Get Updates
Get notified of breaking news, exclusive insights, and must-see stories!

ഈ ലുലു മാളിലേക്ക് പുതിയ മൾട്ടിപ്ലക്സ് തീയറ്ററുകൾ എത്തുന്നു:ന്യൂയർ സർപ്രൈസ് ഇതാണ്

പാലക്കാട്: പാലക്കാട് ലുലുമാളിൽ പുതിയ വിശാലമായ സിനിമ തീയറ്ററുകൾ എത്തുന്നു. മാളിൻ്റെ രണ്ടാം വാർഷികാഘോഷത്തോട് അനുബന്ധിച്ചാണ് പ്രഖ്യാപനം.
ബിൾഡ്ടെക്ക് ​​​ഗ്രൂപ്പുമായി സഹകരിച്ചാണ് മൾട്ടിപ്ലക്സ് തീയറ്ററുകൾ ആരംഭിക്കുകയെന്ന് കൊച്ചി റീജണൽ ഡയറക്ടർ സുധീഷ് ചെരിയിൽ അറിയിച്ചു. കൂടാതെ ലോകോത്തര നിലവാരം പുലർത്തുന്ന വിവിധ ബ്രാൻഡുകളുടെ ഷോപ്പുകളും ലുലുവിൽ പ്രവർത്തനം ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

രണ്ട് വർഷം പൂർത്തിയാക്കി ലുലു

2023 ഡിസംബറിലാണ് കൊച്ചി-സേലം ദേശീയപാതയോരത്ത്, കണ്ണാടിയിലെ കാഴ്ചപ്പറമ്പിൽ നഗരത്തിൽ നിന്ന് ഏകദേശം 9 കിലോമീറ്റർ അകലെ ലുലു മാൾ പ്രവർത്തനം ആരംഭിച്ചത്. രണ്ട് നിലകളിലായി 2 ലക്ഷം ചതുരശ്ര അടിയിലാണ് ഈ മിനിമാൾ പ്രവർത്തിക്കുന്നത്.

മാളിന്റെ പ്രധാന ആകർഷണം ഒരു ലക്ഷം ചതുരശ്ര അടി വിസ്തീർണ്ണമുള്ള ലുലു ഹൈപ്പർമാർക്കറ്റാണ്. പലചരക്ക് ഉൽപ്പന്നങ്ങൾ, ഇറക്കുമതി ചെയ്ത സാധനങ്ങൾ, ലുലു കണക്റ്റ് വഴിയുള്ള ഇലക്ട്രോണിക്സ്, നിത്യോപയോഗ സാധനങ്ങൾ എന്നിവയുടെ വിപുലമായ ശേഖരം ഇവിടെയുണ്ട്.

lulupalakkad-17

ലുലു ഫാഷൻ സ്റ്റോറിൽ പുരുഷന്മാർക്കും സ്ത്രീകൾക്കും കുട്ടികൾക്കുമുള്ള അന്താരാഷ്ട്ര, ദേശീയ, പ്രാദേശിക ബ്രാൻഡുകളുണ്ട്. അമേരിക്കൻ ടൂറിസ്റ്റർ, വി സ്റ്റാർ, വിസ്മയ്, അക്ഷയ ഗോൾഡ് & ഡയമണ്ട്സ്, പോച്ചെ സലൂൺ, ജമാൽ ഒപ്റ്റിക്കൽസ്, പിയോറ എന്നിവയുൾപ്പെടെ 30-ലധികം മറ്റ് ഔട്ട്‌ലെറ്റുകളും ഇവിടെ പ്രവർത്തിക്കുന്നുണ്ട്. കുടുംബ സൗഹൃദമായ ഫൺടൂറ ഗെയിമിംഗ് സോൺ ഇവിടെ വിനോദത്തിനായി ഒരുക്കിയിട്ടുണ്ട്. ഏകദേശം 11 ഔട്ട്‌ലെറ്റുകളുള്ള മൾട്ടി-കുസിൻ ഫുഡ് കോർട്ടിൽ 250 പേർക്ക് ഇരിക്കാനുള്ള വിശാലമായ സൗകര്യവുമുണ്ട്. 500 വാഹനങ്ങൾ പാർക്ക് ചെയ്യാനുള്ള സൗകര്യവും മാളിലുണ്ട്.

വാർഷികം ആഘോഷമാക്കി ലുലു

രണ്ടാം വാർഷിക ആഘോഷം പാലക്കാട് എ.എസ്.പി രാജേഷ് കുമാർ ഉദ്ഘാടനം ചെയ്തു. ആഘോഷ പരിപാടികളുടെ ഭാ​ഗമായി കേക്ക് കട്ടിങ്ങും സം​ഗീത നിശയും മാളിൽ അരങ്ങേറി. ചടങ്ങിൽ ലുലു കൊച്ചി റീജണൽ ഡയറക്ടർ സുധീഷ് ചെരിയിൽ, കൊച്ചി ലുലുമാൾ ജനറൽ മാനേജർ വിഷ്ണു രഘുനാഥ് , പാലക്കാട് ലുലുമാൾ ജനറൽ മാനേജർ ആർ.രാജീവ്, മാൾ മാനേജർ പി.ടി നാരായണൻ തുടങ്ങിയവർ പങ്കെടുത്തു. ഷോപ്പിങ്ങിനൊപ്പം വിനോദവും ഒരുക്കി പാലക്കാട്ടെ ​ഗ്രാമീണ ജനതയ്ക്ക് വേറിട്ട ഷോപ്പിങ്ങ് അനുഭവമെത്തിച്ചാണ് ലുലു രണ്ടാം വർഷത്തിലേക്ക് കടക്കുന്നത്. മാളിനെ സ്വീകരിച്ച ഉപഭോക്താക്കളുടെ പിന്തുണയ്ക്ക് ലുലു കൊച്ചി റീജണൽ ഡയറക്ടർ സുധീഷ് ചെരിയിൽ നന്ദി പ്രകാശിപ്പിച്ചു.

നിത്യോപയോ​ഗ സാധനങ്ങൾ ഒരു കുടക്കീഴിൽ പർച്ചേഴ്സ് ചെയ്യുന്നതോടൊപ്പം ഉപഭോക്താക്കളുടെ മനസിനിണങ്ങിയ ഷോപ്പിങ്ങ് ട്രെൻഡ് എത്തിച്ചാണ് ലുലു രണ്ടു വർഷം പിന്നിടുന്നത്. ഓണം, ക്രിസ്തുമസ്, റംസാൻ, വിഷു ഉൾപ്പടെ എല്ലാ ആഘോഷങ്ങൾക്കും ഒഴിച്ചു കൂടാൻ പറ്റാത്ത ഘടകമായി ചുരുങ്ങിയ കാലം കൊണ്ട് ലുലുമാറി, കുട്ടികളുടെ വിനോദ കേന്ദ്രമായ ഫൺട്യൂറയും, പുത്തൻ ട്രെൻഡുകൾ കോർത്തിണക്കി ലുലു ഫാഷനും, ഇലക്ട്രോണിക്സ് ഉപകരണങ്ങളുടെ പുതിയ കളക്ഷനും അണിനിരത്തിയാണ് ലുലുവിന്റെ ജൈത്രയാത്രയെന്ന് അധികൃതർ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+