മലബാര്‍ യാത്രികര്‍ക്ക് ആഹ്‌ളാദിക്കാം; ബെംഗളൂരു-കണ്ണൂര്‍ എക്‌സ്പ്രസ് 15 മുതല്‍ കോഴിക്കോട്ടേക്ക്
കോഴിക്കോട്: മലബാറിലെ ട്രെയിന്‍ യാത്രക്കാരുടെ യാത്രാക്ലേശത്തിന് പരിഹാരമാകുന്ന പ്രഖ്യാപനവുമായി എം.കെ രാഘവന്‍ എം.പി. യാത്രക്കാരുടെ ഏറെക്കാലത്തെ കാത്തിരിപ്പിന് വിരാമമിട്ടാണ് റെയില്‍വേ മന്ത്രാലയത്തിന്റെ നടപടിയുണ്ടായത്. ഫേസ്ബുക്കിലൂടെയാണ് എം.കെ രാഘവന്‍ എം.പി സന്തോഷ വാര്‍ത്ത പങ്കിട്ടത്.
ബെംഗളൂരുവില്‍ നിന്നും മംഗലാപുരം വഴി കണ്ണൂരിലേക്ക് നിലവില്‍ സര്‍വീസ് നടത്തുന്ന 16511/12 എക്‌സ്പ്രസ് ട്രെയിന്‍ മാര്‍ച്ച് 15 മുതല്‍ കോഴിക്കോട്ടേക്ക് സര്‍വീസ് ആരംഭിക്കും. ഈ തീരുമാനത്തിലൂടെ മലബാര്‍ ജില്ലകളില്‍ നിന്ന് ബെംഗളൂരുവിലേക്കുള്ള യാത്രാക്ലേശത്തിന് ചെറിയൊരളവിലെങ്കിലും ആശ്വാസമാവുമെന്ന് എംകെ രാഘവന്‍ എംപി പ്രതീക്ഷ പങ്കുവെച്ചു.
2024 ഫെബ്രുവരിയില്‍ തന്നെ ഈ ട്രെയിന്‍ നീട്ടിക്കൊണ്ട് റെയില്‍വേ ഉത്തരവിറക്കിയെങ്കിലും സാങ്കേതികമായ ചില തടസങ്ങള്‍ കാരണം ഇത് യാഥാര്‍ത്ഥ്യമായിരുന്നില്ല. എന്നാല്‍ ഈ എക്സ്റ്റന്‍ഷന്‍ നടപ്പാക്കുന്നതിനായി റെയില്‍വേ മന്ത്രാലയത്തിലും പാര്‍ലമെന്റിലും നിരന്തരമായി നടത്തിയ ഇടപെടലുകള്‍ ഇപ്പോള്‍ ഫലം കണ്ടതായും എംപി വ്യക്തമാക്കി.

പുതിയ സമയക്രമം അനുസരിച്ച് രാവിലെ 10:55-ന് കണ്ണൂരിലെത്തുന്ന ട്രെയിന്‍, 11:20-ന് തലശേരി, 11:41-ന് വടകര, 11:58-ന് കൊയിലാണ്ടി എന്നിവിടങ്ങളിലെ സ്റ്റോപ്പുകള്‍ക്ക് ശേഷം ഉച്ചയ്ക്ക് 12:40-ന് കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ എത്തിച്ചേരും. തിരികെ വൈകുന്നേരം 3:30-ന് കോഴിക്കോട് നിന്ന് പുറപ്പെട്ട് 3:52-ന് കൊയിലാണ്ടിയിലും, 04:12-ന് വടകരയിലും, 04:34-ന് തലശേരിയിലും എത്തിയ ശേഷം വൈകുന്നേരം അഞ്ചു മണിക്ക് കണ്ണൂരിലെത്തും. തുടര്‍ന്ന് കണ്ണൂരില്‍ നിന്നും പഴയ സമയക്രമം പാലിച്ച് ബെംഗളൂരുവിലേക്ക് സര്‍വീസ് തുടരും.
ബെംഗളൂരുവിനെ ആശ്രയിക്കുന്ന മലബാറിലെ ആയിരക്കണക്കിന് യാത്രക്കാര്‍ക്ക് ഈ പുതിയ സര്‍വീസ് വലിയ ആശ്വാസമാകും. ഐ.ടി മേഖലയിലുള്ളവര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും വ്യാപാരികള്‍ക്കും ഒരുപോലെ പ്രയോജനപ്പെടുന്ന ഈ എക്സ്റ്റന്‍ഷന്‍ യാഥാര്‍ത്ഥ്യമാക്കാന്‍ സാധിച്ചതില്‍ വലിയ സംതൃപ്തിയുണ്ടെന്നും ഈ സര്‍വീസ് യാത്രാക്ലേശത്തിന് ഗണ്യമായ പരിഹാരമാകുമെന്നും എം.കെ. രാഘവന്‍ എം.പി ഫേസ്ബുക്കില്‍ കുറിച്ചു.
