ശബരിമലയിലേക്ക് ഇല്ലെന്ന് എം ജയചന്ദ്രന്; രണ്ട് കണ്ണുമടച്ചുള്ള കോടതിവിധിയോടെ കാര്യങ്ങള്‍ താറുമാറായി
തിരുവനന്തപുരം: ശബരിമലയില്‍ സ്ത്രീപ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീംകോടതി വിധിയില്‍ സമ്മിശ്രപ്രതികരണമാണ് കേരളത്തില്‍ ഉണ്ടായിട്ടുള്ളത്. വലിയൊരു വിഭാഗം വിശ്വാസികള്‍ സ്ത്രീപ്രവേശനത്തെ എതിര്‍ക്കുമ്പോള്‍ സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്യുന്നവരും ധാരാളമായും ഉണ്ട്.
സുപ്രീംകോടതി നിലപാടിനെതിരെ കോണ്‍ഗ്രസ്സും ബിജെപിയും വിശ്വാസം സംരക്ഷിക്കനായായി വിശ്വാസികള്‍ക്കൊപ്പം ചേര്‍ന്ന് പ്രത്യക്ഷ സമരത്തിലാണ്. കോടതി വിധി നടപ്പിലാക്കുക എന്ന ഉറച്ച തീരുമാനവുമായി മുന്നോട്ട് പോവുകയാണ് സര്‍ക്കാര്‍. ഇത്തരത്തില്‍ സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട വിവാദള്‍ ശക്തമാകുന്നതിനിടെ വിഷയത്തില്‍ നിലപാടുമായി രംഗത്ത് വന്നിരിക്കുകയാണ് സംഗീത സംവിധായകനായ എം ജയചന്ദ്രന്. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം തന്റെ നിലപാട് അറിയിച്ചിരിക്കുന്നത്. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം ഇങ്ങനെ..

സ്വാമി ശരണം
സ്വാമി ശരണം
അയ്യപ്പന് ഭാര്യ ഉണ്ടെന്നു ചിലര്‍. ഒന്നല്ല രണ്ടുണ്ടെന്നു വേറെ ചിലര്‍.അതല്ല അയ്യപ്പന് നൈഷ്ഠിക ബ്രഹ്മചാരി എന്നു മറുപക്ഷം. അയ്യപ്പനെ ചൊല്ലി തര്‍ക്കം തന്നെ തര്‍ക്കം.

സ്ത്രീപ്രവേശന വിധി
ഇതിനോടൊപ്പം സുപ്രീം കോടതിയുടെ രണ്ടു കണ്ണുമടച്ചു കൊണ്ടുള്ള സ്ത്രീപ്രവേശന വിധി കൂടിയായപ്പോ കാര്യം താറുമാറായി

ഈ അയ്യപ്പന് ശരിക്കും ആരാണ്
അല്ല,ഈ അയ്യപ്പന് ശരിക്കും ആരാണ് ??. പരബ്രഹ്മസ്വരൂപന്‍. സനാതന ധര്‍മ്മത്തില്‍ തത്വമസി എന്ന തത്വത്തിന്റെ പൊരുള്‍ തന്നെ നമ്മുടെ ഓരോരുത്തരുടെയും ഉള്ളില്‍ സ്വാമി അയ്യപ്പന് ഉണ്ടെന്നതതാണ്.

ആരുടേതുമല്ല
അയ്യപ്പന് പ്രത്യേകിച്ചു ആരുടേതുമല്ല. എന്നാല്‍ എല്ലാവരുടേതുമാണ്. അയ്യപ്പന് രാഷ്ട്രീയം ഇല്ല. ഈ കോലാഹലങ്ങള്‍ ഒക്കെ തീരുന്നതു വരെ ഞാന്‍ മലയിലേക്കില്ല എന്റെ അയ്യപ്പാ ആ സന്നിധാനം പരമാര്‍ത്ഥ സത്യത്തിന്റെ ശരണം വിളികളാല്‍ വീണ്ടും മുഖരിതമാകണം.

