• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

പോണ്ടിച്ചേരി വാഹന രജിസ്ട്രേഷന്‍..ഞങ്ങള്‍ നില്‍ക്കണോ അതോ പോണോയെന്ന് സിനിമാ താരങ്ങള്‍..

 • By Desk
cmsvideo
  പോണ്ടിച്ചേരി വാഹന രജിസ്ട്രേഷന്‍ കേസിൽ ആശ്വാസമായി ബജറ്റ് ഇളവ് | Oneindia Malayalam

  പുതുച്ചേരിയില്‍ തങ്ങളുടെ ആഡംബര കാറുകള്‍ വ്യാജ പേരില്‍ രജിസ്റ്റര്‍ ചെയ്ത് സിനിമാ താരങ്ങള്‍ അടക്കമുള്ള പ്രമുഖര്‍ കുടുങ്ങിയത് വന്‍ വാര്‍ത്തയായിരുന്നു. കേരളത്തില്‍ ഉപയോഗിക്കുന്ന വാഹനം പുതുച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്തത് വഴി സര്‍ക്കാരിന് വന്‍ നഷ്ടമാണ് വരുത്തി വെച്ചതെന്ന് ചൂണ്ടിക്കാട്ടി സുരേഷ് ഗോപി എംപി, ഫഹദ് ഫാസില്‍, അമല പോള്‍ അടക്കമുള്ളവരെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തതും അറസ്റ്റ് ചെയ്തതും വിളിപ്പിച്ചതുമെല്ലാം ഇതിന്‍റെ ബാക്കി പത്രം.

  മോട്ടോര്‍ വാഹന വകുപ്പ് കൊണ്ട് പിടിച്ച് നിയമലംഘകരെ കണ്ടെത്തി നോട്ടീസ് നല്‍കി വിശദീകരണം തേടി ഒന്നും പറയേണ്ട..എന്നാല്‍ ഇതൊന്നും ഇനി വേണ്ടെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ധനമന്ത്രി തോമസ് ഐസക്. അന്യസംസ്ഥാനത്ത് ആഡംബര വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്ത് നികുതി തട്ടിച്ചവര്‍ക്ക് ഒറ്റത്തവണയായി കേരളത്തില്‍ നികുതി അടച്ച് ക്രിമിനല്‍ നടപടികളില്‍ നിന്ന്‌ ഒഴിവാകുന്നതിനുള്ള പദ്ധതി നടപ്പാക്കിയിരിക്കുകയാണ് ബജറ്റില്‍ ധനമന്ത്രി. ഏപ്രില്‍ 30 വരെയാണ് സമയം അനുവദിച്ചത്.

  മിനിക്കൂപ്പറില്‍ തുടങ്ങിയ വിവാദം

  മിനിക്കൂപ്പറില്‍ തുടങ്ങിയ വിവാദം

  സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ തന്‍റെ ജനജാഗ്രതാ യാത്രക്കിടെ ഉപയോഗിച്ച കാരാട്ട് ഫൈസലിന്‍റെ മിനികൂപ്പര്‍ വാഹനത്തോടെയാണ് വിവാദങ്ങളുടെ തുടക്കം. സ്വര്‍ണക്കടത്ത് കേസില്‍ പ്രതിയായ കാരാട്ട് ഫൈസലിന്‍റെ മിനികൂപ്പര്‍ കോടിയേരി ഉപയോഗിച്ചെന്ന വാര്‍ത്ത വഴി അവസാനം വാഹനം പോണ്ടിച്ചേരി രജിസ്റ്റര്‍ ചെയ്ത് വന്‍ നികുതി വെട്ടിപ്പ് നടത്തിയെന്ന് കണ്ടെത്തുകയായിരുന്നു.

  ഇരുപതിനായിരത്തിലധികം

  ഇരുപതിനായിരത്തിലധികം

  തുടര്‍ന്ന് മോട്ടോര്‍ വാഹന വകുപ്പ് അന്വേഷണം ശക്തമാക്കിയിതോടെ സിനിമാ താരങ്ങളും വന്‍ പ്രമുഖരും ഇത്തരത്തില്‍ വാഹനം രജിസ്റ്റര്‍ ചെയ്ത് തട്ടിപ്പ് നടത്തിയെന്ന് കണ്ടെത്തി. കേരളത്തില്‍ സ്ഥിരമായി ഓടുന്ന 23,000 വാഹനങ്ങള്‍ വ്യാജ പേരില്‍ പോണ്ടിച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്ചിട്ടുണ്ടെന്നും ഈ ഇനത്തില്‍ സര്‍ക്കാരിന് 300 കോടിയുടെ നഷ്ടം സംഭവിച്ചെന്നും വകുപ്പ് കണ്ടെത്തി.

  കുടുങ്ങിയ പ്രമുഖര്‍

  കുടുങ്ങിയ പ്രമുഖര്‍

  അന്വേഷണം ശക്തമാക്കിയതോടെയ സിനിമാ താരങ്ങളായ സുരേഷ് ഗോപി, അമല പോള്‍, ഫഹദ് ഫാസില്‍ എന്നിവര്‍ വ്യാജ പേരില്‍ പോണ്ടിച്ചേരിയില്‍ വാഹനം രജിസ്റ്റര്‍ ചെയ്തെന്ന് കണ്ടെത്തിയിരുന്നു. തുടര്‍ന്ന് ഇവര്‍ക്കെതിരെ ക്രൈംബ്രാഞ്ച് കേസെടുത്ത് നടപടി ആരംഭിച്ചു.

