കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അഴിമതി അഴിമതി തന്നെയാണ്; ജയരാജന്റെ 'ബന്ധു സ്‌നേഹത്തെ' വിമര്‍ശിച്ച് എംഎം ലോറന്‍സ്

  • By Vishnu
Google Oneindia Malayalam News

കൊച്ചി: ബന്ധു നിയമന വിവാദത്തില്‍ സിപിഎമ്മിനും മന്ത്രി ഇപി ജയരാജനുമെതിരെ പരസ്യവിമര്‍ശനവുമായി മുതിര്‍ന്ന സിപിഎം നേതാവും പാര്‍ട്ടി സംസ്ഥാന കമ്മിറ്റിയിലെ പ്രത്യേക ക്ഷണിതാവുമായ എംഎം ലോറന്‍സ് രംഗത്ത്. അഴിമതി അഴിമതി തന്നെയാണ്. നടക്കാന്‍ പാടില്ലാത്ത കാര്യമാണ് നടന്നതെന്ന് ലോറന്‍സ് കൊച്ചിയില്‍ പറഞ്ഞു.

കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ നടക്കാന്‍ പാടില്ലാത്ത സംഭവമാണ് നടന്നിരിക്കുന്നത്. പാര്‍ട്ടിയും സര്‍ക്കാരും ശക്തമായ നിലപാടെടുക്കമം. സര്‍ക്കാര്‍ സുതാര്യമായി പ്രവര്‍ത്തിക്കാന്‍ ബാധ്യസ്ഥരാണ്. മന്ത്രി ബന്ധുവിനെ പൊതുമേഖലാ സ്ഥാപനത്തില്‍ നിയമിച്ച നടപടിയില്‍ പാര്‍ട്ടിയും സര്‍ക്കാരും ശക്തമായ നിലപാട് ജനങ്ങളെ ബോധ്യപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ep-jayarajan

ഇനിയും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാനും സാധ്യതയുണ്ട്. അത് തടയണം. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തെ അഴിമതി ആരോപണങ്ങളുമായി തുലനം ചെയ്തായിരുന്നു ലോറന്‍സിന്റെ പ്രതികരം. അഴിമതിക്കെതിരായ ശക്തമായ ജനവികാരമാണ് എല്‍ഡിഎഫിനെ അധികാരത്തിലെത്തിച്ചത്. അത് മറന്നിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ വലിയ തിരിച്ചടിയുണ്ടാക്കും.

സര്‍ക്കാരിന്റെ പ്രതിഛായ മോശമായെന്ന വിഎസ്സിന്റെ പരാമര്‍ശത്തോട് പ്രതികരിക്കാനില്ലെന്നും ലോറന്‍സ് പറഞ്ഞു. ബന്ധു നിയമനത്തില്‍ പാര്‍ട്ടിക്കും മുന്നണിക്കും ഉള്ളില്‍ നിന്ന് വലിയ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്.

സിപിഐയുടെ മുഖപത്രവും ഇന്ന് സിപിഐഎമ്മിനെതിരെ വിമര്‍ശനവുമായി രംഗത്ത് എത്തിയിരുന്നു. സ്വജനപക്ഷപാതം അഴിമതി തന്നെയാണെന്നും ഉന്നത യോഗ്യത നേടിയവരും തൊഴില്‍രഹിതരുമായ വന്‍പടയുടെ മുന്നില്‍ സ്വജനപക്ഷപാതവും അതുവഴി നടക്കുന്ന നിയമനവും അക്ഷന്തവ്യമായ കുറ്റവും അനീതിയാണെന്നുമായിരുന്നു ജനയുഗം പറഞ്ഞ് വച്ചത്.

വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്‌ക്കേണ്ട വിലാസം [email protected]

English summary
CPM Leader MM Lawrence Criticism against cpm on relative appointment.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X