ചിറ്റിലപ്പള്ളിയ്ക്ക് സന്ധ്യയോട് പ്രേമം,എംഎം മണി

എല്‍ഡിഎഫ് നേതാക്കളോട് തട്ടിക്കയറിയ സന്ധ്യയ്ക്ക് എന്തോ സൂക്കേടാണെന്നാണ് എംഎം മണിയുടെ പ്രസ്താവന. സന്ധ്യയെ പിന്താങ്ങിയെത്തിയ വ്യവാസായിക പ്രമുഖന്‍ കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളിയേയും മണി വെറുതെ വിട്ടില്ല. സന്ധ്യയുടെ പ്രവര്‍ത്തി കണ്ട ചിറ്റിലപ്പള്ളിയ്ക്ക് എന്തോ പ്രേമം, അഞ്ചു ലക്ഷം കൊടുത്തതില്‍ ആരെങ്കിലും ആക്ഷേപം പറഞ്ഞാല്‍ കുറ്റം പറയാനാകുമോ എന്നായിരുന്നു മണിയുടെ വാക്കുകള്‍.
ചിറ്റിലപ്പള്ളിയുടെ നടപടിയില്‍ പന്തികേടുണ്ട്. മാധ്യമപ്രവര്‍ത്തകരെയും മണി വെറുതെ വിട്ടില്ല. പതിവ് ഭാഷയില്‍ തന്നെ വിമര്‍ശിച്ചു.ഏലപ്പാറയില്‍ സിഐടിയു സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിയ്ക്കുകയായിരുന്നു മണി. ടിപി ചന്ദ്രശേഖരന്‍ വധത്തെത്തുടര്‍ന്ന് സിപിഎം എതിരാളികളെ കൊന്നിട്ടുണ്ടെന്ന മണിയുടെ പ്രസംഗം വിവാദമായിരുന്നു.












Click it and Unblock the Notifications