Get Updates
Get notified of breaking news, exclusive insights, and must-see stories!

ലുലുവിൽ തകർപ്പൻ ഓഫർ; ഓരോ മണിക്കൂറിലും ഷോപ്പിങ്ങിലൂടെ നിരവധി സമ്മാനങ്ങളും..വേഗം വിട്ടോ

കൊച്ചി: ​ മരട് ഫോറം മാളിലെ ലുലു ഡെയ്ലിക്ക് രണ്ട് വയസ്. രണ്ടാം വാർഷിക ആഘോഷങ്ങളുടെ ഭാ​ഗമായി നിരവധി ഓഫറുകളും ലുലു ഡെയിലിയിൽ ഒരുക്കിയിട്ടുണ്ട്. ഓരോ മണിക്കൂറിലും ഷോപ്പിങ്ങിലൂടെ നിരവധി സമ്മാനങ്ങളും സ്വന്തമാക്കാം.

ലുലു ഹൈപ്പർ മാർക്കറ്റിന്റെ ആധുനിക പതിപ്പായ ലുലു ഡെയ്‌ലി ഷോപ്പിങ്ങ് അനുഭവം എളുപ്പമാക്കുകയും കുറഞ്ഞ വിലയിൽ ​ഗുണമേന്മയുള്ള ഉത്പ്പന്നങ്ങൽ അണിനിരത്തുകയുമാണ്. കേരളത്തിലെ ആദ്യ ലുലു ഡെയ്‌ലിയാണ് മരടിലേത്. ദക്ഷിണേന്ത്യയിലെ ലുലു ഡെയ്‌ലിയുടെ രണ്ടാമത്തെ പതിപ്പ് കൂടിയായിരുന്നു ഇത്. രണ്ട് വർഷത്തിനുള്ളിൽ 26 ലക്ഷം സന്ദർശകരാണ് ഫോറം മാളിലെ ലുലു ഡെയ്ലിയിലേക്ക് എത്തിയത്.

luluoffer2-17

2024 ൽ തൃശൂർ ഹൈലെറ്റ് മാളിലും കൊല്ലം ഡ്രീംസ് മാളിലും ലുലു ഡെയ്‌ലി സൂപ്പർമാർക്കറ്റുകൾ ആരംഭിച്ചിരുന്നു. തുടങ്ങിടങ്ങളിലെല്ലാം ലുലു ഡെയ്‌ലി വലിയ ഹിറ്റാണ്. അതുകൊണ്ട് തന്നെ കേരളം മുഴുവൻ ഇത് വ്യാപാപിക്കാനുള്ള ആലോചനയിലാണ് ലുലു ഗ്രൂപ്പ്. കൊച്ചു സ്റ്റോറുകളിലൂടെ വലിയ വിജയം നേടുന്ന പരീക്ഷണമാണ് ലുലു ഡെയ്ലിയിലൂടെ ലുലു റീട്ടെയിൽ ശൃംഖല വിജയം കൈവരിച്ചിരിക്കുന്നത്. സംസ്ഥാനത്തുടനീളവും കേരളത്തിന് പുറത്തും ഹൈപ്പർ മാർക്കറ്റുകളുടെ വിപുലശ്രേണിയൊരുക്കിയുള്ള ലുലു ഡെയ്ലി കൂടുതൽ ഉപഭോക്താക്കളുമായി മുന്നേറുകയാണെന്നും ഗ്രൂപ്പ് വ്യക്തമാക്കി.

