എല്ലാത്തിനും കാരണം മുഖ്യമന്ത്രി!! പിണറായി പിടിവാശി കളയണമായിരുന്നു!! ആഞ്ഞടിച്ച് മുകുന്ദന്‍
മുഖ്യമന്ത്രി ജനങ്ങളില്‍ നിന്ന് അകലുന്നത് ശരിയല്ല. അധികാരത്തില്‍ വരുമ്പോള്‍ നിലപാട് മാറുന്നതും ശരിയല്ലെന്ന് മുകുന്ദന്‍ വ്യക്തമാക്കി.
കോഴിക്കോട്: ജിഷ്ണു പ്രണോയ് കേസില്‍ മുഖ്യമന്ത്രിക്കെതിരെ ആഞ്ഞടിച്ച് എഴുത്തുകാരന്‍ എം മുകുന്ദന്‍ രംഗത്ത്. മുഖ്യമന്ത്രിയുടെ നിലപാടികളെ വിമര്‍ശിച്ചാണ് മുകുന്ദന്‍ രംഗത്തെത്തിയിരിക്കുന്നത്.
ജിഷ്ണുവിന്റെ അമ്മ മഹിജയെ മുഖ്യമന്ത്രി കാണാന്‍ പോകണമായിരുന്നുവെന്ന് മുകുന്ദന്‍ പറഞ്ഞു.പോയിരുന്നെങ്കില്‍ സംഭവം ഇത്രത്തോളം വഷളാകുമായിരുന്നില്ലെന്നും മുകുന്ദന്‍ പറഞ്ഞു. ഉമ്മന്‍ചാണ്ടി നേരിട്ട അവസ്ഥയിലേക്കാണ് പിണറായി വിജയന്റെ പോക്കെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രി ജനങ്ങളില്‍ നിന്ന് അകലുന്നത് ശരിയല്ല. അധികാരത്തില്‍ വരുമ്പോള്‍ നിലപാട് മാറുന്നതും ശരിയല്ലെന്ന് മുകുന്ദന്‍ വ്യക്തമാക്കി. കഴിഞ്ഞ സര്‍ക്കാര്‍ നേരിട്ട പോലെ ഈ സര്‍ക്കാരും അടിക്കടി വിവാദങ്ങളില്‍ പെടുകയാണെന്നും മുകുന്ദന്‍ കുറ്റപ്പെടുത്തി.
ജിഷ്ണു പ്രണോയ് സംഭവത്തില്‍ നടന്നത് ആവശ്യമായ സമരമാണെന്നും മുകുന്ദന്‍ പറഞ്ഞു. ജിഷ്ണു പ്രണോയ് സംഭത്തില്‍ സാംസ്‌കാരിക നായകന്മാര്‍ പ്രതികരിക്കാതിരുന്നതില്‍ കടുത്ത വിമര്‍ശനം ഉയര്‍ന്നിരുന്നു ഇതിനു പിന്നാലെയാണ് മുകുന്ദന്റെ പ്രതികരണം.
സാംസ്‌കാരിക നായകന്മാരൊന്നും പ്രതികരിക്കാത്തതില്‍ പ്രതിഷേധിച്ച് നടനും സംവിധായകനുമായ ജോയ്മാത്യു ഫേസ്ബുക്ക് പോസ്റ്റിട്ടിരുന്നു. നോട്ട് കിട്ടാതാവുമ്പോള്‍ മാത്രം വാ തുറക്കുന്ന സാംസ്‌കാരിക നായകന്മാരെ മുന്നില്‍ കണ്ടുള്ള ഒരു പ്രതിഷേധത്തിനും നമ്മളില്ലെന്നായിരുന്നു ജോയ്മാത്യുവിന്റെ പോസ്റ്റ്.












Click it and Unblock the Notifications