കേടുപാട് കൂടാതെ നില കൊള്ളണം
താന്ത്രിക വിധി പ്രകാരമുള്ള ആചാര അനുഷ്ഠാനങ്ങള്‍ കേടുപാട് കൂടാതെ നില കൊള്ളണം. സ്വാമീ ശരണം ശരണം പൊന്നയ്യപ്പാ അവിടുന്നല്ലാതെ ഒരു ശരണം ഇല്ലെന്റയ്യപ്പാ എന്ന് വ്യക്തമാക്കിക്കൊണ്ടാണ് അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ് അവസാനിക്കുന്നത്.
ഫെയ്സ്ബുക്ക് പോസ്റ്റ്
എം ജയചന്ദ്രന്

രാഷ്ട്രീയ വിവാദം
അതേസമയം ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീംകോടതി വിധി സംസ്ഥാനത്ത് വലിയ രാഷ്ട്രീയ വിവാദങ്ങള്‍ക്കാണ് ഇടംവെച്ചിരിക്കുന്നത്.

വിശ്വാസികളുടെ വികാരം
കോടതി വിധി നടപ്പിലാക്കുമെന്ന നയവുമായി സര്‍ക്കാര്‍ മുന്നോട്ട് പോവുമ്പോള്‍ വലിയൊരൂ വിഭാഗം വിശ്വാസികളുടെ വികാരം മനസ്സിലാക്കിയുള്ള തീരുമാനമാണ് കോണ്‍ഗ്രസ്സും ബിജെപിയും ഇപ്പോള്‍ സ്വീകരിച്ചിരിക്കുന്നത്.

ബിജെപി നീക്കം
കോടതി വിധിയെ ആര്‍എസ്എസ് സ്വാഗതം ചെയ്തതിനാല്‍ ആദ്യ ഘട്ടത്തില്‍ സമരത്തില്‍ നിന്ന് പിന്നോട്ടു പോയ ബിജെപി വിശ്വാസികളുടെ വികാരം കണക്കിലെടുത്ത് വലിയ സമര പ്രക്ഷോഭങ്ങളുമായി മുന്നോട്ടു വരികയായിരുന്നു. സുപ്രീംകോടതിയുടെ വിധിയില്‍ സിപിഎമ്മിനേയും സര്‍ക്കാറിനേയും പഴിചാരാനാണ് ബിജെപി നീക്കം. അതുവഴി വിശ്വാസികളെ സിപിഎമ്മില്‍ നിന്ന് അകറ്റുക എന്നതാണ് ബിജെപി ലക്ഷ്യം വെക്കുന്നത്

കോണ്‍ഗ്രസ്സിന്റെ ദേശീയ നേതൃത്വം
സ്ത്രീപ്രവേശനവിധിയെ ഇരുകയ്യും നീട്ടി സ്വീകരിച്ചവരാണ് കോണ്‍ഗ്രസ്സിന്റെ ദേശീയ നേതൃത്വം. വിധി വന്നപ്പോള്‍ ചാനല്‍ ചര്‍ച്ചയില്‍ ഇരുന്നു മഹിളാ കോണ്‍ഗ്രസ് നേതാവ് ബിന്ദു കൃഷ്ണയും വിധിയെ സ്വാഗതം ചെയ്തു. കാര്യകാരണങ്ങള്‍ വ്യക്തമാക്കി വിടി ബല്‍റാമും വിധിയെ സ്വാഗതം ചെയ്തു.

വിശ്വാസികളെ ഒപ്പം നിര്‍ത്താന്‍
എന്നാല്‍ ആദ്യ ദിനങ്ങളില്‍ കൃത്യമായ നിലപാട് എടുക്കാന്‍ വയ്യാതെ കുഴങ്ങിയ കോണ്‍ഗ്രസ് നേതൃത്വം പിന്നീട് സ്ഥിതിഗതികള്‍ നിരീക്ഷിച്ച് 'കാറ്റ് എങ്ങോട്ട്' എന്ന് മനസ്സിലാക്കി തീരുമാനം എടുക്കുകയായിരുന്നു. വിധിയെ സ്വാഗതം ചെയ്ത സിപിഎമ്മിനെ പഴിചാരി വിശ്വാസികളെ ഒപ്പം നിര്‍ത്താനാണ് കോണ്‍ഗ്രസും ശ്രമിക്കുന്നത്.

