• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

പാർട്ടി ആത്മ പരിശോധന നടത്തണമെന്ന് എംഎ ബേബി; ത്രിപുരയിലേത് ബിജെപി പണക്കൊഴുപ്പ് മാത്രമല്ല...

  • By Desk

തിരുവനന്തപുരം: ഇരുപത്തഞ്ച് വർഷം അടക്കി ഭരിച്ച ത്രിപുരയായിരുന്നു കഴിഞ്ഞ നിയമസ‌ഭ തിരഞ്ഞെടുപ്പിൽ ബിജെപി കൈയ്യടിക്കിയത്. ഇതുവരെ ഒരു സീറ്റ് പോലും ലഭിക്കാതിരുന്ന ബിജെപിയായിരുന്നു ഒരു സുപ്രഭാതത്തിൽ ഭരണം തന്നെ പിടിച്ചടക്കിയത്. എന്നാൽ അത് ബിജെപിയുടെ പണക്കൊഴുപ്പിന്റെ വിജയമെന്നായിരുന്നു സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി വ്യക്തമാക്കിയത്.

എന്നാൽ പാർട്ടിക്കെതിരെ ഒളിയമ്പുമായി പോളിറ്റ് ബ്യുറോ അംഗം തന്നെ രംഗത്ത് വന്നിരിക്കുകയാണ്. ത്രിപുരയിലെ തോല്‍വിക്ക് കാരണം ബിജെപിയുടെ പണം മാത്രമല്ലെന്നാണ് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എംഎ ബേബി പറയുന്നത്. ത്രിപുരയിലെ പാർട്ടിയുടെ തോല്‍വിക്ക് പിന്നാലെ ദേശീയ നേതാക്കളെല്ലാം കോണ്‍ഗ്രസിനും, ബിജെപിക്കുമെതിരെ ആരോപണങ്ങള്‍ ഉന്നയിക്കുന്നതിനിടെയാണ് പാര്‍ട്ടി ആത്മപരിശോധന നടത്തണമെന്ന ബേബിയുടെ നിലപാട് പുറത്തുവരുന്നത്.

ശൈലിയും സമീപനവും മാറ്റണം

ശൈലിയും സമീപനവും മാറ്റണം

തോല്‍വിയുടെ പശ്ചാത്തലത്തില്‍ സിപിഎം നേതാക്കള്‍ തങ്ങളുടെ ശൈലിയും സമീപനവും മാറ്റണമെന്നും ബേബി പറയുന്നു. ഒരു ടെലിവിഷൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

ആദിവാസി, ഗോത്ര മേഖല

ആദിവാസി, ഗോത്ര മേഖല

പുതിയ തലമുറയെ മനസിലാക്കുന്നതിന് പാര്‍ട്ട് സാധിച്ചില്ല, ഗോത്രവര്‍ഗ മേഖലയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ പാര്‍ട്ടിക്ക് കഴിഞ്ഞില്ല എന്നും ബേബി പറയുന്നു. ആദിവാസി മേഖലയിലെ വോട്ടുകളെല്ലാം ബിജെപിക്ക് മറിഞ്ഞിരുന്നു. ഐപിഎഫ്ടിയെ കൂട്ടുപിടിച്ചായിരുന്നു ബിജെപി വോട്ട് മറിച്ചത്.

വികസന കാര്യത്തിൽ വളരെ പിന്നിൽ

വികസന കാര്യത്തിൽ വളരെ പിന്നിൽ

ത്രിപുരയിലെ വികസന പ്രവര്‍ത്തനങ്ങളെയും സിപിഎം പോളിറ്റ് ബ്യുറോ അംഗം എംഎ ബേബി വിമര്‍ശിക്കുന്നു എന്നതാണ് മറ്റൊരു അതിശയം. ഉന്നത വിദ്യാഭ്യാസം, തൊഴില്‍, വ്യവസായം തുടങ്ങിയ മേഖലകളില്‍ ത്രിപുര വളരെ പിന്നിലാണ്. എല്ലാവരും മണിക് സർക്കാരിന്റെ ലളിത ജീവിതത്തെ കുറിച്ചും മറ്റും സംസാരിക്കുന്നതിനിടയിലാണ് എംഎ ബേബിയുടെ പരാമർശം വന്നിരിക്കുന്നത്.

ഏഴ് ശതമാനം വലിയ ഇടിവ് തന്നെ

ഏഴ് ശതമാനം വലിയ ഇടിവ് തന്നെ

ത്രിപുരയിൽ പാർട്ടിക്ക് കുറഞ്ഞ ഏഴ് ശതമാനം വോട്ട് വളരെ വലിയ ഇടിവ് തന്നെയാണെന്നാണ് എംഎ ബേബി പറയുന്നത്. കോണ്‍ഗ്രസിന്റെ വോട്ടുബാങ്ക് സംഘപരിവാര പക്ഷത്തിലേക്ക് മാറിയിട്ടുണ്ട്. അതേസമയം പാര്‍ട്ടിയുടെ സ്വാധീനം കുറയുന്നതും, പോരായ്മകളും തിരിച്ചറിയണമെന്നും, സ്വയം വിമര്‍ശനമാണ് വേണ്ടതെന്നും അദ്ദേഹം പറയുന്നു.

