സൂപ്പർ ഫ്രൈഡേ: ലുലു മാളുകളില്‍ വമ്പന്‍ ഓഫറുകള്‍ തുടങ്ങി; മൊബൈൽ മുതല്‍ വസ്ത്രങ്ങള്‍ക്ക് വരെ വന്‍ ഇളവ്
ദോഹ: വർഷത്തിലെ ഏറ്റവും വലിയ ഡിസ്കൗണ്ട് ഇവന്റായ 'സൂപ്പർ ഫ്രൈഡേ പ്രമോഷൻ 2025' ആരംഭിച്ച് ഖത്തറിലെ ഏറ്റവും വലിയ റീട്ടെയിൽ ശൃംഖലയായ ലുലു ഹൈപ്പർമാർക്കറ്റ്. ലോകമെമ്പാടുമുള്ള ബ്ലാക്ക് ഫ്രൈഡേ ഷോപ്പിങ് സീസണുമായി ഒത്തുചേർന്ന് നടക്കുന്ന ഈ പ്രമോഷനിലൂടെ ഉപഭോക്താക്കൾക്ക് അഭൂതപൂർവമായ ഓഫറുകളും ആകർഷകമായ ഡിസ്കൗണ്ടുകളുമാണ് കമ്പനി ലഭ്യമാക്കുന്നത്.
ഡിസംബർ 6 വരെ നീളുന്ന ഈ പ്രമോഷനിൽ ഇലക്‌ട്രോണിക്‌സ്, മൊബൈൽ ഫോണുകൾ, വെയറബിൾസ്, ബ്യൂട്ടി & പേഴ്‌സണൽ കെയർ ഉൽപ്പന്നങ്ങൾ, ഫാഷൻ, പലചരക്ക് സാധനങ്ങൾ, പച്ചക്കറി-പഴം-മാംസം തുടങ്ങിയ ഫ്രഷ് ഫുഡ് വിഭാഗങ്ങൾ എന്നിവയിൽ വമ്പിച്ച കിഴിവുകൾ ലഭിക്കും. ഖത്തറിലെ എല്ലാ ലുലു ഹൈപ്പർമാർക്കറ്റ് ശാഖകളിലും ലുലു ഓൺലൈൻ ഷോപ്പിങ് പ്ലാറ്റ്‌ഫോമിലും ഓഫറുകൾ ലഭ്യമാണ്.

" ബ്ലാക്ക് ഫ്രൈഡേ സീസണുമായി യോജിച്ച് നടക്കുന്ന ഈ പ്രമോഷൻ ഉപഭോക്താക്കൾക്ക് അസാധാരണമായ മൂല്യം, ആകർഷകമായ ഓഫറുകൾ, മികച്ച ഷോപ്പിങ് അനുഭവം എന്നിവ നൽകും. ജനപ്രിയ വിഭാഗങ്ങളിലെല്ലാം വിപുലമായ ഡീൽസാണ് ഒരുക്കിയിരിക്കുന്നത്. ഓൺലൈൻ ഷോപ്പിങ് സൗകര്യവും എക്‌സ്‌ക്ലൂസീവ് ഓൺലൈൻ ഓഫറുകളും ഈ ഇവന്റിനെ കൂടുതൽ ആകർഷകമാക്കുന്നു." ലുലു വക്താവിനെ ഉദ്ധരിച്ച് അറബ് മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നു.
പ്രമോഷന്റെ ഭാഗമായി ഏറെ പ്രചാരമുള്ള 'ലുലു ഓൺ സെയിൽ' വീണ്ടും തിരിച്ചെത്തി എന്നുള്ളതാണ് ശ്രദ്ധേയം. റെഡി-മെയ്ഡ് വസ്ത്രങ്ങൾ, സാരികൾ, ചുരിദാറുകൾ, ഷൂസ്, ലേഡീസ് ബാഗുകൾ, ബേബി ആക്സസറീസ്, തിരഞ്ഞെടുത്ത സൺഗ്ലാസുകൾ തുടങ്ങിയവയിൽ 25% മുതൽ 50% വരെ കിഴിവ് ലഭിക്കും. പുരുഷന്മാർക്കും സ്ത്രീകൾക്കും കുട്ടികൾക്കുമുള്ള ഏറ്റവും പുതിയ ഫാഷൻ ട്രെൻഡുകളും അന്താരാഷ്ട്ര ബ്രാൻഡുകളും ഉൾപ്പെടുന്ന ഈ കളക്ഷൻ 2025 ഡിസംബർ 6 വരെ ലഭ്യമാണ്.