പത്തനംതിട്ടയില്‍
നിങ്ങള്‍ക്കൊപ്പം ഞങ്ങളുണ്ട് എന്ന് വിശ്വസികളെ ബോധ്യപ്പെടുത്താന്‍ ഇന്നുമുതല്‍ പ്രത്യക്ഷ സമരത്തിന് ഇറങ്ങുകയാണ് കോണ്‍ഗ്രസ്. പത്തനംതിട്ടയില്‍ ഇന്ന് ഡിസിസി നടത്തിയ ഏകദിന ഉപവാസ സമരം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തതും
-
സ്വര്‍ണം ഇടിഞ്ഞു വീണു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുറവ്, ആഭരണം വാങ്ങാം, പവന് വില അറിയാം -
നീചഭംഗ രാജയോഗം ജീവിതം മാറ്റി മറിക്കും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും..! സാമ്പത്തികമായി നല്ല കാലം -
ഖത്തര്‍ ഞെട്ടി; യൂറോപ്പും ഏഷ്യയും ഞെരുങ്ങും, ഒന്നും അറിഞ്ഞില്ലെന്ന് ട്രംപ്, ഇറാന്റെ കൈവിട്ട നീക്കം -
ബെംഗളൂരുവില്‍ വര്‍ക്ക് ഫ്രം ഹോം; സാമ്പത്തിക ലാഭം 10000 രൂപയിലേറെ; കണക്കുകള്‍ നിരത്തി ടെക്കി യുവാവ് -
സ്വര്‍ണം എവിടെപോയി നില്ക്കും; ഇന്ന് രണ്ടാംതവണയും വില കുറഞ്ഞു, സ്വര്‍ണ പ്രേമികള്‍ക്ക് സന്തോഷം -
സ്വർണ വില 1 ലക്ഷത്തിന് താഴേക്കോ അതോ 2 ലക്ഷത്തിന് മുകളിലേക്കോ? സ്വർണം കൈയ്യിലുള്ളവർ അറിയാൻ -
കേരളത്തില്‍ നാളെ ചെറിയ പെരുന്നാള്‍; ശവ്വാല്‍ മാസപ്പിറവി ദൃശ്യമായി -
വിജയ് സ്വത്തുക്കള്‍ വിറ്റഴിക്കുന്നു; നടന്റെ നീക്കത്തിന് പിന്നില്‍ എന്ത്? സംഗീതയുടെ വിവാഹ മോചനം ചര്‍ച്ച -
'അഖിൽ മാരാർക്ക് സീറ്റ് കൊടുത്തത് ആ ഭയം കൊണ്ടാകും, പ്രാക്കും കാർക്കിച്ച് തുപ്പും ഭയന്ന് അവർക്ക് വോട്ട് കിട്ടും' -
' മൂന്നാം ഊഴം എന്ന മുഖ്യമന്ത്രിയുടെ സ്വപ്നം വിഫലമാകും'; നിലപാട് തിരുത്തി ജി സുധാകരൻ, കോണ്‍ഗ്രസിന് പുകഴ്ത്തൽ -
എൻഡിഎയുടെ 90 സീറ്റ് ഓഫറും മുഖ്യമന്ത്രി പദവിയും വേണ്ട; തമിഴ്നാട്ടിൽ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് വിജയ് -
ബെംഗളുരുവിന്റെ തലവര മാറ്റുന്ന ബിദാദി ടൗൺഷിപ്പ് പദ്ധതി; 7400 ഏക്കർ ഭൂമി ഏറ്റെടുക്കാൻ നടപടിയുമായി സർക്കാർ












Click it and Unblock the Notifications