  നിയമക്കുരുക്കില്‍

  നിയമക്കുരുക്കില്‍

  നിയമകുരുക്ക് വീണതോടെ സിനിമാതാരങ്ങളായി പിന്നീട് വാര്‍ത്തകളില്‍. താരങ്ങളെ ക്രൈംബ്രാഞ്ച് ആസ്ഥാനത്തേക്ക് വിളിപ്പിച്ച് ചോദ്യം ചെയ്തതും നിയമനടപടി ഒഴിവാക്കാന്‍ താരങ്ങള്‍ കോടതിയെ സമീപിച്ചതും ഇവരെ അറസ്റ്റ് ചെയ്ത് വിട്ട് ചെയ്തതുമൊക്കെ വന്‍ വാര്‍ത്തയായി.

  ബജറ്റ് ഇളവില്‍ ഒറ്റപ്പെട്ട്

  ബജറ്റ് ഇളവില്‍ ഒറ്റപ്പെട്ട്

  നികുതി വെട്ടിപ്പില്‍ കുടുങ്ങിയതോടെ താരങ്ങള്‍ വെട്ടിലായി. ഫഹദ് ഫാസില്‍ പിഴ അടച്ച് ഊരിപോകാന്‍ ശ്രമിച്ചെങ്കിലും മറ്റൊരു വാഹനവും ഇത്തരത്തില്‍ രജിസ്റ്റര്‍ ചെയ്തെന്ന് കണ്ടെത്തിയതോടെ താരം വീണ്ടും കുടുങ്ങി. എന്നാല്‍ ബജറ്റ് ഇളവ് എത്തിയതോടെ ഒരേ കുറ്റം ചെയ്തവര്‍ക്ക് രണ്ട് നീതി ആണോ എന്ന നിലയിലായി കാര്യങ്ങള്‍.

  എന്താലേ.....

  എന്താലേ.....

  ബജറ്റ് പ്രഖ്യാപനം എത്തിയതോടെ ഇനി ഇവര്‍ക്കെതിരായ കേസുകള്‍ നിലനില്‍ക്കുമോയെന്നാണ് ഇപ്പോള്‍ അറിയേണ്ടത്. ഇവര്‍ക്കെതിരെയുള്ള കേസുകള്‍ ഒഴിവാക്കാനാണ് ക്രൈംബ്രാഞ്ച് നിലവില്‍ തിരുമാനിച്ചിരിക്കുന്നതെന്നാണ് വിവരം. അങ്ങനെയെങ്കില്‍ നിശ്ചിത തുകയടച്ച് ഇവര്‍ക്ക് കേസില്‍ നിന്ന് രക്ഷപ്പെടാം. ഇത്തരം വാഹനങ്ങള്‍ കേരളത്തില്‍ കണ്ടാല്‍ പിടിച്ചെടുക്കണമെന്ന ഗതാഗത കമ്മീഷ്ണറുടെ ഉത്തരവും ബജറ്റോടെ സ്വാഹ!!!!!

  ആംനസ്റ്റി വഴി 100 കോടി

  ആംനസ്റ്റി വഴി 100 കോടി

  വ്യാജ പേരില്‍ വാഹനം രജിസ്റ്റര്‍ ചെയ്തവര്‍ക്ക് നിയമ വശങ്ങളെ കുറിച്ച് അറിയില്ലെന്നും അതിനാലാണ് ഇവര്‍ക്കായി പൊതുമാപ്പ് പ്രഖ്യാപിച്ചതെന്നും ധനമന്ത്രി ബജറ്റില്‍ പറയുന്നു. അതിനാല്‍ നിശ്ചിത തുക ഈടാക്കി ഇവര്‍ക്ക് നിയമനടപടിയില്‍ നിന്ന് രക്ഷപ്പെടാം. 100 കോടിയുടെ അധിക വരുമാനമാണ് ഇതുവഴി സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

  നികുതി ഇളവ് ഇങ്ങനെ

  നികുതി ഇളവ് ഇങ്ങനെ

  20 ലക്ഷത്തിന് മുകളിലുള്ള കാറുകള്‍ കേരളത്തില്‍ രജിസ്റ്റര്‍ ചെയ്യാന്‍ 20 ശതമാനത്തോളം നികുതി അടയ്ക്കണം. പോണ്ടിച്ചേരിയില്‍ ഫ്‌ളാറ്റ് ടാക്‌സ് 55,000 രൂപ മാത്രമാണ്. ഇന്ത്യന്‍ പൗരന് രാജ്യത്ത് എവിടെയും വാഹനം രജിസ്റ്റര്‍ ചെയ്യാം. പക്ഷേ സ്ഥിര താമസക്കാരനാണ് എന്ന് തെളിയിക്കുന്ന രേഖകള്‍ വേണം. കേരളത്തിന് പുറത്തുള്ള വാഹനങ്ങള്‍ സ്ഥിരമായി ഇവിടെ ഓടിക്കണമെങ്കില്‍ കേരളത്തില്‍ രജിസ്റ്റര്‍ ചെയ്യണം. വ്യാജ മേല്‍വിലാസം ഉപയോഗിച്ച് രജിസ്റ്റര്‍ ചെയ്യുന്നത് ക്രിമിനല്‍ കുറ്റമാണ്. ഇത് ഏഴ് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്.

  English summary
  luxury vehicle registration onetime settlement in budget
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X