കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാര്‍ട്ടി വിടാനൊരുങ്ങിയ സന്തോഷിനെ ബിജെപി കൊന്നു; പഴി സിപിഎമ്മിന്; ഇത് മണിയുടെ കണ്ടെത്തല്‍

സന്തോഷിനെ കൊന്നത് സിപിഎം അല്ല ബിജെപിയാണെന്ന് എംഎം മണി. സന്തോഷ് ബിജെപി വിടാന്‍ ഒരുങ്ങിയതാണ് കൊലപാതകത്തിന്റെ കാരണം.

  • By Jince K Benny
Google Oneindia Malayalam News

മലപ്പുറം: സിപിഎം പ്രതിക്കൂട്ടില്‍ നില്‍ക്കുന്ന ധര്‍മടം ആണ്ടലൂരിലെ സന്തോഷിനെ കൊലപ്പെടുത്തിയത് സിപിഎം അല്ലെന്നാണ് പാര്‍ട്ടിയിലെ ചെറുതും വലുതുമായ നേതാക്കള്‍ പറയുന്നത്. എന്നാല്‍ ഇവര്‍ക്കൊന്നും സന്തോഷിനെ ആര് കൊന്നു എന്നതിന് ഉത്തരിമില്ല. എന്നാല്‍, വൈദ്യുതമന്ത്രി എംഎം മണിയുടെ കൈയില്‍ എല്ലാത്തിനും മറുപടിയുണ്ട്. ആര് കൊന്നു എന്നത് മുതല്‍ എന്തിന് കൊന്നു എന്നതിന് വരെ.

സന്തോഷിന്റെ കൊലപാതകത്തിന് പിന്നില്‍ ബിജെപി പ്രവര്‍ത്തകരാണെന്നാണ് എംഎം മണിയുടെ ആരോപണം. സന്തോഷ് ബിജെപി വിടാന്‍ ഒരുങ്ങിയതിന്റെ പ്രതികാരമാണ് കൊലപാതകമെന്നും മന്ത്രി പറഞ്ഞു. സിപിഎമ്മിന് ഇക്കാര്യത്തില്‍ പങ്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മലപ്പുറത്ത് മാധ്യമപ്രവര്‍ത്തകരോടാണ് ഇക്കാര്യം വ്യക്തമാക്കിയത്.

കൊലപാതം കേരളത്തില്‍ നടന്നാല്‍ അത് സിപിഎമ്മിന്റെ തലയില്‍ കെട്ടിവയ്ക്കുന്നതിനാണ് കുമ്മനം രാജശേഖരന്റെ നേതൃത്വത്തിലുള്ള ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ രീതി. കേന്ദ്രസര്‍ക്കാരിന്റെ സഹായത്തിലാണിത് നടക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ കേസില്‍ പോലീസ് അറസ്റ്റ് ചെയ്തവര്‍ സിപിഎം പ്രവര്‍ത്തകരായിരുന്നു. ഇക്കാര്യം സൂചിപ്പിച്ചപ്പോള്‍ പോലീസും മാധ്യമങ്ങളും പറയുന്നതെല്ലാം സത്യമാകില്ലെന്നും പാര്‍ട്ടിയെ തകര്‍ക്കാനാകില്ലെന്നും മന്ത്രി പറഞ്ഞു. പോലീസ് ആഭ്യന്തര വകുപ്പിന് കീഴിലുള്ള സംവിധാനമല്ലേ എന്ന ചോദ്യത്തിന് മറുപടി ചിരിയിലൊതുക്കി.

പവര്‍ക്കട്ട് ഒഴിവാക്കാന്‍ കേന്ദ്രത്തില്‍ നിന്നും കൂടുതല്‍ വൈദ്യുതി ലഭിക്കണം അതിനായുള്ള ശ്രമങ്ങള്‍ നടത്തുകയാണെന്നും അദ്ദേഹം പറഞ്ഞു.

English summary
BJP killed Santhosh not CPM said MM Mani. Santhosh planning to leave BJP, that's why they killed him, he added.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X