ആരോപണങ്ങളഎ മറികടക്കാൻ കഴിഞ്ഞില്ല

ആരോപണങ്ങളഎ മറികടക്കാൻ കഴിഞ്ഞില്ല

മണിക് സര്‍ക്കാരിനെതിരെ ബിജെപി മുന്നോട്ടുവച്ച വ്യാജ ആരോപണങ്ങളെ മറികടക്കാന്‍ പാര്‍ട്ടിക്കായില്ലെന്നും ബേബി പറഞ്ഞു. ഓരോ മണ്ഡലവുമായി ബന്ധപ്പെട്ട് പരിശോധന നടത്തും, ഇത്രയും വലിയ പരാജയം നേരിടാന്‍ പാര്‍ട്ടി തയ്യാറായിരുന്നില്ല, കണക്കുകള്‍ പരിശോധിക്കാതെ എവിടെയാണ് പിഴച്ചതെന്ന് പറയാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ത്രിപുരയിൽ തുടരും

ത്രിപുരയിൽ തുടരും

പുതിയ സര്‍ക്കാര്‍ വന്നാലും താന്‍ ത്രിപുരയില്‍ തുടരുമെന്ന് മണിക് സര്‍ക്കാര്‍ നരത്തെ പറഞ്ഞിരുന്നു. പ്രവര്‍ത്തനങ്ങള്‍ എപ്പോഴും താഴേത്തട്ടിലുള്ളവര്‍ക്കുവേണ്ടിയായിരിക്കും. ത്രിപുരയിലെ പാവപ്പെട്ടവര്‍ക്കു സ്വന്തം കാലില്‍ നില്‍ക്കാനുള്ള എല്ലാ പിന്തുണയും നല്‍കും. അവരുടെ പ്രശ്നങ്ങള്‍ ഉന്നയിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ബിജെപിക്ക് തലവേദന തുടങ്ങി

ബിജെപിക്ക് തലവേദന തുടങ്ങി

അതേസമയം തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപനത്തിനു പിന്നാലെ ബിജെപിയ്ക്ക് തലവേദനയായി ത്രിപുരയിലെ സഖ്യകക്ഷിയായ ഇന്‍ഡിജീനിയസ് പീപ്പിള്‍സ് ഫ്രണ്ട് ഒഫ് ത്രിപുര (ഐപിഎഫ്ടി) രംഗത്തെത്തിയിട്ടുണ്ട്. ബി.ജെ.പിയ്ക്ക് ഗോത്രവോട്ടുകള്‍ നേടികൊടുക്കുന്നതില്‍ നിര്‍ണ്ണായക സ്വാധീനമായിരുന്നു ഐപിഎഫ്ടി. ഇവർ തങ്ങളുടെ ആവശ്യങ്ങളുമായി ശക്തമായി രംഗത്ത് വന്നതോടെയാണ് ബിജെപിക്ക് തലവേദനയായിരിക്കുന്നത്.

ഗോത്രവിഭാഗത്തിന് പ്രത്യേക സംസ്ഥാനം

ഗോത്രവിഭാഗത്തിന് പ്രത്യേക സംസ്ഥാനം

ഗോത്രവിഭാഗങ്ങള്‍ക്ക് വേണ്ടി പ്രത്യേക സംസ്ഥാനമെന്ന ആവശ്യമാണ് ഐപിഎഫ്ടി മുന്നോട്ട് വച്ചിരിക്കുന്നത്. തെരഞ്ഞെടുപ്പ് പ്രത്യേക വിഷയമാണെന്നും എന്നാല്‍ പ്രത്യേക സംസ്ഥാനം വേണമെന്നത് വര്‍ഷങ്ങളായുള്ള ആവശ്യമാണെന്നും പാര്‍ട്ടി പ്രസിഡന്റ് എന്‍സി ദേബ്ബാര്‍മ വ്യക്തമാക്കിയിട്ടുണ്ട്.

സംസ്ഥാന വ്യാപക അക്രമം

സംസ്ഥാന വ്യാപക അക്രമം

അതേസമയം ത്രിപുരയിലെ സിപിഎമ്മിന്റെ പരാജയത്തോടെ സംസ്ഥാനത്ത് വ്യാപക അക്രമമാണ് നടക്കുന്നതെന്നും ആരോപണങ്ങൾ ഉയരുന്നുണ്ട്. ലെനിനെ പോലുള്ള മാർകിസ്റ്റ് നേതാക്കളുടെ പ്രതിമകളും മറ്റും തകർക്കുന്ന ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നുണ്ട്.

മനോവീര്യത്തെ തകർക്കാനാകില്ല

മനോവീര്യത്തെ തകർക്കാനാകില്ല

ത്രിപുരയിലെ ലെനിന്‍ പ്രതിമ തകര്‍ത്ത ബിജപിയോട് ‘നിങ്ങള്‍ക്കു പ്രതിമകള്‍ തകര്‍ക്കാന്‍ കഴിഞ്ഞേക്കും, എന്നാല്‍ ഞങ്ങളുടെ മനോവീര്യം തകര്‍ക്കാന്‍ കഴിയില്ല' എന്നാണ് സിപിഎമ്മിന്റെ പ്രതികരണം. പാര്‍ട്ടിയുടെ ഔദ്യോഗിക ട്വീറ്റര്‍ പേജിലൂടെയാണ് പ്രതികരണം പുറത്തുവിട്ടത്.

നിഗൂഡതകള്‍ ഒളിപ്പിക്കുന്ന കാല്‍വിരലുകള്‍.... അകന്ന പെരുവിലോ? ജീവതവും അകന്നു പോകും

ബസ് പാലത്തിന് മുകളില്‍ നിന്ന് മറിഞ്ഞ് 26 മരണം: ബസ് മറിഞ്ഞത് 20 അടി താഴ്ചയിലേക്ക്!

English summary
MA Baby about Tripura election
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more