Get Updates
Get notified of breaking news, exclusive insights, and must-see stories!

ലുലു മാൾ നേരിടുക കടുത്ത മത്സരം; മലപ്പുറത്ത് വരുന്നത് 6 ഷോപ്പിംഗ് മാൾ, ഏറ്റവും വലുത് നിലമ്പൂരിൽ

കേരളത്തിൽ നിലവിൽ അഞ്ച് ലുലുമാളുകളാണ് പ്രവർത്തിക്കുന്നത്. കോട്ടയത്തും പാലക്കാടും കോഴിക്കോടുമായി മിനി മാളുകളും കൊച്ചിയിലും തിരുവനന്തപുരത്തുമായി വലിയ ഷോപ്പിംഗ് മാളുകളുമാണ് ഉള്ളത്. ഇത് കൂടാതെ മരട്, കൊട്ടിയം, തൃശൂർ എന്നിവിടങ്ങളിലായി ലുലുവിന്റെ ഡെയ്ലികളും ഹൈപ്പർമാർക്കറ്റുകളുമെല്ലാം പ്രവർത്തിക്കുന്നുണ്ട്. കേരളത്തിൽ കൂടുതൽ നിക്ഷേപത്തിന് തയ്യാറെടുക്കുന്ന ലുലു സംസ്ഥാനത്തുടനീളം വിവിധ പദ്ധതികൾ നടപ്പാക്കാനുള്ള തയ്യാറെടുപ്പിലാണ്. അതിനിടയിലിതാ മലപ്പുറം ജില്ലയിൽ ലുലു തുടങ്ങാനിരിക്കുന്ന പുതിയ മാളുകൾ സംബന്ധിച്ച ഏറ്റവും പുതിയ അപ്ഡേറ്റുകൾ പുറത്തുവന്നിരിക്കുകയാണ്.

തിരൂരിലും പെരിന്തൽമണ്ണയിലുമാണ് പുതിയ മാളുകൾ ആരംഭിക്കാൻ ലുലു ഒരുങ്ങുന്നത്. ഇതിൽ തിരൂരിൽ വലിയ ഷോപ്പിംഗ് മാൾ വരുമെന്നായിരുന്നു ആദ്യ റിപ്പോർട്ടുകൾ. എന്നാൽ തിരൂരിൽ വരുന്നത് ലുലുവിന്റെ ഹൈപ്പർമാർക്കറ്റ് മാത്രമായിരിക്കും എന്നാണ് ഏറ്റവും പുതിയ റിപ്പോർട്ട്. കുറ്റിപ്പുറം റോഡിൽ തൃക്കണ്ടിയൂർ ഭാഗത്തായി പൂങ്ങോട്ടുകുളത്താണ് ഹൈപ്പർമാർക്കറ്റ്. ഹൈപ്പർമാർക്കറ്റ് ആയതിനാൽ തന്നെ തീയറ്റർ സ്പേസിന് ഇവിടെ സാധ്യതയില്ല. എന്നാൽ പെരിന്തൽമണ്ണയിൽ ലുലുവിന്റെ ഷോപ്പിംഗ് മാൾ തന്നെയാണ് ഒരുങ്ങുന്നത്.

lulumallmalappuram-

മിനിമാൾ ആയിരിക്കും പെരിന്തൽമണ്ണയിൽ ആരംഭിക്കുക. മൂന്നരലക്ഷം സ്ക്വയർ ഫീറ്റിൽ ആണ് മാൾ പണിയുന്നത്. മിനി മാളിലും തീയറ്ററിനുള്ള സ്ഥലം ഉണ്ടാകില്ലെന്നാണ് റിപ്പോർട്ടുകൾ. നിലവിൽ മാളിന്റെ പണി പുരോഗമിക്കുകയാണ്. ഓണത്തിന് പെരിന്തൽമണ്ണ മാൾ തുറന്നേക്കുമെന്ന അഭ്യൂഹങ്ങൾ ഉണ്ടായിരുന്നുവെങ്കിലും അതുണ്ടായില്ല. എന്തായാലും ഈ വർഷം മാൾ തുറന്നേക്കില്ലെന്നാണ് ചില റിപ്പോർട്ടുകൾ. അടുത്ത വർഷമോ അല്ലെങ്കിൽ വീണ്ടും ഒരു വർഷം കഴിഞ്ഞോ ആയിരിക്കും മാൾ തുറക്കുക. മാൾ തുറന്നത് നൂറുകണക്കിന് ആളുകൾക്ക് തൊഴിൽ അവസരം ലഭിക്കുമെന്ന കാര്യത്തിൽ സംശയമൊന്നും ഇല്ല.

