തിരക്കഥാകൃത്തും ഗാനരചയിതാവുമായ ബീയാര്‍ പ്രസാദ് അന്തരിച്ചു
കൊച്ചി: തിരക്കഥാകൃത്തും ഗാനരചയിതാവുമായ ബീയാര്‍ പ്രസാദ് അന്തരിച്ചു. അദ്ദേഹത്തിന് 61 വയസ്സായിരുന്നു. മസ്തിഷാകാഘാതത്തെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലായ പ്രസാദ്, തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലെ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു.
നാടക രംഗത്ത് സജീവമായിരുന്ന ബീയാര്‍ പ്രസാദ് 1993 ജോണി എന്ന സിനിമയ്ക്ക് തിരക്കഥ രചിച്ച് കൊണ്ടാണ് സിനിമാ രംഗത്തേക്ക് പ്രവേശിക്കുന്നത്. പ്രിയദര്‍ശനുമായുള്ള കൂടിക്കാഴ്ച്ചയ്ക്ക് ശേഷം ചലച്ചിത്ര ഗാനരചയിതാവായി മാറുകയായിരുന്നു.

പ്രിയദര്ശന് തന്നെ സംവിധാനം ചെയ്ത് കിളിച്ചുണ്ടന്‍ മാമ്പഴം എന്ന സിനിമയിലൂടെയായിരുന്നു അദ്ദേഹം ഗാനരചയിതാവായി തുടക്കം കുറിച്ചത്.
രണ്ട് വര്‍ഷം വൃക്കമാറ്റി വെച്ചതിനെ തുടര്‍ന്ന് വിശ്രമത്തിലായിരുന്നു പ്രസാദ്. കുറച്ച് മുമ്പ് ചാനല്‍ പരിപാടിക്കായി അദ്ദേഹം തിരുവനന്തപുരത്തെത്തിയപ്പോള്‍ ദേഹാസ്വാസ്ഥ്യമുണ്ടായി. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് അദ്ദേഹത്തിന് മസ്തിഷ്കാഘാതം സ്ഥിരീകരിച്ചത്.
വെട്ടത്തിലെ മഴത്തുള്ളികള്‍ പൊഴിഞ്ഞീടുമീ നാടന്‍ വഴി, കേരള നിരകളാടും ഒരു ഹരിത ചാരുതീരം, തുടങ്ങിയ അദ്ദേഹത്തിന്റെ ഗാനങ്ങളിലെ വരികള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടതാണ്.
ഇരുവട്ടം മണവാട്ടി, സര്‍ക്കാര്‍ ദാദ, ലങ്ക, ഒരാള്‍, സീതകല്യാണം, തുടങ്ങിയവയാണ് പ്രമുഖ ചിത്രങ്ങള്‍. 2018ല്‍ ലാല്‍ ജോസിന്റെ തട്ടിന്‍പുറത്ത് അച്യുതന് വേണ്ടിയാണ് അവസാനമായി അദ്ദേഹം ഗാനങ്ങള്‍ രചിച്ചത്. സനിതയാണ് അദ്ദേഹത്തിന്റെ ഭാര്യ. രണ്ട് മക്കളുണ്ട്.
-
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications