കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എം80 മൂസയിലെ ഫ്രീക്കൻ തുറന്നുപറയുന്നു! 13 ദിവസം ജയിലിൽ! കഞ്ചാവു വലിക്കാരനാക്കിയ പോലീസ്!

തന്നെ കള്ളനെന്നും,ഗുണ്ടാത്തലവനെന്നും ചിത്രീകരിച്ച മാധ്യമ സുഹൃത്തുക്കൾ സംഭവത്തെക്കുറിച്ച് കൃത്യമായി അന്വേഷിച്ചിരുന്നെങ്കിൽ തന്റെ സ്ഥിതി ഇത്ര ദയനീയമാകുമായിരുന്നില്ല.

  • By ഡെന്നീസ്
Google Oneindia Malayalam News

കോഴിക്കോട്: ക്രിമിനൽ കേസിൽ പോലീസ് അറസ്റ്റ് ചെയ്ത് റിമാൻഡ് തടവിലായിരുന്ന എം80 മൂസ ഫെയിം അതുൽ ശ്രീവ മാധ്യമങ്ങളെയും പോലീസിനെയും വിമർശിച്ച് രംഗത്തെത്തി. കൃത്യമായി കാര്യങ്ങൾ അന്വേഷിക്കാതെ കോളേജിൽ നടന്ന ചെറിയ പ്രശ്നത്തെ ഊതിപ്പെരുപ്പിച്ച് റിപ്പോർട്ട് ചെയ്ത മാധ്യമങ്ങൾക്കെതിരെയാണ് അതുൽ ഫേസ്ബുക്കിലൂടെ വിമർശനമുന്നയിച്ചിരിക്കുന്നത്.

ഡിവൈഎഫ്ഐ കൊടിമരത്തിൽ ബിജെപി പതാക!ഒടുവിൽ ബിജെപി നേതാവ് തന്നെ പതാക അഴിച്ചുമാറ്റിഡിവൈഎഫ്ഐ കൊടിമരത്തിൽ ബിജെപി പതാക!ഒടുവിൽ ബിജെപി നേതാവ് തന്നെ പതാക അഴിച്ചുമാറ്റി

സന ഫാത്തിമയെ കാണാതായിട്ട് 48 മണിക്കൂർ! തുമ്പൊന്നും ലഭിക്കാതെ പോലീസ്;തട്ടിക്കൊണ്ടുപോയതോ?സന ഫാത്തിമയെ കാണാതായിട്ട് 48 മണിക്കൂർ! തുമ്പൊന്നും ലഭിക്കാതെ പോലീസ്;തട്ടിക്കൊണ്ടുപോയതോ?

13 ദിവസം കോഴിക്കോട് ജില്ലാ ജയിലിലായിരുന്നു എന്നു പറഞ്ഞാണ് അതുലിന്റെ ഫേസ്ബുക്ക് പോസ്റ്റ് ആരംഭിക്കുന്നത്. കോളേജിൽ ജൂനിയർ വിദ്യാർത്ഥിയെ തല്ലി പണം തട്ടിയെന്നായിരുന്നു കേസ്. എന്നാൽ തന്നെ കള്ളനെന്നും, ഗുണ്ടാത്തലവനെന്നും ചിത്രീകരിച്ച മാധ്യമ സുഹൃത്തുക്കൾ സംഭവത്തെക്കുറിച്ച് കൃത്യമായി അന്വേഷിച്ചിരുന്നെങ്കിൽ തന്റെ സ്ഥിതി ഇത്ര ദയനീയമാകുമായിരുന്നില്ലെന്നും അതുൽ ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.

മഞ്ചേശ്വരത്ത് കെ സുരേന്ദ്രൻ തോറ്റു പിൻമാറില്ല! മൂന്ന് വോട്ടർമാരെ ഹാജരാക്കാൻ ഹൈക്കോടതിയുടെ വാറന്റ്...മഞ്ചേശ്വരത്ത് കെ സുരേന്ദ്രൻ തോറ്റു പിൻമാറില്ല! മൂന്ന് വോട്ടർമാരെ ഹാജരാക്കാൻ ഹൈക്കോടതിയുടെ വാറന്റ്...

ഇതാണോ മാധ്യമധർമ്മം...

ഇതാണോ മാധ്യമധർമ്മം...