എം.കെ. രാഘവന്‍ എം.പി ഫേസ്ബുക് പോസ്റ്റിന്റെ പൂര്‍ണരൂപം വായിക്കാം:
പ്രിയപ്പെട്ട കോഴിക്കോട്ടുകാരെ...
ഒടുവിൽ നമ്മൾ വിജയിച്ചിരിക്കുന്നു
ഏറെ കാലത്തെ കാത്തിരിപ്പിനും നിരന്തര ഇടപെടലുകൾക്കുമൊടുവിൽ, ബംഗളൂരുവിൽ നിന്നും മംഗളൂരു വഴി കണ്ണൂരിലേക്ക് നിലവിൽ സർവീസ് നടത്തുന്ന 16511/12 എക്സ്പ്രസ് ട്രെയിൻ കോഴിക്കോട്ടേക്ക് നീട്ടി മാർച്ച് 15 മുതൽ സർവീസ് ആരംഭിക്കുകയാണ്.
2024 ഫെബ്രുവരിയിൽ ട്രെയിൻ ഇനി മുതൽ ബംഗളൂരു-കോഴിക്കോട് എക്സ്പ്രസ് ആയി നീട്ടിക്കൊണ്ട് റെയിൽവേ ഉത്തരവിറക്കിയെങ്കിലും പല കാരണങ്ങളാൽ ഇത് യാഥാർത്ഥ്യമായിരുന്നില്ല. എന്നാൽ ഈ എക്സ്റ്റൻഷൻ നടപ്പിലാക്കുന്നതിനായി കോഴിക്കോടിന്റെ എം.പി എന്ന നിലയിൽ റെയിൽവേ മന്ത്രാലയത്തിലും പാർലമെന്റിലും നിരന്തരം നടത്തിയ ഇടപെടലുകൾ ഇപ്പോൾ ഫലം കണ്ടിരിക്കുകയാണ്.
സൗത്ത് വെസ്റ്റേൺ റെയിൽവേയുടെ ഈ ട്രെയിൻ 2023 നവംമ്പറിൽ എം.പി എന്ന നിലയിൽ ജനറൽ മാനേജരുമായി നടത്തിയ കൂടികാഴ്ചയെ തുടർന്നാണ് എൻ.ഒ.സി ലഭ്യമായതും സർവ്വീസ് നീട്ടുന്നതിന് റെയിൽവേ പ്രാരംഭ ഘട്ടത്തിൽ പച്ചക്കൊടി കാട്ടിയതും.
പുതിയ സമയക്രമം അനുസരിച്ച് രാവിലെ 10:55-ന് കണ്ണൂരിലെത്തുന്ന ട്രെയിൻ, 11:20-ന് തലശ്ശേരി, 11:41-ന് വടകര, 11:58-ന് കൊയിലാണ്ടി എന്നിവിടങ്ങളിലെ സ്റ്റോപ്പുകൾക്ക് ശേഷം ഉച്ചയ്ക്ക് 12:40-ന് കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ എത്തിച്ചേരും.
തിരികെ വൈകുന്നേരം 03:30-ന് കോഴിക്കോട് നിന്ന് പുറപ്പെട്ട് 03:52-ന് കൊയിലാണ്ടിയിലും, 04:12-ന് വടകരയിലും, 04:34-ന് തലശ്ശേരിയിലും എത്തിയ ശേഷം വൈകുന്നേരം 05:00 മണിക്ക് കണ്ണൂരിലെത്തും. തുടർന്ന് കണ്ണൂരിൽ നിന്നും പഴയ സമയക്രമം പാലിച്ച് ബംഗളൂരുവിലേക്ക് സർവീസ് തുടരുന്നതാണ്.
ബംഗളൂരുവിനെ ആശ്രയിക്കുന്ന യാത്രക്കാർക്ക് ചെറുതല്ലാത്ത രീതിയിൽ യാത്രാക്ലേശത്തിന് പരിഹാരമാകാൻ ഈ സർവീസിന് സാധിക്കും.












Click it and Unblock the Notifications