എന്ന് വരും പത്തനാപുരം ലുലു ഹൈപ്പർമാർക്കറ്റ്

കൊല്ലം ഡ്രീംസ് മാളിൽ ആരംഭിച്ച ലുലു ഹൈപ്പർമാർക്കറ്റ് അവിടെ ഇതിനോടകം തന്നെ ഗെയിം ചേഞ്ചർ ആയിക്കഴിഞ്ഞു. ഇനി പത്തനാപുരത്തെ ഹൈപ്പർമാർക്ക് എന്ന് വരും എന്ന കാത്തിരിപ്പിലാണ് ആളുകൾ. ലുലു ഡെയ്ലി ആരംഭിച്ചതിന് പിന്നാലെ തന്നെ ലുലു ഗ്രൂപ്പുമായി പുതിയ ഹൈപ്പർമാർക്കറ്റിനുള്ള ചർച്ച ആരംഭിച്ചതായി മന്ത്രി ഗണേഷ് കുമാർ അറിയിച്ചിരുന്നു. കഴിഞ്ഞ മാസം ഇക്കാര്യം സ്ഥിരീകരിച്ച് കൊണ്ട് ഗണേഷ് കുമാറിന്റെ എംഎൽഎ ഓഫീസ് ഫേസ്ബുക്കിൽ കുറിപ്പ് പങ്കിട്ടിരുന്നു. പഞ്ചായത്തിന്റെ കീഴില്‍ പ്രവർത്തിക്കുന്ന സെന്‍ട്രല്‍ മാളിലാണ് ഹൈപ്പർമാർക്കറ്റ് തുറക്കുക. മോഹന്‍ലാലിന്റെ ആശിര്‍വാദിന്റെ മൂന്ന് തിയേറ്ററുകള്‍ പഞ്ചായത്ത് മാളിൽ വരാനിരിക്കുകയാണ്. വലിയ ഹൈപ്പര്‍മാര്‍ക്കറ്റ് സെന്‍ട്രല്‍ മാളിനുള്ളില്‍ വന്നു കഴിഞ്ഞാല്‍ അത് മറ്റ് കച്ചവടക്കാർക്കും ഗുണകരമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഓണത്തിന് തുറക്കുമോ മലപ്പുറത്തെ ലുലു മാളുകൾ

മലപ്പുറത്ത് രണ്ട് മാളുകളാണ് ലുലു ഗ്രൂപ്പ് അവതരിപ്പിക്കാനിരിക്കുന്നത്. ഒന്ന് പെരിന്തൽമണ്ണയിലും മറ്റൊന്ന് തിരൂരും. തിരൂരിലെ മാളിന്റെ പ്രവർത്തനങ്ങൾ നടക്കുന്നതിന്റെ ചിത്രങ്ങളെല്ലാം സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. ഓണമാകുമ്പോഴേക്കെങ്കിലും ഈ മാളുകൾ തുറക്കുമോയെന്നാണ് ഇനി അറിയേണ്ടത്. ഇക്കാര്യത്തിൽ ലുലു ഗ്രൂപ്പ് ഇതുവരേയും പ്രതികരിച്ചിട്ടില്ല. രണ്ട് മാളുകൾ തുറക്കുന്നത് ആയിരക്കണക്കിന് ആളുകൾക്ക് തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുമെന്ന കാര്യത്തിൽ തർക്കമില്ല.

ഓണം കളറാക്കാം ലുലുവിലൂടെ

സൗഭാ​ഗ്യോത്സവം ഓഫർ കൂടി ലുലുവിൽ ആരംഭിച്ചതോടെ ഓണത്തെ വരവേൽക്കാൻ വിപുലമായ കളക്ഷനുമായി ഓണം ഷോപ്പിങ്ങും തുടങ്ങിയിട്ടുണ്ട്. നിത്യോപയോ​ഗ സാധനങ്ങൾ, ​ഗ്രോസറി ഉത്പ്പന്നങ്ങൾ, പഴം, പച്ചക്കറി അടക്കം വിലക്കുറവിൽ ലഭിക്കും. മുതിർന്നവരുടെ മുതൽ കുട്ടികളുടെ വരെ ഉൾപ്പെടുന്ന വിവിധ ബ്രാൻഡുകളുടെ വസ്ത്രശേഖരവുമായി ലുലു ഫാഷൻ സ്റ്റോറിലും ഓണം സെയിൽ തുടങ്ങി. ഇലക്ട്രോണിക്സ് ഉപകരണങ്ങൾക്കും ​ഗൃഹോപകരണങ്ങൾക്കും, മൊബൈൽ ലാപ്ടോപ്പ് എന്നിവയ്ക്കും വിലക്കുറവാണ് ലുലു കണക്ടിൽ ഒരുക്കുന്നത്. കല്യാണപുടവയും ഓണക്കോടിയുമടക്കം വാങ്ങുവാൻ മികവുറ്റ ഷോപ്പിങ്ങ് അവസരമൊരുക്കി ലുലു സെലിബ്രേറ്റും ഓണക്കാല കളക്ഷനുമായി സൗഭാ​ഗ്യോത്സവത്തിന്റെ ഭാ​ഗമാണ്. കേരളമൊട്ടാകെയുള്ള ലുലു ഹൈപ്പർമാർക്കറ്റുകളിലും ഡെിലികളിലും തുടരുന്ന ഷോപ്പിങ്ങിലുടെ 18 കിയ കാറുകളും , സ്വർണനാണയങ്ങളും മറ്റ് അനവധി സമ്മാനങ്ങളും നേടാൻ കഴിയും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+