കള്ളനെന്നും, പിടിച്ചുപ്പറിക്കാരനെന്നും ഗുണ്ടാത്തലവനെന്നും പറയുമ്പോൾ സംഭവത്തെക്കുറിച്ച് മാധ്യമങ്ങൾക്ക് കൃത്യമായി അന്വേഷിക്കാമായിരുന്നു എന്നു പറഞ്ഞ അതുൽ ഇതാണോ മാധ്യമ ധർമ്മമെന്നും ചോദിക്കുന്നു.

പോലീസുകാർ ജയിലിലടച്ചു...

പോലീസുകാർ ജയിലിലടച്ചു...

മർദ്ദനമേറ്റു എന്നു പറയുന്ന കുട്ടിക്ക് പരിക്കുകളില്ലെന്നും, പക്ഷേ പരിക്കുകൾ ഉണ്ടാക്കി തന്നെ ജയിലിലടക്കാൻ മാത്രം താൻ എന്തു തെറ്റ് ചെയ്തുവെന്ന് പോലീസുകാർ വ്യക്തമാക്കണമെന്നും അതുൽ ആവശ്യപ്പെടുന്നുണ്ട്.

തെളിവെടുപ്പിന് കൊണ്ടുപോയില്ല...

തെളിവെടുപ്പിന് കൊണ്ടുപോയില്ല...

കേസ് രജിസ്റ്റർ ചെയ്ത് ഇത്രയും ദിവസം പിന്നിട്ടിട്ടും, സംഭവം നടന്ന ഗുരുവായൂരപ്പൻ കോളേജിൽ തന്നെ തെളിവെടുപ്പിനായി പോലീസ് കൊണ്ടുപോയിട്ടില്ല.

മുടി നീട്ടിയാൽ കഞ്ചാവ് വലിക്കാരൻ...

മുടി നീട്ടിയാൽ കഞ്ചാവ് വലിക്കാരൻ...

തന്നെ ഡ്രഗ്സ് ഉപയോഗിക്കുന്ന ആളായിട്ടാണ് പോലീസ് ചിത്രീകരിച്ചത്. മുടി നീട്ടിയാൽ കഞ്ചാവ് വലിക്കാരനെന്ന് പറഞ്ഞ പോലീസുകാരന് തന്റെ മുടി ആർസിസിയിലെ ക്യാൻസർ രോഗികൾക്കുള്ളതാണെന്ന കാര്യം അറിയില്ല.

പരിക്ക് പറ്റിയത്...

പരിക്ക് പറ്റിയത്...

കോളേജിൽ നടന്ന പ്രശ്നത്തിൽ തന്റെ ഇടത് കൈയ്ക്ക് പരിക്ക് പറ്റിയതൊന്നും ആരുമറിഞ്ഞില്ലെന്നും അതുൽ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.

തിരിച്ചുവരും...

തിരിച്ചുവരും...

കൂടെ നിന്ന് പതനം ആസ്വദിച്ചവരോടും, ക്രിമിനലാക്കി മാറ്റിയ സുഹൃത്തുക്കളോടും ഇതിലും ശക്തിയോടെ താൻ തിരിച്ചുവരുമെന്നും അതുൽ പറയുന്നു.

പ്രിയപ്പെട്ടവരുണ്ട്...

പ്രിയപ്പെട്ടവരുണ്ട്...

നിരപരാധിത്തം തെളിയിച്ച് ഇതിലും ശക്തിയോടെ തിരിച്ചവരുമെന്ന് പറഞ്ഞ അതുൽ, കൂടെ കൈപ്പിടിക്കാൻ തന്റെ പ്രിയപ്പെട്ടവരും സഹപാഠികളുമുണ്ടെന്നും വ്യക്തമാക്കി.

സാധാരണക്കാരന്റെ ജീവിതം...

സാധാരണക്കാരന്റെ ജീവിതം...

ഒരു സാധാരണക്കാരന്റെ ജീവിതം ഇങ്ങനെയാക്കി തന്നതിൽ മാധ്യമ സുഹൃത്തുക്കളോടും കസബ പോലീസിനോടും നന്ദിയുണ്ടെന്ന പരിഹാസത്തോടെയാണ് ഫേസ്ബുക്ക് പോസ്റ്റ് അവസാനിക്കുന്നത്.

English summary
m 80 moosa fame athul sreeva facebook post.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X