തിരുവനന്തപുരം എന്നാ സുമ്മാവാ...; ആ ദിവസങ്ങളില്‍ ലുലു മാളിലേക്ക് എത്തുന്നത് 1 ലക്ഷത്തിലേറെ ആളുകള്‍; കണക്ക്
തിരുവനന്തപുരം: കൊച്ചിയിലാണ് കേരളത്തിലെ തങ്ങളുടെ ആദ്യ മാള്‍ ലുലു ഗ്രൂപ്പ് സ്ഥാപിതമായതെങ്കിലും വലുപ്പത്തിന്റെ കാര്യത്തില്‍ കേമന്‍ രണ്ടാമത് സ്ഥാപിതമായ തിരുവനന്തപുരം ലുലു മാളാണ്. തലസ്ഥാനത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട വ്യാപാര കേന്ദ്രമായി ഇതിനോടകം തന്നെ മാറിയ ലുലു മാളിനെ തേടി ഇന്ത്യൻ ഗ്രീൻ ബിൽഡിംഗ് കൗൺസിൽ അവാർഡ് ഉള്‍പ്പെടേയുള്ള നിരവധി അംഗീകാരങ്ങളും എത്തിയിട്ടുണ്ട്.
2021 ഡിസംബർ 16 നാണ് തിരുവനന്തപുരത്തെ ലുലു മാള്‍ ഉപഭോക്താക്കള്‍ക്കായി തുറന്നു കൊടുത്തത്. ടെക്നോപാർക്കിനു സമീപം ആക്കുളത്ത് പണിത ലുലുമാൾ ആ സമയത്ത് ഇന്ത്യയിലെ തന്നെ ഏറ്റവും വലുപ്പമേറിയ മാളുകളിലൊന്നായിരുന്നു. ഏകദേശം 20 ലക്ഷത്തോളം ചരുരശ്രയടി വിസ്തീർണ്ണത്തില്‍ സ്ഥിതി ചെയ്യുന്ന മാളിന്റെ നിർമ്മാണച്ചിലവ് 2000 കോടി രൂപയിലേറെയായിരുന്നു.

എല്ലാ ലുലു മാളുകളിലേതും പോലെ തിരുവനന്തപുരത്തെ ലുലു മാളിന്റേയും മുഖ്യ ആകർഷണം 2 ലക്ഷം ചതുരശ്രയടി വിസ്തീർണത്തിലുള്ള ലുലു ഹൈപ്പർമാർക്കറ്റാണ്. ഇതിന് പുറമെ ലുലു കണക്ട്, ലുലു സെലിബ്രേറ്റ്, ലുലു ഫാഷന്‍, 12 സ്ക്രീൻ സിനിമ, 80000 ചതുരശ്രയടിയിൽ സ്ഥിതി ചെയ്യുന്ന ഫണ്‍ടൂറ, 2500 പേർക്കിരിക്കാവുന്ന വിശാലമായ ഫുഡ്കോർട്ട്, എട്ടു നിലകളിലായുള്ള മൾട്ടിലെവൽ പാർക്കിങ് കേന്ദ്രം എന്നിവയെല്ലാം തിരുവനന്തപുരം മാളിന്റെ പ്രത്യേകതയാണ്.
ലുലു മാളിനെ ഇരുകൈയും നീട്ടിയാണ് തിരുവനന്തപുരം നിവാസികള്‍ സ്വീകരിച്ചത്. സമീപ ജില്ലകളില്‍ നിന്ന് മാത്രമല്ല അയല്‍ സംസ്ഥാനമായ തമിഴ്നാട്ടില്‍ നിന്ന് വരെ ആളുകള്‍ തിരുവനന്തപുരം ലുലു മാളിലേക്ക് എത്തി. ആദ്യ ഒരുവർഷത്തില്‍ മാത്രം 2.20 കോടി ആളുകളാണ് തിരുവനന്തപുരം മാള്‍ സന്ദർശിച്ചതെന്നാണ് നേരത്തെ പുറത്ത് വന്ന കണക്ക്.
നിലവില്‍ പ്രവൃത്തിദിവസങ്ങളിൽ ശരാശരി 60,000-ത്തിലധികം ആളുകൾ തിരുവനന്തപുരം ലുലു മാള്‍ സന്ദർശിക്കുന്നുണ്ടെന്നാണ് കണക്ക്. വാരാന്ത്യങ്ങളിൽ ഇത് 70000 മുതൽ ഒരു ലക്ഷം വരെയാണ്. ഓഫർ സീസണിലാണെങ്കില്‍ ഇത് വളരെ അധികം ഉയരും. അ കൊല്ലം ജില്ലയിലെ കൊട്ടിയത്ത് പുതിയ ലുലു ഹൈപ്പർമാർക്കറ്റ് തുറന്നെങ്കിലും തിരുവനന്തപുരത്തെ തിരക്കിന് യാതൊരു കുറവും ഉണ്ടായിട്ടില്ല.
അതേസമയം, രാജ്യത്തെ അടുത്ത ഹൈപ്പർമാർക്കറ്റ് ലുലു തുറക്കാന്‍ പോകുന്നത് ചെന്നൈയിലാണ്. മെട്രോ സ്റ്റേഷനുകള്‍ കേന്ദ്രീകരിച്ച് മൂന്ന് ഹൈപ്പർ മാർക്കറ്റുകളാണ് ലുലു ചെന്നൈയില്‍ പണിതുകൊണ്ടിരിക്കുന്നുണ്ട്. ഇതില്‍ ഷേണായി നഗറിലേലും സെൻട്രലിലേയും ഹൈപ്പർമാർക്കറ്റുകള്‍ മെയ് മാസ് തുറക്കപ്പെട്ടേക്കും. പിന്നാലെ വിംകോ നഗറിലേയും സ്റ്റോർ പ്രവർത്തന ക്ഷമമാകും. ഷേണായി നഗറില്‍ മിനി മാള്‍ സംവിധാനത്തിലാണ് ലുലു വരുന്നത് എന്നതും ശ്രദ്ധേയമാണ്.












Click it and Unblock the Notifications