ലുലു കടുത്ത മത്സരം നേരിടുമോ?

പെരിന്തൽമണ്ണയിലെ ലുലു മാളിന് അരക്കിലോ മീറ്റർ വ്യത്യാസത്തിൽ മറ്റൊരാൾ മാൾ കൂടി വരുന്നുണ്ട്. സെക്യുറ സെൻട്രൽ ആണ് പുതുതായി തുടങ്ങാനിരിക്കുന്നത്. ലുലിവിനെക്കാൾ ചെറിയ മാളായിരിക്കും ഇത്. 3.25 ലക്ഷം സ്ക്വയർഫീറ്റിലാണ് മാൾ ഒരുങ്ങുന്നത്. കേരളത്തിലെ രണ്ടാമത്തെ സെക്യുറ സെൻട്രൽ മാളാണ് ഇവിടെ തുറക്കാൻ പോകുന്നത്. കണ്ണൂരിൽ ആണ് ആദ്യമായി സെക്യുറ മാൾ തുറന്നത്. വലിപ്പത്തിൽ ലുലുവിനെക്കാളും ചെറുതായിരിക്കും സെക്യുറ. എന്നിരുന്നാലും ഇവിടെ തീയറ്ററുകൾ കൂടി ഉണ്ടാകും എന്നതാണ് പ്രധാന ആകർഷണം. കണ്ണൂരിലെ സെക്യുറ മാളിൽ സിനി പോളിസ് തീയറ്ററുകളാണ് പ്രവർത്തിക്കുന്നത്. ഇതേ തീയറ്റർ തന്നെയായിരിക്കുമോ പെരിന്തൽമണ്ണയിലെ സെക്യുറയിലും ഉണ്ടാകുകയെന്നത് കാത്തിരുന്ന് കാണേണ്ടി വും.

പെരിന്തൽമണ്ണക്കാർക്ക് ആശ്വസിക്കാൻ മാർക്കറ്റ് സിറ്റിമാളിലേക്ക് പുതിയ തീയറ്റർ വരുന്നുണ്ട്. അടുത്തിടെ ഈ മാൾ ഹൈലൈറ്റ് ഗ്രൂപ്പ് ഏറ്റെടുത്തിരുന്നു. പലാക്സി സിനിമാസ് ആയിരിക്കും ആരംഭിക്കുക. 5 സ്ക്രീനുള്ള മൾട്ടിപ്ലക്സ് തീയറ്റർ വരും. അതായത് പെരിന്തൽമണ്ണയിൽ മാത്രം ഏകദേശം 10 സ്ക്രീനുകൾ ഉടൻ ആരംഭിച്ചേക്കുമെന്ന് സാരം.

പുതിയ മാൾ വരാനിരിക്കുന്ന മറ്റൊരു സ്ഥലം ചെമ്മാടാണ്. ഇവിടെ ഹൈലൈറ്റ് മാളിന്റെ കൺട്രി സൈഡ് എന്ന് പറഞ്ഞ മിനി മാൾ ആയിരിക്കും തുറക്കുക. തീയറ്റർ , നെസ്റ്റോ ഹൈപ്പർ മാർക്കറ്റ് എന്നിവയെല്ലാം ഉൾപ്പെടുത്തിയുള്ളതായിരിക്കും മാൾ. അതിനിടെ താനൂർ നോവോ മാളിൽ പുതി ഒരു തീയറ്റർ വന്നേക്കും. നടൻ ദിലീപിന്റെ ഡി സിനിമായണ് രണ്ട് സ്ക്രീനുള്ള തീയറ്റർ ആരംഭിക്കാൻ ഒരുങ്ങുന്നത്.

ഏറ്റവും വലിയ മാൾ നിലമ്പൂരിൽ

നിലമ്പരിൽ മലപ്പുറം ജില്ലയിലെ ഏറ്റവും വലിയ ഷോപ്പിംഗ് മാൾ ഒരുങ്ങും. ഹൈലൈറ്റ് ഗ്രൂപ്പിന്റെ ഹൈലൈറ്റ് സെന്റർ ആണ് ആരംഭിക്കുക. 7.5 ലക്ഷം സ്ക്വയർ ഫീറ്റിലാണ് മാൾ. 5 സ്ക്രീനോട് കൂടിയ പലാക്സി തീയറ്ററും ഇവിടെ തുറക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+