കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോട്ടോർ വാഹന വകുപ്പിനെതിരെ ഭീണി: അവസാനം മാപ്പ് പറഞ്ഞു, എഫ്ബി പോസ്റ്റും മുക്കി ലൂമിയർ ബസ് ഉടമകൾ!

Google Oneindia Malayalam News

കൊച്ചി: അഞ്ചൽ ഈസ്റ്റ് ഹയർ സെക്കണ്ടറി സ്കൂളിൽ അഭ്യാസ പ്രകടനം നടത്തിയിന് ബസുക്കൾ പിടിച്ചെടുത്തതിന് പിന്നാലെ മോട്ടോർ വാഹന വകുപ്പിനെ വെല്ലുവിളിച്ച് ലൂമിയർ ബസ് ഉടകൾ ഫേസ്ബുക്കിൽ ഇട്ട പോസ്റ്റ് പിൻവലിച്ച് മാപ്പ് പറഞ്ഞു. മോട്ടോർ വാഹന വകുപപ് ലൈസൻസ് റദ്ദാക്കിയ ഡ്രൈവർമാരെ വെച്ച് തന്നെ സർവ്വീസ് നടത്തുമെന്ന് ഇവർ ഫേസ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്തിരുന്നു.

ഓല പാമ്പിനെ കാട്ടി പേടിപ്പിക്കേണ്ടെന്നായിരുന്നു വെല്ലുവിളി. എന്നാൽ മോട്ടോർ വാഹന വകുപ്പിനെയോ പോലീസ് ഉദ്യോഗസ്ഥരെയോ അപകീർത്തിപ്പെടുത്താനല്ല ആ പോസ്റ്റെന്ന് മനസിലാക്കാവുന്നതാണ്. അത്തരത്തിലുള്ള പ്രചാരണം ഉണ്ടായിട്ടുണ്ടെങ്കിൽ അതിൽ നിർവാജ്യം ഖേദം രേഖപ്പെടുത്തുന്നുവെന്നാണ് ഇപ്പോൾ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.

Bus

കഴിഞ്ഞ ദിവസം ഫേസ്ബുക്കിൽ രേഖപ്പെടുത്തിയ ഒരു പോസ്റ്റ്‌ ഇന്ന് ദൃശ്യ മാധ്യമങ്ങളിൽ സെൻസേഷൻ ആയി കൊണ്ടിരിക്കുകയാണ്. മോട്ടോർ വാഹന വകുപ്പിനെയോ പോലീസ് ഉദ്യോഗസ്ഥരെയോ അപകീർത്തിപെടുത്താനല്ല ആ പോസ്റ്റ്‌ എന്ന് മനസിയിലാക്കാവുന്നതാണ്. അത്തരത്തിൽ ഉള്ള പ്രചരണം ഉണ്ടായിട്ടുണ്ടെങ്കിൽ അതിൽ നിർവ്യാജം ഖേദം രേഖപെടുത്തുന്നു.നിയമ സംവിധാനങ്ങളെ പൂർണ്ണമായും അംഗീകരിച്ചു കൊണ്ട് മാത്രമാണ് ഇതുവരെ ഞങ്ങൾ സർവീസ് നടത്തിയിട്ടുള്ളത്. തുടർന്നും അങ്ങനെ തന്നെ ആയിരിക്കും. ഞങ്ങൾക്കെതിരെ ആസൂത്രിതമായി പ്രവർത്തിക്കുന്നവരോടും തെറ്റായ രീതിയിൽ വാർത്തകൾ നൽകിയതിലുള്ള പ്രതിഷേധം അറിയിക്കുകയുമാണ് ചെയ്തിട്ടുള്ളതെന്നാണ് ഫോസ്ബുക്കിൽ കറിച്ചിരിക്കുന്നത്.

English summary
Lumiere Travel Hub's facebook post about Kollam Anchal bus incident
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X