തിരുവനന്തപുരം ലുലു 6 മാസം കൊണ്ട് കൊച്ചിയെ മറികടന്നു: വർഷം 6 കോടി പേർ, വരുന്നത് 6 ജില്ലകളില്‍ നിന്ന്
കേരളത്തിലെ ലുലുവിന്റെ രണ്ടാമത്തെ മാള്‍ ആയ തിരുവനന്തപുരം ലുലു മാള്‍ തുറക്കുന്നത് 2021 ലാണ്. ഇന്നും ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ മാളുകളില്‍ ഒന്നായ തിരുവനന്തപുരം ലുലു മാളിലേക്ക് സമീപ ജില്ലകളില്‍ നിന്ന് മാത്രമല്ല തമിഴ്നാട്ടില്‍ നിന്നുവരെ ആളുകള്‍ എത്തുന്നുണ്ട്. സോഷ്യല്‍ മീഡിയയില്‍ തിരുവനന്തപുരത്തേയും കൊച്ചിയിലേയും ലുലു മാളുകളുടേയും പേരില്‍ അതത് നാട്ടുകാർ തമ്മില്‍ വലിയ തർക്കങ്ങള്‍ ഇപ്പോഴും തുടരുന്നുണ്ട്.
വലിയ ലുലു മാള്‍ തിരുവനന്തപുരത്തേത് ആണെങ്കിലും ഏറ്റവും കൂടുതല്‍ കച്ചവടം നടക്കുന്നത് കൊച്ചിയിലാണെന്നാണ് ഒരുവിഭാഗം അവകാശപ്പെടുന്നത്. അങ്ങനെയല്ല കച്ചവടവും തിരുവനന്തപുരത്താണ് കൂടുതലെന്ന് മറുപക്ഷവും വാദിക്കുന്നു. എന്തായാലും ഇപ്പോഴിതാ തിരുവനന്തപുരം ലുലു മാളിനെക്കുറിച്ച് ട്രിവാന്‍ഡ്രം ചേമ്പർ ഓഫ് കൊമേഴ്സ് പ്രസിഡന്റ് എസ് എന്‍ രഘുചന്ദ്രന്‍ പറഞ്ഞ വാക്കുകളും വൈറലായി മാറുകയാണ്.

'ലുലു ഇവിടെ വരുമ്പോള്‍ യൂസഫലിയില്‍ എല്ലാവരും സമ്മർദ്ദം ചെലുത്തിയിരുന്നു. തുടക്കത്തില്‍ 20 ഏക്കറിലായിരുന്നു പ്രവർത്തനം. ഇപ്പോള്‍ അത് 25 ഏക്കറായി. അതായത് 20 ലക്ഷം സ്ക്വയർ ഫീറ്റിലായി. ഇന്ത്യയിലെ എന്നല്ല, ഏഷ്യയിലെ തന്നെ വലിയ മാളുകളില്‍ ഒന്നാണ് തിരുവനന്തപുരത്തേത്' ബാബു രാമചന്ദ്രനുമായി നടത്തിയ അഭിമുഖത്തില്‍ എസ് എന്‍ രഘുചന്ദ്രന്‍ പറയുന്നു.
തിരുവനന്തപുരത്തെ ലുലു ലാഭത്തിലാകണമെങ്കില്‍ വർഷങ്ങള്‍ എടുക്കുമെന്നാണ് പ്രതീക്ഷിച്ചത്. എന്നാല്‍ ടേണ്‍ ഓവറിന്റെ കാര്യത്തില്‍ മൂന്നു വർഷം കൊണ്ട് കൊച്ചി മാളിനെ മറികടക്കാന്‍ തിരുവനന്തപുരത്തിന് സാധിച്ചു. അപ്പോഴാണ് എല്ലാവരും ആലോചിക്കുന്നത് ഈ ആളുകളൊക്കെ എവിടെ നിന്ന് വരുന്നുവെന്ന്. തിരുവനന്തപുരം എന്ന് പറയുന്നത് കേവലം ഒരു സിറ്റി മാത്രം അല്ല, നാഷണല്‍ ക്യാപ്പിറ്റല്‍ റീജയിന്‍ പോലെ ഇത് സ്റ്റേറ്റ് ക്യാപ്പിറ്റല്‍ റീജിയണാണെന്ന് ട്രിവാന്‍ഡ്രം ചേമ്പർ ഓഫ് കൊമേഴ്സ് പറയുന്നത്.
