കോട്ടയം ലുലു മാളില്‍ സീഫുഡ് ഫെസ്റ്റിന് തുടക്കമായി
കോട്ടയം: കടല്‍വിഭവ പ്രേമികള്‍ക്കായി പുത്തന്‍ രുചിക്കൂട്ടുകളുമായി കോട്ടയം ലുലു ഹൈപ്പര്‍മാര്‍ക്കറ്റില്‍ സീഫുഡ് ഫെസ്റ്റ് ആരംഭിച്ചു. കേരളത്തിന്റെ തനത് തീരദേശ രുചികള്‍ക്കൊപ്പം ആഗോള സീഫുഡ് വിഭവങ്ങളും കോര്‍ത്തിണക്കിയാണ് ഭക്ഷ്യപ്രേമികള്ക്കായി മേള സജ്ജീകരിച്ചിരിക്കുന്നത്. ഫിഷറീസ് വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ പി ശ്രീകുമാര്‍ സീ ഫുഡ് ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു.
ചലച്ചിത്ര താരങ്ങളായ ഹേമന്ത് മേനോന്, രമ്യാ പണിക്കര്‍ എന്നിവര്‍ വിശിഷ്ടാതിഥികളായിരുന്നു. നാടന്‍ മീന്‍കറികള്‍, കരിമീന്‍ പൊള്ളിച്ചത് ഉള്‍പ്പെടെയുള്ള വിഭവങ്ങള്‍ക്ക് പുറമേ പ്രമുഖ ഷെഫുകള്‍ തയ്യാറാക്കുന്ന കോണ്ടിനെന്റല്, ചൈനീസ്, തായ് ശൈലിയിലുള്ള ലൈവ് സീഫുഡ് വിഭവങ്ങളും ഉപഭോക്താക്കള്‍ക്കായി ഇവിടെ ഒരുക്കിയിട്ടുണ്ട്.

വീടുകളില്‍ എളുപ്പത്തില്‍ പാകം ചെയ്യാന്‍ വിധത്തിലുള്ള മാരിനേറ്റഡ് ഫിഷ് വെറൈറ്റികള്‍, അറുപതിലധികം ഇനങ്ങളിലുള്ള ഫ്രഷ് മീനുകള്‍, ഗുണമേന്മയുള്ള ഉണക്കമീനുകള്‍ എന്നിവയുടെ വലിയൊരു നിര തന്നെ ഹൈപ്പര്‍മാര്‍ക്കറ്റിലെ പ്രത്യേക കൗണ്ടറുകളില്‍ സജ്ജീകരിച്ചിട്ടുണ്ട്.
പരമ്പരാഗത കടല്‍ രുചികള്‍ക്കൊപ്പം ലോകോത്തര സീഫുഡ് വിഭവങ്ങള്‍ ആസ്വദിക്കാനുള്ള മികച്ച അവസരമാണ് ഭക്ഷ്യമേളയിലൂടെ ലുലു ഒരുക്കുന്നത്. ഒക്ടോബര്‍ നാല് വരെയാണ് സീഫുഡ് ഫെസ്റ്റ്.


Click it and Unblock the Notifications
