ലുലുമാളിലേക്ക് വേഗം വിട്ടോ: അമ്പരപ്പിക്കും വിലക്കുറവ്, പലതിനും പകുതി വില മാത്രം, ഓഫർ വിശദമായി അറിയാം
കൊച്ചി: വമ്പന്‍ ഓഫറുമായി ലുലുമാളിന്റെ ഷോപ്പിങ് മാമാങ്കം. ലുലു ഓൺ സെയിൽ ഷോപ്പിങ് ആഘോഷങ്ങളുടെ ഭാഗമായിട്ടാണ് വമ്പന്‍ ഓഫറുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. പല ഉത്പന്നങ്ങള്‍ക്ക് അമ്പരിക്കുന്ന ഡിസ്കൗണ്ടുകളുമായിട്ടാണ് ഫെസ്റ്റിവല്‍ നടക്കുന്നത്. കഴിഞ്ഞ ദിവസം ആരംഭിച്ച ഓഫർ മാമാങ്കം ഞായറാഴ്ചയും തുടരും.
എൻഡ് ഓഫ് സീസൺ സെയിലിന്റെ ഭാഗമായി ലുലു ഹൈപ്പർ മാർക്കറ്റ്, ഫാഷൻ സ്റ്റോർ, കണക്ട് അടക്കമുള്ള ലുലുവിന്റെ എല്ലാ ഷോപ്പുകളിലും തിരഞ്ഞെടുക്കപ്പെട്ട ഉത്പന്നങ്ങള്‍ക്ക് അൻപത് ശതമാനം വരെ ഇളവുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. റീട്ടെയ്ൽ ഷോപ്പുകളിലും ഫ്ളാറ്റ് ഫിഫ്റ്റി ഓഫറുകളും ഡിസ്‌കൗണ്ടുകളും നടക്കുന്നുണ്ട്. ഞായറാഴ്ച പുലർച്ചെ രണ്ട് വരെ മാള്‍ പ്രവർത്തിക്കും.

ഫാഷൻ, ഇലക്ട്രോണിക്സ്, സ്പോർട്‌സ് എന്നീ വിഭാഗങ്ങളിൽ ഞായറാഴ്ച വരെ കൂടുതൽ തുകയ്ക്കു സാധനങ്ങൾ വാങ്ങുന്നവർക്കായി ലുലു സൂപ്പർ ഷോപ്പർ സമ്മാനം നൽകും. ഗ്രോസറി, ഗൃഹോപകരണങ്ങൾ, ഷാഫൻ, ഇലക്ട്രോണികസ് എന്നിവയ്ക്ക് അമ്പത് ശതമാനം കിഴിവുമായാണ് നോൺ സ്റ്റോപ്പ് ഷോപ്പിങ്ങ് ഉത്സവം കഴിഞ്ഞ ദിവസം ആരംഭിച്ചത്.
ബ്രാൻഡഡ് ഉത്പന്നങ്ങള്‍ ഉള്‍പ്പെടെ നിരവധി ഉത്പന്നങ്ങൾ കുറഞ്ഞ നിരക്കിൽ സ്വന്തമാക്കാം. ഓഫറിലൂടെ പുതിയ വസ്ത്രശേഖരങ്ങൾ, ലോകോത്തര ബ്രാൻഡുകളുടെ ടെക് ഗാഡ്ജറ്റുകൾ, ഗൃഹോപകരണങ്ങൾ മുതൽ ഗ്രോസറി ഉത്പന്നങ്ങൾ വരെ പകുതി വിലയ്ക്ക് ഉപഭോക്താകൾക്ക് സ്വന്തമാക്കാം എന്നതാണ് ശ്രദ്ധേയം. അതുകൊണ്ട് തന്നെ ഇന്നലെ ഷോപ്പിങ് ആരംഭിച്ചത് മുതല്‍ തന്നെ വലിയ തിരക്കാണ് ലുലു മാളില്‍ അനുഭവപ്പെട്ടുകൊണ്ടിരിക്കുന്നത്.
ജനുവരി 4 ന് തുടങ്ങിയ ബിഗ് ഡേ ഫ്ലാറ്റ് 50 സെയിലിന്റെ ഭാഗമായാണ് വിപുലമായ ഈ ഓഫർ. ബാഗുകൾ, പാദരക്ഷകൾ, കായികോപകരണങ്ങൾ, വീട്ടുപകരണങ്ങൾ, ഇലക്ട്രോണിക്സ്, ടെലിവിഷൻ , വാഷിങ്ങ് മെഷീൻ, റെഫ്രിജറേറ്റർ, കളിപ്പാട്ടങ്ങൾ, ലാപ്ടോപ്പ് , സ്മാർട്ട് വാച്ചുകൾ, ടാബ്, ആഭരണങ്ങൾ വരെ പകുതി നിരക്കില്‍ ജനങ്ങള്‍ക്ക് ലഭ്യമായി. സ്റ്റോക്ക് തീരുന്നതിന് അനുസരിച്ച് പുതിയവ മാള്‍ അധികൃതർ എത്തിക്കുന്നുമുണ്ട്.
അതേസമയം, തന്റെ വിജയ രഹസ്യങ്ങളില്‍ ഒന്ന് നല്ല പ്രൊഡക്ട് ആളുകള്‍ക്ക് താങ്ങാന്‍ കഴിയുന്ന വിലയില്‍ നല്‍കുക എന്നുള്ളതാണെന്ന് എംഎ യൂസഫ് അലി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. അതേസമയം, ഏത് സംരഭകനും വേണ്ട പ്രധാനപ്പെട്ട കാര്യം എന്ന് പറയുന്നത് കൃത്യനിഷ്ഠതയാണ്. ഞാന്‍ എപ്പോഴും പറയാറുള്ള കാര്യമാണ് അത്. ഒരു ടൈം പറഞ്ഞാല്‍ ആ ടൈമിന് ആളെ കാണണം. അല്ലെങ്കില്‍ ആ സമയത്ത് ജോലിക്ക് വരണം. ഞാന്‍ അങ്ങനെയാണെന്നും യൂസഫ് അലി പറഞ്ഞു.












Click it and Unblock the Notifications