സ്റ്റേറ്റ് ക്യാപ്പിറ്റല്‍ റീജിയണ്‍ എന്ന് പറയുമ്പോള്‍ അതിന് അകത്ത് കൊല്ലം പത്തനംതിട്ട, കൊല്ലം, അന്യസംസ്ഥാനത്ത് ആണെങ്കിലും കന്യാകുമാരി, തിരുനെല്‍വേലി എന്നീ ജില്ലകള്‍ വരും. ഈ അഞ്ച് ജില്ലകളിലെ ജനങ്ങളാണ് ലുലുവില്‍ വന്നുകൊണ്ടിരിക്കുന്നത്. അവസാന വർഷം ലുലുവില്‍ വന്ന ആളുകളുടെ കണക്ക് ആറു കോടിയാണ്. അതായത് മാസം അമ്പത് ലക്ഷം ആളുകള്‍. ഇത് എങ്ങനെ സാധിച്ചുവന്നാണ് പലരും അത്ഭുതപ്പെടുന്നതെന്നും അദ്ദേഹം പറയുന്നു.
അതേസമയം തന്നെ രഘുചന്ദ്രന്റെ അവകാശവാദത്തെ ചോദ്യം ചെയ്തും ആളുകള്‍ മുന്നോട്ട് വന്നിട്ടുണ്ട്. 'നിങ്ങൾ പറഞ്ഞതുപോലെ, തിരുവനന്തപുരം ലുലു മാൾ കൂടുതൽ ലാഭം നേടുന്നു എന്നുള്ള വിവരങ്ങൾ ശരിയല്ല. ആറ് കോടി ആളുകൾ ഒരു വർഷം സന്ദർശിക്കുന്നു എന്നുള്ളത് തികച്ചും തെറ്റായ വിവരമാണ്. ലഭ്യമായ വിവരങ്ങൾ അനുസരിച്ച്, കൊച്ചിയിലെ ലുലു മാൾ തന്നെയാണ് ഇപ്പോഴും ഏറ്റവും ലാഭകരമായി പ്രവർത്തിക്കുന്ന മാൾ. ' എന്നാണ് സഗീർ ബാവുണ്ണി എന്നയാള്‍ പറയുന്നത്
ഇതിനെ സാധൂകരിക്കുന്ന ചില കാര്യങ്ങൾ താഴെക്കൊടുക്കുന്നു
ലാഭത്തിന്റെ അടിസ്ഥാനത്തിൽ: റേറ്റിംഗ് ഏജൻസികളായ ഐ.സി.ആർ.എ (ICRA), കെയർ റേറ്റിംഗ്സ് (CARE Ratings) എന്നിവയുടെ റിപ്പോർട്ടുകൾ പ്രകാരം കൊച്ചിയിലെ ലുലു മാളാണ് സാമ്പത്തികമായി കൂടുതൽ മികച്ച പ്രകടനം കാഴ്ചവെക്കുന്നത്.
വർഷങ്ങളായുള്ള പ്രവർത്തനം: കൊച്ചിയിലെ മാൾ 2013-ൽ പ്രവർത്തനം തുടങ്ങി, വർഷങ്ങളായി ഏറ്റവും കൂടുതൽ ആളുകളെ ആകർഷിക്കുന്നു. തിരുവനന്തപുരത്തെ മാൾ 2021-ലാണ് തുറന്നത്.
പ്രതിദിന സന്ദർശകരുടെ എണ്ണം: 2024 ഡിസംബറിലെ കണക്കുകൾ പ്രകാരം തിരുവനന്തപുരം ലുലു മാളിൽ വാരാന്ത്യങ്ങളിൽ 70,000-ത്തിനും ഒരു ലക്ഷത്തിനും ഇടയിൽ ആളുകളാണ് സന്ദർശിക്കുന്നത്. ഒരു വർഷം ആറ് കോടി എന്നുള്ളത് ഈ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോൾ വളരെ ഉയർന്ന സംഖ്യയാണ്.
അതുകൊണ്ട്, ആറ് കോടി ആളുകൾ തിരുവനന്തപുരം ലുലു മാൾ സന്ദർശിക്കുന്നു എന്നുള്ള പ്രചാരണം ശരിയല്ല. കൊച്ചി മാളാണ് നിലവിൽ ഏറ്റവും കൂടുതൽ ലാഭം നേടുന്നത്. സത്യാവസ്ഥ ഇതൊക്കെ ആയിരിക്കുമ്പോൾ ഇങ്ങനെയൊക്കെ പറയരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.












Click it and Unblock the Notifications