കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചന്ദ്രഗ്രഹണം: അന്ധവിശ്വാസങ്ങളും ആചാരങ്ങളും, ഗ്രഹണ സമയത്ത് ഇവ ചിലര്‍ കഴിക്കാതിരിക്കുന്നത് എന്തുകൊണ്ട്

Google Oneindia Malayalam News

ഈ വര്‍ഷത്തെ അവസാനത്തെ ചന്ദ്രഗ്രഹണത്തെ വരവേല്‍ക്കാന്‍ ലോകം ഒരുങ്ങുകയാണ്. ഇന്ന് ഉച്ചയ്ക്ക് 1.04ന് ഇത് ദൃശ്യമാകുമെന്ന് ശാസ്ത്രലോകം പറയുന്നു. എന്നാല്‍ ഗ്രഹണത്തോട് അനുബന്ധിച്ച് ചില വിശ്വാസങ്ങളും ഭക്ഷ്യരീതികളും ഒക്കെയുണ്ട്. ഈ സമയങ്ങളില്‍ ഭക്ഷണം കഴിക്കരുതെന്നോ ജോലി ചെയ്യരുതെന്നോ വിശ്വസിക്കുന്നവരുണ്ട്. ഈ ദിവസത്തിലെ ചില സുപ്രധാന ഭക്ഷ്യരീതികളെ കുറിച്ച് വിവരിക്കുകയാണ് ഇവിടെ.

ഗ്രഹണത്തിന് ഭക്ഷണം കഴിക്കാമോ?

ഗ്രഹണത്തിന് ഭക്ഷണം കഴിക്കാമോ?

ചന്ദ്രഗ്രഹണത്തെ അപകടകാരിയായി ശാസ്ത്രം കാണുന്നില്ല. ഭക്ഷണ രീതിയെ കുറിച്ചും ശാസ്ത്രം നിര്‍ദേശിക്കുന്നില്ല. എന്നാല്‍ പലയിടത്തും ഇതേ കുറിച്ച് പല വിശ്വാസങ്ങളുമുണ്ട്. നല്ല ദിനമായിട്ടല്ല ഇതിനെ കാണുന്നത്. ഗര്‍ഭിണിയായ സ്ത്രീകള്‍ ജാഗ്രതയോടെ ഇരിക്കണമെന്ന് മുന്നറിയിപ്പ് ഈ വിശ്വാസ പ്രകാരമുണ്ട്. അപകടകരമായ വസ്തുക്കള്‍ ഉപയോഗിക്കരുതെന്നും നിര്‍ദേശമുണ്ട്. ഇത് ശാസ്ത്രത്തിന് പുറത്തുള്ള കാര്യമാണ്.

ഭക്ഷണം ഹാനികരം

ഭക്ഷണം ഹാനികരം

മതപരമായ ഗ്രന്ഥങ്ങളില്‍ ചന്ദ്ര ഗ്രഹണ സമയത്ത് ഭക്ഷണം കഴിക്കരുതെന്ന് നിര്‍ദേശമുണ്ട്. ഭക്ഷണത്തിലെ പോഷക ഘടകങ്ങളെ ചന്ദ്രനില്‍ നിന്നുള്ള പ്രകാശ രശ്മികള്‍ നശിപ്പിക്കുമെന്നാണ് പറയപ്പെടുന്നത്. അതുകൊണ്ട് ഭക്ഷ്യ വസ്തുകള്‍ ഉപയോഗിക്കരുതെന്നാണ് പറയപ്പെടുന്നത്. പാചകം ചെയ്യാത്ത ഭക്ഷണങ്ങള്‍ ഈ ദിവസം ഒഴിവാക്കണം. ചില പഴങ്ങളും പച്ചക്കറികളും ഇതില്‍ വരും. മദ്യം, മാംസോല്‍പ്പന്നങ്ങള്‍ എന്നിവയും ഇതില്‍ വരും.

