കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഷാനിമോള്‍ ഉസ്മാനെതിരെ 'കുഞ്ഞാപ്പു'ട്രോള്‍; സ്ത്രീവിരുദ്ധതയെന്ന് എം ലിജു, പിന്‍വലിച്ച് സിപിഎം നേതാവ്

Google Oneindia Malayalam News

ആലപ്പുഴയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാനിമോള്‍ ഉസ്മാനെതിരെ സിപിഎം നേതാവ് സ്ത്രീവിരുദ്ധ ട്രോള്‍ പ്രചരിപ്പിച്ചുവെന്ന ആരോപണവുമായി ആലുപ്പുഴയിലെ കോണ്‍‌ഗ്രസ് അധ്യക്ഷന്‍ എം ലിജു രംഗത്ത്. ആലപ്പുഴയിലെ ഷാനി മോള്‍ മത്സരിക്കുന്നുവെന്ന് പ്രഖ്യാപിച്ചതിനു പിന്നാലെയായിരുന്നു വിവാദമായ ട്രോള്‍ സോഷ്യല്‍ മീഡിയയില്‍ വന്നത്.

<strong>തെളിവുകള്‍ സംസാരിക്കട്ടെ; സ്വത്ത് വര്‍ധനവില്‍ മറുപടിയുമായി ഇടി; ആരോപണം തെളിയിക്കാന്‍ വെല്ലുവിളി</strong>തെളിവുകള്‍ സംസാരിക്കട്ടെ; സ്വത്ത് വര്‍ധനവില്‍ മറുപടിയുമായി ഇടി; ആരോപണം തെളിയിക്കാന്‍ വെല്ലുവിളി

'ആലപ്പുഴയില്‍ ഷാനിമോള്‍ ഉസ്മാന്‍ മത്സരിക്കാന്‍ വരുന്നതറിഞ്ഞ കുഞ്ഞാപ്പു' എന്ന അടിക്കുറിപ്പോടെ ഒരു കുട്ടിയുടെ ഫോട്ട് വെച്ചിട്ടുള്ളതാണ് ട്രോള്‍. ഇന്നോവേഷന്‍ കരുനാഗപ്പള്ളി എന്ന പേജില്‍ വന്ന ട്രോള്‍ സിപിഎം എരിയാ സെക്രട്ടറിയായ പിആര്‍വസന്തന്‍ ഷെയര്‍ചെയ്യുകയായിരുന്നു. ഈ ട്രോള്‍ സ്ത്രീ വിരുദ്ധമാണെന്നാണ് എം ലിജു ആരോപിക്കുന്നത്.. എം ലിജുവിന്‍റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ..

സിപിഎം ഏരിയ സെക്രട്ടറി

സിപിഎം ഏരിയ സെക്രട്ടറി

ആലപ്പുഴ പാർലമെൻറിലെ ഐക്യജനാധിപത്യ മുന്നണി സ്ഥാനാർത്ഥിയായി ശ്രീമതി ഷാനി മോൾ ഉസ്മാനെ പ്രഖ്യപിച്ചതിനെ കുറിച്ച് ഡിവൈഎഫ്ഐ മുൻ സംസ്ഥാന പ്രസിഡൻറും കരുനാഗപ്പള്ളി സിപിഎം ഏരിയ സെക്രട്ടറിയുമായ ശ്രീ പിആര്‍ വസന്തന്റെ പ്രതികരണമാണിത്.

സ്ത്രീ വിരുദ്ധത

സ്ത്രീ വിരുദ്ധത

എത്ര നിന്ദ്യമായ സ്ത്രീ വിരുദ്ധതയും അസഹിഷ്ണുതയുമാണ് ഇതിൽ വ്യക്തമാകുന്നത്. ഒരു യുവജനപ്രസ്ഥാനത്തെ സംസ്ഥാന തലത്തിൽ നയിച്ച ഒരു നേതാവിന്റെ നിലവാരമാണിത്.
ഈ സമീപനത്തെ സിപിഎം അംഗീകരിയ്ക്കുന്നുണ്ടോ ?

സിപിഎം തയ്യാറാകണം

സിപിഎം തയ്യാറാകണം

ഇല്ലെങ്കിൽ ഇദ്ദേഹത്തെ പാർട്ടി സ്ഥാനങ്ങളിൽ നിന്ന് മാറ്റി നിർത്താൻ സിപിഎം തയ്യാറാകണം. ഈ തരം താണ പരാമർശനത്തിനെതിരെ നിയമ നടപടി സ്വീകരിയ്ക്കാനും ഇലക്ഷൻ കമ്മീഷനെ സമീപിയ്ക്കാനും കോൺഗ്രസ്സ് പാർട്ടി തീരുമാനിച്ചിട്ടുണ്ട്.

