്ചി സ്വദേശി പൗർണമി മുരളി. ലുലു പാരീസ് കോർണർ മാൻ ഓഫ് ദി ഇയറായി കണ്ണൂർ സ്വദേശി ജിബിൻ വർഗീസിനെയും തിരഞ്ഞെടുത്തു. സ്ത്രീകളുടെ വിഭാഗത്തിൽ നിഥിക സോനു ഫസ്റ്റ് റണ്ണറപ്പും, റിഥിക രാഘവ് സെക്കന്റ് സെക്കന്റ് റെണ്ണറപ്പുമായി. പുരുഷ വിഭാഗത്തിൽ നന്ദ സോനു കൃഷ്ണൻ ഫസ്റ്റ് റണ്ണറപ്പും വി.വി ശ്രീഹരി സെക്കന്റ് റണ്ണറപ്പുമായി തിരഞ്ഞെടുത്തു. ബ്യൂട്ടി ക്വീൻ, മാൻ ഓഫ് ദി ഇയർ വിജയികൾക്ക് നാല് ലക്ഷം രൂപയുടെ ക്യാഷ് അവാർഡും ഫലകവും സമ്മാനിച്ചു. വിവിധ ഘട്ടങ്ങളിലായി നടത്തിയ സെലക്ഷനിലൂടെ എത്തിയ 30 മത്സരാർത്ഥികളാണ് അവസാന റൗണ്ടിൽ മാറ്റുരച്ചത്. മേക്കോവര്‍, റാംപ് വാക്ക് റൗണ്ടുകളില്‍ വിജയിച്ച അഞ്ച് പേര്‍ വീതം പങ്കെടുത്ത ചോദ്യോത്തര സെഷനില്‍ നിന്ന് ബ്യൂട്ടി ക്വീനിനെയും മാന്‍ ഓഫ് ദ ഇയറിനെയും തെരഞ്ഞെടുക്കുകയായിരുന്നു.
ഫിയാമ എൻഗേജ് അവതരിപ്പിക്കുന്ന ലുലു ബ്യൂട്ടി ഫെസ്റ്റിന്റെ പവേർഡ് ബൈ പാർട്ട്ണർ വിവൽ, യാർഡ്ലി എന്നീ ബ്രാൻഡുകളായിരുന്നു. , ലുലു പാരീസ് കോർണർ മാൻ ഓഫ് ദി ഇയർ മത്സരങ്ങളിലായി 20 മെയിൽ 20 ഫീമെയിൽ എന്നിങ്ങനെയായിരുന്നു തിരഞ്ഞെടുപ്പ്. റാംപ് വാൽക്ക് ഉൾപ്പടെ വിവിധ ഘട്ടങ്ങളിലായി നടത്തിയ മത്സരത്തിനൊടുവിലാണ് വിജയികളെ പ്രഖ്യാപിച്ചത്. മിസ് സൗത്ത് ഇന്ത്യയായ ലിസ് ജയ്മോൻ ജേക്കപ്പ്, നടിയും 2015ലെ മിസ്എ ഇന്ത്യയുമായ അയിലീന അയിമൺ, മോഡലും മിസ് ഗ്ലാം യൂണിവേഴ്സുമായ നേഹാ ബാൽക്വിസ് എന്നിവരായിരുന്നു വിധികർത്താക്കൾ. ബ്യൂട്ടി ഫെസ്റ്റിന്റെ ഭാഗമായി ബ്യൂട്ടി പ്രൊഡക്റ്റുകൾക്ക് ഏർപ്പെടുത്തിയ 50 ശതമാനം വരെയുള്ള ഓഫർ വിൽപ്പന സമാപന ദിവസമായ ഡിസംബർ ഏഴ് വരെ തുടരും.












Click it and Unblock the Notifications