പാചകം പാടില്ല

പാചകം പാടില്ല

ഗ്രഹണം കഴിഞ്ഞാല്‍ ചിലര്‍ കുളിക്കാറുണ്ട്, അതുപോലെ ഗ്രഹണത്തിന് മുമ്പ് വീട്ടില്‍ ഭക്ഷണം ഉണ്ടാക്കാന്‍ പാടില്ലെന്നാണ് വിശ്വാസം. ഈ ഭക്ഷണത്തെ വിഷതുല്യമാക്കി ചന്ദ്രനിലെ രശ്മികള്‍ മാറ്റുമെന്നാണ് പറയപ്പെടുന്നത്. പല കുടുംബങ്ങളിലും ഈ സമയത്ത് ഭക്ഷണം പാചകം ചെയ്യാറില്ല. ഗ്രഹണം കഴിഞ്ഞ ശേഷം ഇവര്‍ ഭക്ഷണം പാചകം ചെയ്യാറുമുണ്ട്. എന്നാല്‍ ഇതിനൊന്നും ശാസ്ത്രീയ അടിത്തറിയില്ല എന്നത് സത്യമാണ്.

തുളസി ഇലകള്‍ ചേര്‍ക്കാം

തുളസി ഇലകള്‍ ചേര്‍ക്കാം

ചിലര്‍ ഗ്രഹണ സമയത്ത് പാചകം ചെയ്യാറുണ്ടെങ്കിലും, തുളസി ഇല ഭക്ഷണത്തില്‍ ചേര്‍ക്കാറുണ്ട്. ഇത് ചന്ദ്ര രശ്മികളെ തടയുന്നതിന് വേണ്ടിയാണ്. ഭക്ഷണത്തിന്റെ രുചിയോ മേന്‍മയോ കുറയ്ക്കാനും ഇത് ഇടയാക്കും. എന്നാല്‍ ഈ ആചാരത്തിനും യാതൊരു തെളിവുമില്ല. തുളസി ഇലകള്‍ ഭക്ഷണത്തില്‍ ചേര്‍ക്കുന്നത് രോഗ പ്രതിരോധ ശേഷി വര്‍ധിപ്പിക്കും. ശരീരത്തെ ആരോഗ്യകരമായ നിലനിര്‍ത്താനും ഇവര്‍ സഹായിക്കും. അതില്‍ കൂടുതല്‍ ശക്തി തുളസിക്കുണ്ടോ എന്നറിയില്ല.

ഏത് രീതി പിന്തുടരും

ഏത് രീതി പിന്തുടരും

ചന്ദ്രഗ്രഹണം ഹാനികരമാണെന്ന് ഇതുവരെ കണ്ടെത്തിയിട്ടില്ല. അതുകൊണ്ട് ഇവ പിന്തുടര്‍ന്നിട്ടില്ലെങ്കിലും ഒന്നും സംഭവിക്കില്ല. പക്ഷേ നിങ്ങളൊരു വിശ്വാസിയാണെങ്കില്‍ ഈ രീതികള്‍ പിന്തുടരാം. പക്ഷേ ആരോഗ്യത്തിന് ഇത് ഗുണകരമാണോ എന്ന് കൂടി വിലയിരുത്തുക. ആയുര്‍വേദത്തില്‍ എളുപ്പത്തില്‍ ദഹിക്കാവുന്ന ഭക്ഷണങ്ങള്‍ ചന്ദ്രഗ്രഹണത്തിന് രണ്ട് മണിക്കൂര്‍ മുമ്പ് വരെ കഴിക്കാമെന്നാണ്. ചില ചായകള്‍ അടക്കം കഴിക്കാവുന്നതാണ്. ഇഞ്ചിയും നാരങ്ങയും വെള്ളത്തില്‍ കലക്കി കുടിക്കുന്നതും ഗുണം ചെയ്യും. പക്ഷേ ഇതെല്ലാം ചെയ്യുന്നതിന് മുമ്പ് ഡോക്ടറുടെ നിര്‍ദേശം സ്വീകരിക്കുന്നത് നന്നായിരിക്കും.

Recommended Video

cmsvideo
China claims India or other foreign countries are the origin of virus | Oneindia Malayalam

English summary
lunar eclipse: beliefs and myths on eating food during eclipse
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X