വിശദീകരണം

വിശദീകരണം

വിവാദമായതോടെ വസന്തകുമാര്‍ ട്രോള്‍ പിന്‍വലിച്ച് വിശദീകരണവുമായി രംഗത്ത് എത്തിയിട്ടുണ്ട്. സിപിഐഎം പ്രവര്‍ത്തകന്റെ കുട്ടിയെ വെച്ചാണ് ആ ട്രോള്‍ എന്നും സ്ത്രീവിരുദ്ധമായൊന്നും പോസ്റ്റില്‍ ഇല്ലെന്നാണ് പിആര്‍ വസന്തന്‍ വിശദീകിരിക്കുന്നത്. അദ്ദേഹത്തിന്‍റെ വാക്കുകള്‍ ഇങ്ങനെ..

 മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി

മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി

ആലപ്പുഴ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥിയെ സംബന്ധിച്ച ഒരു ട്രോൾ ഞാൻ എഫ്ബിയില്‍ യിൽ പോസ്റ്റ് ചെയ്യുകയുണ്ടായി. യുഡിഎഫ് സ്ഥാനാർത്ഥികൾക്ക് ഇതിനകം ബാലികേറാമല യായി മാറിയ ആലപ്പുഴയിൽ മത്സരിക്കുന്നതിൽ നിന്ന് മുതിർന്ന നേതാക്കൾ ആകെ ഓടി ഒളിച്ചു.

ആകെ നിരാശ

ആകെ നിരാശ

ഒടുവിൽ പല മണ്ഡലങ്ങളിൽ മാറി മാറി പരിഗണിക്കപ്പെട്ട് ഉപേക്ഷിച്ച ഒരാൾ ആലപ്പുഴയിൽ സ്ഥാനാർത്ഥിയായി എത്തുന്നു എന്നും അറിയാൻ കഴിഞ്ഞതുമായ സാഹചര്യത്തിലാണ് കോൺഗ്രസുകാരുടെ ആകെ നിരാശയെ പ്രതിഫലിപ്പിക്കുന്ന ഒരു ട്രോൾ ഞാൻ എന്റെ പോസ്റ്റിൽ ഇട്ടത്.

കുഞ്ഞാപ്പു എന്നത്

കുഞ്ഞാപ്പു എന്നത്

എന്നാൽ ആ ട്രോളിലെ "കുഞ്ഞാപ്പു " എന്ന കുഞ്ഞിന്റെ പേര് "കുഞ്ഞാപ്പ "എന്ന് തെറ്റിദ്ധരിക്കാൻ ഇടയുണ്ടെന്ന് ചില സുഹൃത്തുക്കൾ അറിയിച്ചതിനാലും മറ്റൊന്നും പറയാനില്ലാത്ത വലത് പക്ഷത്തിന്റെ ദുർ വ്യാഖ്യാനങ്ങൾക്ക് മറുപടി നൽകാൻ ഈ വിലപ്പെട്ട സമയം വിട്ടുകൊടുക്കേണ്ടതില്ല എന്ന് തോന്നിയതിനാലും ഞാൻ പോസ്റ്റ് നീക്കം ചെയ്യുകയായിരുന്നു.

വിവാദമല്ല ചര്‍ച്ച ചെയ്യേണ്ടത്

വിവാദമല്ല ചര്‍ച്ച ചെയ്യേണ്ടത്

ഈ ഇലക്ഷൻ കാലഘട്ടത്തിൽ വിവാദങ്ങൾ കെട്ടിയേൽപ്പിച്ച് ജനകീയ പ്രശ്നങ്ങളിൽ നിന്നും വികസന ചർച്ചകളിൽ നിന്നും ഒഴിഞ്ഞു മാറാനുള്ള യുഡിഎഫ് ശ്രമങ്ങൾക്ക് വഴങ്ങി നിൽക്കാൻ എന്തായാലും ഞങ്ങൾ തയ്യാറല്ല. വിവാദമല്ല കരുനാഗപ്പള്ളിയുടെ വികസനമാകട്ടെ നമ്മുടെ ചർച്ചയുടെ ഇടം.തുറന്ന സംവാദത്തിന് ഞങ്ങൾ തയ്യാർ. നിങ്ങളോ.

വസന്തകുമാര്‍

ഫേസ്ബുക്ക് പോസ്റ്റ്

എം ലിജു

ഫേസ്ബുക്ക് പോസ്റ്റ്

English summary
m liju against pr vasanthan on troll issue
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X