വിരാട് കോലിയുടെ 'ലംബോർഗിനി' കൊച്ചിയിൽ വിൽപ്പനയ്ക്ക്; ഒന്നരക്കോടി നൽകിയാൽ സ്വന്തമാക്കാം!
കൊച്ചി: ഇന്ത്യൻ ക്രിക്കറ്റ് നായകൻ വിരാട് കോലി ഉപയോഗിച്ച ആഡംബര കാർ കൊച്ചിയിൽ വിൽപ്പനയ്ക്ക്. 2013 ൽ വിരാട് കോലീ വാങ്ങിയ 'ലംബോർഗിനി' കാറാണ് കൊച്ചിയിലെ കുണ്ടന്നൂരിലുള്ള റോയല്‍ ഡ്രൈവ് ഷോറൂമിൽ വിൽപ്പനയ്ക്കായി പ്രദർശിപ്പിച്ചിട്ടുള്ളത്. സെലിബ്രിറ്റി പരിവേഷമുള്ള കാർ കാണാനായി നിരവധി ആളുകൾ ഷോറൂമിലേക്ക് എത്തുന്നുണ്ട്. കോലി വിറ്റ കാർ മുംബൈയിലെ ഉടമസ്ഥനിൽ നിന്ന് വാങ്ങിയാണ് കൊച്ചിയിലേക്ക് എത്തിച്ചത്.

റോയൽ ഡ്രൈവിന്റെ കോഴിക്കോട് ഷോറൂമിലാണ് 'ലംബോർഗിനി' ആദ്യം എത്തിച്ചത്. ഒരു മാസം മുമ്പാണ് കൊച്ചിയിലേക്ക് കൊണ്ടുവന്നത്. വിരാട് കോലി ഉപയോഗിച്ച വാഹനമാണെന്ന വാർത്തകൾ വന്നതോടെ കുട്ടികൾ ഉൾപ്പെടെയാണ് കാണാൻ ഷോറൂമിൽ എത്തുന്നത്.
ഈ സൗന്ദര്യത്തിന്റെ രഹസ്യം എന്താണ്; വേദികയുടെ ഹോട്ട് ചിത്രത്തില്‍ ആരാധകരുടെ ചോദ്യം

താരപരിവേഷമുള്ള കാർ കാണാനായി ഷോറൂമിലേക്ക് ആളുകൾ എത്തിത്തുടങ്ങിയതോടെ എറണാകുളത്തുള്ള റോയൽ ഡ്രൈവും വാർത്തകളിൽ ഇടംപിടിക്കുകയാണ്. ആറുമാസം മുമ്പ് കോലി വിറ്റ ലംബോർഗിനി കാറിൻ്റെ മുംബൈയിലെ ഉടമസ്ഥനെ കണ്ടു പിടിച്ച് കാശുകൊടുത്ത് വാങ്ങിയാണ് കേരളത്തിലേക്ക് കൊണ്ടുവന്നത്. ബംഗളൂരുവിൽ സർവീസ് നടത്തിയശേഷം ലോറി മാർഗമാണ് കാർ കേരളത്തിലേക്കെത്തിച്ചത്.

കോഹലി ഉപയോഗിച്ച കാറായതിനാല്‍ സെലിബ്രിറ്റി മൂല്യം പ്രധാനമാണെന്ന് ബിസിനസ് ഹെഡ് മനോജ് മാത്യു പറയുന്നു. പലരും കാർ വാങ്ങാൻ താത്പര്യം പ്രകടിപ്പിച്ച് എത്തുന്നുണ്ട്. ദിനംപ്രതി കാർ കാണാനായി ഷോറൂമിലേക്ക് വരുന്നവരുടെ എണ്ണവും നിരവധിയാണ്. എന്നാൽ, കോലിയുടെ ലംബോർഗിനിയായി ഷോറൂമിൽ തിളങ്ങുന്ന ഇവനെ സാവധാനം കൈമാറിയാൽ മതിയെന്ന തീരുമാനത്തിലാണ് റോയൽ ഡ്രൈവ് അധികൃതർ. ലംബോർഗിനിയുടെ കൺവെർട്ടബിൾ മോഡലായ ഈ കാറിന് അന്താരാഷ്ട്ര വിലയിൽ അഞ്ച് കോടിയോളം രൂപ വരെ വിപണിയിൽ വിലവരും.

ലംബോര്‍ഗിനിയുടെ "ഗലാഡോ" സ്പൈഡര്‍ ശ്രേണിയില്‍പ്പെട്ട സ്പോര്‍ട്സ് കാറാണ് കൊച്ചിയിലുള്ളത്. 3.20 കോടി നല്‍കിയാണ് 2013ൽ വിരാട് കോഹ്ലി വാങ്ങിയത്. എന്നാൽ, ലംബോര്‍ഗിനിക്ക് ഇപ്പോള്‍ നിശ്ചയിച്ചിരിക്കുന്നത് 1.35 കോടിയാണ്. ഒന്നര കോടിയും ഷോറൂം അധികൃതർ ആവശ്യപ്പെടുന്ന അനുബന്ധരേഖകളുമായി ഇവിടേക്കെത്തിയാൽ ആർക്കും ഈ കാർ സ്വന്തമാക്കാം.

കോലി 10,000 കിലോമീറ്റര്‍ താഴെ മാത്രമാണ് ലംബോർഗിനി ഓടിച്ചിട്ടുള്ളത്. പത്ത് സിലിണ്ടർ എൻജിനിൽ പ്രവർത്തിക്കുന്ന കാറിനുള്ളത് നിരവധി വ്യത്യസ്തകളാണ്. ലംബോർഗിനിയുടെ പരമാവധി വേഗം മണിക്കൂറിൽ 320 കിലോമീറ്ററാണ്. യാത്ര തുടർന്നാൽ നൂറ് കിലോമീറ്റർ സ്പീഡിലേക്ക് മാറാൻ വെറും 3.8 സെക്കൻഡ് മാത്രം മതിയെന്നതാണ് ഈ കാറിൻ്റെ പ്രത്യേകത.
Recommended Video
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
സ്വർണം മലയാളികൾ വിൽക്കുന്നില്ല, എന്തുകൊണ്ടാണത്? അടിമുടി പെട്ട് ജ്വല്ലറിക്കാർ..കടുത്ത തിരിച്ചടി -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ആരാധന വോട്ടാകുമോ? തെരഞ്ഞെടുപ്പിനിറങ്ങിയ സെലിബ്രിറ്റികളോട് കേരളം ചെയ്തതിങ്ങനെ... -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി












Click it and Unblock the Notifications