Get Updates
Get notified of breaking news, exclusive insights, and must-see stories!

പിണറായിയെ വാനോളം പുകഴ്ത്തി എം മുകുന്ദൻ; ബിജെപി പശുവിന്റെ പേരിൽ കൊലപ്പെടുത്തുന്നവർ...

കൊല്ലം: കേരള മുഖ്യമന്ത്രിയും സിപിഎം നേതാവുമായി പിണറായി വിജയനെ വാനോളം പുകഴ്ത്തി കഥാകൃത്ത് എം മുകുന്ദൻ. എല്ലാ വികസന പദ്ധതികളും മുഖ്യമന്ത്രി പിണറായി വിജയന്‍ കേരളത്തിനു നല്‍കും. അതിനോടൊപ്പം രക്തചൊരിച്ചല്‍ അവസാനിപ്പിക്കാനും അദ്ദേഹത്തിനു മാത്രമെ കഴിയൂ എന്നാണ് എം മുകുന്ദന്‍ പറഞ്ഞത്.

നാം ജീവിക്കുന്നത് മതം പ്രശ്നമായി മാറുന്ന കാലഘട്ടത്തിലാണ്. യുക്തികൊണ്ടു ചില കാര്യങ്ങള്‍ ബോധ്യപ്പെടുത്താനാവില്ല. അതുകൊണ്ട് തന്നെ പശുവിന്റെ പേരില്‍ 27 പേരെ കൊലപ്പെടുത്തുന്നവരില്‍ നിന്ന് രക്തചൊരിച്ചല്‍ അവസാനിപ്പിക്കാനുള്ള ശ്രമം പ്രതീക്ഷിക്കാനാകില്ലെന്നും എം മുകുന്ദന്‍ പറഞ്ഞു.

യുക്തികൊണ്ട് ചില കാര്യങ്ങൾ ബോധ്യപ്പെടുത്താനാകില്ല

യുക്തികൊണ്ട് ചില കാര്യങ്ങൾ ബോധ്യപ്പെടുത്താനാകില്ല

മുഖ്യമന്ത്രി പിണറായി വിജയനല്ലാതെ മറ്റാര്‍ക്കും കേരളത്തെ രക്ഷിക്കാനാകില്ലെന്നും കഥാകൃത്ത് എം കൂട്ടിച്ചേർത്തു. സന്തോഷ് മയ്യഴിയിലെ വെള്ളിയാങ്കലിനെ കുറിച്ച് അഷ്ടമുടികായലും മയ്യഴിതുമ്പികളും എന്ന അനുഭവ കഥയിലൂടെ പറയുന്നത് യുക്തികൊണ്ടു ചില കാര്യങള്‍ ബോധ്യപ്പെടുത്താനാവില്ലെന്നതാണെന്നും അദ്ദേഹം പറഞ്ഞു.

കമ്മ്യൂണിസ്റ്റ് ചരിത്രം

കമ്മ്യൂണിസ്റ്റ് ചരിത്രം

കൊല്ലത്ത് ചിത്രകാരന്‍ സന്തോഷ് ആശ്രാമം എഴുതിയ അഷ്ടമുടികായലും മയ്യഴി തുമ്പികളും എന്ന പുസ്തകം ചിത്രകാരന്‍ നേമം പുഷ്പരാജിന നല്‍കി പ്രകാശനം ചെയ്യവെയാണ് അദ്ദേഹം ഇക്കര്യങ്ങൾ വ്യക്തമാക്കിയത്. കമ്മ്യൂണിസ്റ്റ് ചരിത്രം എഴുതണമെന്ന തന്റെ ആഗ്രഹം ഇതു വരെ നടന്നിട്ടില്ലെന്നും മുകുന്ദന്‍ വെളിപ്പെടുത്തി.

ഷുഹൈബിന്റെ ഫോട്ടോ

ഷുഹൈബിന്റെ ഫോട്ടോ

മയ്യഴിപ്പുഴയുടെ കുറുകെയുള്ള പാലത്തിൽ വലിയൊരു ബോർഡുണ്ട്. അതിൽ കയ്യും കാലും അറുത്തു മുറിച്ച ഒരു ചിത്രമുണ്ട്. അതിൽ ഷുഹൈബ് എന്ന് എഴുതിയിരിക്കുന്നു. ഷുഹൈബിനെ ആരു കൊന്നു എന്നതല്ല പ്രശ്നം. ഒരു യുവാവിനെ വെട്ടിമുറിച്ചു കശാപ്പു ചെയ്യുന്ന സമൂഹത്തിൽ ജീവിക്കേണ്ടിവന്നല്ലോ എന്നതാണ് വേദന നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു.

പിണറായി വിജയനോട് പ്രാർത്ഥിക്കും

പിണറായി വിജയനോട് പ്രാർത്ഥിക്കും

ഓരോ ദിവസവും ഷുഹൈബിന്റെ ചിത്രത്തിന്റെ മുന്നിലൂടെ കടന്നുപോകുമ്പോൾ നിശ്ശബ്ദം ദൈവത്തോടെന്ന പോലെ പിണറായി വിജയനോട് എന്തെങ്കിലും ചെയ്യൂ എന്ന് പ്രാർത്ഥിക്കും. കണ്ണൂർ മനോഹരമായ നാടാണ്. എന്നാൽ ഇപ്പോൾ ചോരയുടെ മണമാണെന്നും അദ്ദേഹം പറയുന്നു.

ചോരയുടെ രുചി അറിഞ്ഞ സമൂഹം

ചോരയുടെ രുചി അറിഞ്ഞ സമൂഹം

ചോരയുടെ രുചിയറിഞ്ഞ സമൂഹമാണ് മലയാളിയുടേതെന്നും അട്ടപ്പാടിയില്‍ മധുവിന്റെ കൊലയും മട്ടന്നൂരിലെ ഷുഹൈബ് വധവും ഇതിന്റെ തെളിവാണെന്നും പ്രശസ്ത എഴുത്തുകാരന്‍ എം മുകുന്ദന്‍. രാഷ്ട്രീയ താത്പര്യത്തിന് ഉപരിയായി നിലപാടുകള്‍ ഉയര്‍ത്തിപ്പിടിച്ച് പ്രതികരിക്കാന്‍ എഴുത്തുകാര്‍ക്ക് സാധിക്കണമെന്ന് മുകുന്ദന്‍ നേരത്തെ കോഴിക്കോട് അഭിപ്രായപ്പെട്ടിരുന്നു.

രാഷ്ട്രീയ പാര്‍ട്ടിയുടെ ലൗഡ് സ്പീക്കര്‍

രാഷ്ട്രീയ പാര്‍ട്ടിയുടെ ലൗഡ് സ്പീക്കര്‍

കേരളം ജീവിക്കാന്‍ കൊള്ളാത്ത നാടായി മാറിയെന്ന് കഴിഞ്ഞ ദിവസം അടൂര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞത് ശരിയാവുകയാണ്. എഴുത്തുകാരന്റെ ശബ്ദം പുറത്ത് കേള്‍ക്കാന്‍ രാഷ്ട്രീയ പാര്‍ട്ടിയുടെ ലൗഡ് സ്പീക്കര്‍ വേണമെന്ന അവസ്ഥയാണെന്നും കഴിഞ്ഞ ദിവസം കോഴിക്കോട് നടത്തിയ പ്രസംഗത്തിൽ എം മുകുന്ദൻ അഭിപ്രായപ്പെട്ടിരുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+