കൊച്ചി ലുലുവിൽ പകുതി വിലക്ക് സാധാനം വാങ്ങാം; 50 ശതമാനം ഓഫർ,ഓണ്‍ സെയിലിന് വൻ തിരക്ക്
കൊച്ചി; ഈ വർഷത്തെ ലുലു ഓണ്‍ സെയിലിന് കൊച്ചി ലുലു മാളിൽ തുടക്കമായി. ഓഫറിൻ്റെ ഭാഗമായി 50 ശതമാനം വിലക്കുറവിൽ സാധനങ്ങൾ വാങ്ങാം. 500ലധികം ബ്രാൻ്റുകളാണ് ഓഫറുകളുടെ ഭാഗമാകുന്നത്. ജുലൈ 12 വരെയാണ് ഓഫർ. ഈ ദിവസങ്ങളിൽ രാവിലെ 8 മുതൽ മാളുകൾ പ്രവൃത്തിച്ച് തുടങ്ങും. മാത്രമല്ല രാത്രി 2 വരെ തുറന്ന് പ്രവർത്തിക്കുകയും ചെയ്യും.
എൻഡ് ഓഫ് സീസൺ സെയിലിന്റെ ഭാഗമായി ലുലു ഫാഷൻ സ്റ്റോറിൽ വിവിധ ബ്രാൻഡഡ് തുണിത്തരങ്ങൾക്ക് 50 ശതമാനം വരെ ഓഫറുണ്ട്. പ്രമുഖ ബ്രാൻഡുകളുടെ ഫാഷൻ തുണിത്തരങ്ങൾ, ലൈഫ് സ്റ്റൈൽ ഉത്പന്നങ്ങൾ എന്നിവയെല്ലാം 50 ശതമാനം വിലക്കുറവിൽ സ്വന്തമാക്കാം.

ലുലു ഹൈപ്പർമാർക്കറ്റ്, ലുലു ഫാഷൻ, ലുലു കണക്ട് എന്നിവയിലെല്ലാം വിലക്കുറവുണ്ട്. ലുലു കണക്ടിൽ ടിവി, ഫ്രിഡ്ജ്, മൊബൈൽ ഫോൺ, ലാപ്ടോപ്പ്, വാഷിങ്ങ് മെഷിൻ ,മറ്റ് ഗൃഹോപകരണങ്ങൾ എന്നിവയും കുറഞ്ഞ വിലക്ക് ലഭിക്കും. ഫുഡ് ആൻ്റ് ബെവറേജ് സെക്ഷനിൽ ചിക്കിംഗ്, സൽക്കാര, അന്നാ വില്ലാസ്, നാഗാസ്, ഹോട്ടി സ്മോക്കി, റൈസ് ആൻ്റ് , സബ്വെ, ദ പൾപ് ഫാക്ടറി,
വാവ് ചിക്കൻ, ഡൊമിനോസ് പിസ, ടീസ്റ്റോറ്റ്, ബാസ്കിൻ റോബിൻസ്, ഫലൂദ നാഷൻ തുടങ്ങിയ സ്റ്റോറുകളിലെല്ലാം വലിയ ഓഫറുകളുണ്ട്. കുട്ടികളുടെ ഫണ്‍ ട്യൂറയിൽ 2000 രൂപയുടെ ടാക്സും നൽകിയാൽ 4000 പ്ലേ വാല്യു ലഭിക്കും. 5000 രൂപയ്ക്ക് (ടാക്സും) 10,000 പ്ലേ വാല്യുവും , 10,000 (ടാക്സിന്) 20,000 പ്ലേ വാല്യു ലഭിക്കും.
വൻ തിരക്ക്
ലുലു ഓണ്‍ സെയിലിന് ആദ്യ ദിവസം മുതൽ തന്നെ വലിയ തിരക്കാണ് അപനുഭവപ്പെടുന്നത്. ഇന്നലെ മുതലാണ് ഓഫർ സെയിൽ തുടങ്ങിയതെങ്കിലും 8 മുതൽ തന്നെ ലുലു ഹാപ്പിനസ് അംഗങ്ങൾക്ക് വിലക്കുറവ് ലഭ്യമായി തുടങ്ങിയിരുന്നു.
തിരക്ക് പരിഗണിച്ച് മെഗാ സെയിലിനോട് അനുബന്ധിച്ച് മാളിൽ വിപുലമായ സൌകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. ഉപഭോക്താക്കളുടെ യാത്ര സുഗമമാക്കുന്നതിനായി കൊച്ചി മെട്രോ സർവീസുകൾ രാത്രി 12:15 വരെ അധിക സർവീസുകൾ നടത്തുമെന്നും അധികൃതർ അറിയിച്ചു. ലുലു ഓൺ സെയിൽ ഓഫർ വിൽപ്പന നിബന്ധനകൾക്ക് വിധേയമായിരിക്കുമെന്ന് അധികൃതർ പത്രകുറിപ്പിൽ വ്യക്തമാക്കി.












Click it and Unblock the Notifications