Get Updates
Get notified of breaking news, exclusive insights, and must-see stories!

ലുലു ഗ്രൂപ്പിന്റെ അടുത്ത സർപ്രൈസ്, അടുത്ത മാൾ ഇവിടെ? നിർമ്മാണം അവസാന ഘട്ടത്തിൽ,കോട്ടയത്തിനെ കടത്തി വെട്ടുമോ?

മലപ്പുറം: കേരളത്തിൽ ലുലു വമ്പൻ സർ‍പ്രൈസുകൾ അവതരിപ്പിച്ച വർഷമാണ് 2024. ലുലു ഗ്രൂപ്പ് തങ്ങളുടെ നാല് സംരഭങ്ങൾക്കാണ് കഴിഞ്ഞ വർഷം തുടക്കം കുറിച്ചത്. ഇതിൽ കോഴിക്കോട്, കോട്ടയം എന്നിവിടങ്ങളിൽ മാളുകളാണ് ആരംഭിച്ചത്. തൃശൂരിൽ ഹൈപ്പർമാർക്കറ്റും കൊല്ലം കൊട്ടിയത്ത് ലുലു ഡെയ്ലിയുമാണ് തുടങ്ങിയത്. കഴിഞ്ഞ വർഷത്തേത് പോലെത്തന്നെ 2025 ലും കേരളത്തിൽ ലുലുവിന്റെ പുതിയ മാളുകൾ അണിയറയിൽ ഒരുങ്ങുന്നുണ്ട്. അവയിൽ ആദ്യത്തേത് തിരൂരിലായിരിക്കുമെന്നാണ് റിപ്പോർട്ട്.

തിരൂർ ചമ്രവട്ടം റൂട്ടിലെ പൊറ്റത്തപ്പടിയിലാണ് മാൾ ആരംഭിക്കുന്നത്. മാളിന്റെ നിർമ്മാണപ്രവർത്തനങ്ങൾ അവസാനഘട്ടത്തിൽ എത്തി നിൽകുകയാണ്. 3 ലക്ഷം സ്ക്വയർ ഫീറ്റിലാണ് മാൾ ഒരുങ്ങുന്നത്. രണ്ട് നിലകളിലായാണ് മാൾ പ്രവർത്തിക്കുക. അതിവിശാലമായ പാർക്കിംഗ് സൗകര്യമാണ് മാളിൽ ഒരുക്കിയിരിക്കുന്നത്. മാളിന് പുറത്ത് രണ്ട് റോഡുകളിലേക്കുള്ള എൻട്രി എക്സിറ്റ് സൗകര്യങ്ങളും ഉണ്ട്.

lulu-1

ലുലു ഹൈപ്പർ മാർക്കറ്റ്, ഷോപ്പിങ് ഔട്ട്ലെറ്റുകൾ, ഫുഡ് കോർട്ട്, തീയറ്റർ തുടങ്ങിയവയാണ് ഇവിടെ ഒരുങ്ങുന്നത്. അതേസമയം തിരൂർ കൂടാതെ പുതിയ മാളുകൾ കോട്ടക്കൽ , പെരിന്തൽമണ്ണ എന്നിവിടങ്ങളിലും ആരംഭിക്കും. അതേസമയം പെരിന്തൽമണ്ണയിലും ലുലു മാൾ ആരംഭിക്കുന്നുണ്ട്. ഇത് മിനി മാൾ ആയിരിക്കുമോ അതോ ഹൈപ്പർമാർക്കറ്റോ ഡെയ്ലിയോ ആയിരിക്കുമോയെന്ന കാര്യത്തിൽ വ്യക്തതയില്ല.

നേരത്തേ കോഴിക്കോട് മാൾ തുടങ്ങിയപ്പോൾ നഗരത്തിന്റെ ഷോപ്പിംഗ് സംസ്കാരത്തിൽ വലിയ മാറ്റം ഉണ്ടാകുമെന്നും ആളുകൾ മാളുകളിലേക്ക് കുത്തിയൊഴുകുമെന്നും വിലയിരുത്തപ്പെട്ടിരുന്നു. എന്നാൽ അത്തരത്തിലുള്ള വലിയ തള്ളിക്കയറ്റം മാളിൽ ഉണ്ടായിട്ടില്ല. അതേസമയം വളരെ തിരക്ക് കുറവായിരിക്കുമെന്ന് വിലയിരുത്തപ്പെട്ട കോട്ടയം മാളിലേക്ക് ആളുകൾ കുത്തിയൊഴുകുകയാണ്. ഉദ്ഘാടനം നടന്ന് ആഴ്ചകൾ പിന്നിട്ടിട്ടും കാല് കുത്താൻ വരെ സ്ഥലമില്ലെന്നാണ് മാളിൽ എത്തുന്നവർ പറയുന്നത്.

അതേസമയം കോഴിക്കോട് പോലൊരു സാഹചര്യം ആയിരിക്കില്ല തിരൂരിൽ മാൾ ആരംഭിച്ചാൽ എന്നാണ് വിലയിരുത്തലുകൾ. പൊതുവെ ഷോപ്പിങ്ങിനോട് ഏറെ താത്പര്യമുള്ളവരാണ് തിരൂരുകാർ. അതിനാൽ തന്നെ മാൾ ഒന്ന് തുറന്നുകിട്ടാനുള്ള കാത്തിരിപ്പിലാണ് ആളുകൾ. മാൾ ആരംഭിച്ചാൽ നിരവധി പേർക്കായിരിക്കും തൊഴിൽ അവസരം ലഭിക്കുക. ഇവിടങ്ങളിലേക്കുള്ള റിക്രൂട്ട്മെന്റുകൾ ആരംഭിച്ചോയെത്ത് സംബന്ധിച് വ്യക്തതയില്ല. മാൾ ആരംഭിക്കുമ്പോഴേക്കും നിയമനങ്ങൾ വളരെ വേഗത്തിൽ പൂർത്തയാക്കുന്നതാണ് ലുലുവിന്റെ രീതി.

മലപ്പുറത്തേത്ത് പോലെ തന്നെ കൊല്ലത്തും രണ്ടാമതൊരു മാൾ ലുലു ആരംഭിച്ചേക്കുമെന്നാണ് വിവരം. കൊട്ടിയത്തെ ഡ്രീംസ് മാളിൽ ലുലു ഡെയ്ലിയാണ് നിലിവിൽ പ്രവർത്തിക്കുന്നത്. ഇതുകൂടാതെ കോഴിക്കോട് , കോട്ടയം മാതൃകയിൽ മിനി മാൾ വന്നേക്കുമെന്നാണ് വിവരം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+