ലുലു ആപ്പിലൂടെ എക്‌സ്‌ക്ലൂസീവ് ഓൺലൈൻ ഓഫറുകൾ
ലുലു മൊബൈൽ ആപ്പ് വഴി ഷോപ്പ് ചെയ്യുന്നവർക്ക് സൂപ്പർ ഫ്രൈഡേയുടെ പ്രത്യേക ഓൺലൈൻ ഓഫറുകൾ ആക്‌സസ് ചെയ്യാം. ഖത്തറിന്റെ ഏത് കോണിലിരുന്നും ഏറ്റവും മികച്ച ഡീലുകൾ സ്വന്തമാക്കാം.
മാസ്റ്റർകാർഡ് പ്രത്യേക ഓഫർ - 20% അധിക കിഴിവ്
ഓൺലൈനിലോ ലുലു ആപ്പിലോ മാസ്റ്റർകാർഡ് ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് പർച്ചേസ് ചെയ്യുന്നവർക്ക് 20% തൽക്ഷണ കിഴിവ് (പരമാവധി 80 ഖത്തർ റിയാൽ വരെ) ലഭിക്കും. ഈ ഓഫർ നവംബർ 24 വരെ മാത്രം. അസാധാരണമായ മൂല്യം, ഗുണമേന്മ, വൈവിധ്യം എന്നിവ ഉറപ്പുവരുത്തിക്കൊണ്ട് ഖത്തറിലെ ഏറ്റവും വിശ്വസ്തവും പ്രിയപ്പെട്ടതുമായ റീട്ടെയിൽ കേന്ദ്രമായി ലുലു ഹൈപ്പർമാർക്കറ്റ് ഈ കാമ്പയ്‌നിലൂടെ ഒരിക്കൽ കൂടി തെളിയിക്കുകയാണ്.
-
ദുബായിൽ റോക്കറ്റ് പോലെ കുതിച്ച് സ്വർണവില; കൂടിയത് 20 ദിർഹത്തിൽ അധികം, 24 കാരറ്റിന്റെ വില എത്ര? -
യുഎഇയില്‍ നാളെയും മറ്റന്നാളും മഴ കനക്കും! മോശം കാലാവസ്ഥയുടെ അവസാന തരംഗമെന്ന് മുന്നറിയിപ്പ് -
യുഎഇ നിവാസികളുടെ ശ്രദ്ധയ്ക്ക്; വെള്ളിയാഴ്ച വരെ മഴ തുടരാൻ സാധ്യത, പൊടിക്കാറ്റിനെയും സൂക്ഷിക്കണം, കാഴ്ച മറയും -
യുഎഇയിൽ പ്രളയസമാനമായ മഴ; വരും മണിക്കൂറുകളിൽ അതീവ ജാഗ്രതാ നിർദ്ദേശം! -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍ -
സൗദി അറേബ്യ സ്ഥാപിക്കുന്നതിന് മുമ്പ് മക്കയും മദീനയും ഭരിച്ചത് ആര്? തുര്‍ക്കിക്ക് ഇവിടെ എന്തുകാര്യം -
ട്രംപിന്റെ ബിസിനസ് ബുദ്ധി? 20 മിനുട്ടില്‍ 840 കോടിയുടെ ലാഭം, ഇറാന് പ്രഖ്യാപനം വ്യാജമോ -
സൗദി അറേബ്യയും ഖത്തറും വീണു; ലാഭം കൊയ്യാന്‍ മറ്റൊരു രാജ്യം, ബ്രിട്ടനില്‍ സുപ്രധാന ചര്‍ച്ച -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ്












Click it and Unblock the Notifications