ക്രിസ്മസ് വരവറിയിച്ച് തിരുവനന്തപുരം ലുലുമാളില്‍ ഗ്രാന്‍ഡ് കേക്ക് മിക്‌സിങ്; ഒരുങ്ങുന്നത് 20000 പ്ലം കേക്കുകള്‍

വരാനിരിക്കുന്ന ക്രിസ്മസ് ആഘോഷങ്ങള്‍ക്ക് മാധുര്യമേകാന്‍ തിരുവനന്തപുരം ലുലുമാളില്‍ വിപുലമായ കേക്ക് മിക്‌സിങ് സെറിമണി സംഘടിപ്പിച്ചു. ഉത്സവകാലത്തിന്റെ വരവറിയിച്ചുകൊണ്ട് ലുലു ഒരുക്കുന്ന പരമ്പരാഗത പ്ലം കേക്കുകളുടെ നിര്‍മ്മാണത്തിന് മുന്നോടിയായാണ് 4000 കിലോഗ്രാം ചേരുവകള്‍ ചേര്‍ത്തുള്ള ഗ്രാന്‍ഡ് കേക്ക് മിക്‌സിങ് നടന്നത്.

ഡ്രൈ ഫ്രൂട്ട്‌സുകള്‍, റിച്ച് ഫ്രൂട്ട്‌സുകള്‍, തിരഞ്ഞെടുത്ത സുഗന്ധവ്യഞ്ജനങ്ങള്‍ തുടങ്ങി 25-ഓളം വൈവിധ്യമാര്‍ന്ന ചേരുവകളും ഫ്രഷ് മുന്തിരി ജ്യൂസും ചേര്‍ത്താണ് ഇത്തവണത്തെ ഫെസ്റ്റീവ് മിക്‌സ് തയാറാക്കിയത്. പൂര്‍ണമായും ആല്‍ക്കഹോള്‍ രഹിതമായ മിക്‌സാണ് കേക്കുകള്‍ക്കായി തയ്യാറാക്കിയിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്.

Lulu Mall

ഈ ക്രിസ്മസ് സീസണില്‍ 19 വ്യത്യസ്ത രുചിഭേദങ്ങളിലായി 20000 പ്ലം കേക്കുകളാണ് തിരുവനന്തപുരം ലുലുവില്‍ ഉപഭോക്താക്കള്‍ക്കായി ഒരുങ്ങുന്നത്. പാരമ്പര്യ തനിമ ചോരാത്ത ക്ലാസിക് പ്ലം കേക്കുകള്‍ക്കൊപ്പം പുത്തന്‍ ഫ്‌ലേവറുകളിലും ടെക്‌സ്ചറുകളിലുമുള്ള വിഭവങ്ങളും ലുലു ഹൈപ്പര്‍മാര്‍ക്കറ്റിലെ കേക്ക് കൗണ്ടറുകളില്‍ ലഭ്യമാകും.

വ്യത്യസ്ത ചേരുവകളുടെ കൊതിയൂറുന്ന സുഗന്ധവും തനത് രുചിക്കൂട്ടുകളും ഒത്തുചേര്‍ന്ന കേക്ക് മിക്‌സിങ് വേദി കാഴ്ചക്കാര്‍ക്കും വേറിട്ട അനുഭവമായി. സിനിമ - ടെലിവിഷന്‍ താരങ്ങളായ പാര്‍വതി കൃഷ്ണ, കിഷോര്‍ സത്യ, അനീഷ് രവി, ലക്ഷ്മി നായര്‍, പിന്നണി ഗായകന്‍ പ്രശോഭ് രാമചന്ദ്രന്‍ എന്നിവര്‍ മുഖ്യാതിഥികളായിരുന്നു. ലുലു ഗ്രൂപ്പ് പ്രതിനിധികള്‍, ജീവനക്കാര്‍, മാളിലെത്തിയ സന്ദര്‍ശകര്‍ എന്നിവരുടെ സജീവ പങ്കാളിത്തം കൂടിയായതോടെ ഉത്സവഛായയിലാണ് കേക്ക് മിക്‌സിങ് പൂര്‍ത്തിയായത്

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma