• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Elections 2019

കീഴാറ്റൂർ സമരത്തെ പൈങ്കിളി വൽക്കരിച്ചെന്ന് എം മുകുന്ദൻ; ഇപ്പോൾ പറക്കുന്നത് വയൽക്കിളികളല്ല..

  • By Desk

കണ്ണൂർ: കീഴാറ്റൂരിൽ പറക്കുന്നത് വയൽക്കിളികളല്ലെന്നും രാഷ്ട്രീയ കിളികളാണെന്നും സാഹിത്യകാരൻ എം മുകുന്ദൻ. കീഴാറ്റൂരിലെ രാഷ്ട്രീയ ഇടപെടലിനെ വിമ‍ർശിക്കുകയായിരുന്നു അദ്ദേഹം. ബിജെപി ഉൾപ്പെടെയുള്ളവർ കീഴാറ്റൂർ സമരത്തെ ഹൈജാക്ക് ചെയ്തെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയമായ മുതലെടുപ്പിന് വേണ്ടിയുള്ള സമരമാണ് അവിടെ നടക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ബിജെപിയുടെ കളികൾ പറക്കുന്ന സ്ഥലത്ത് നമ്മുടെ മനസ്സ് പോയി നിൽക്കില്ലെന്നും അദ്ദേഹം പറയുന്നു.

വയൽക്കിളികളുമായി ചർച്ച ചെയ്ത് പ്രശ്നം പരിഹരിക്കുകയാണ് വേണ്ടത്. സര്‍ക്കാരിന് ചില പിടിവാശികള്‍ കാണും പക്ഷേ ഇത് ഒരു പിടിവാശിയുടെ പ്രശ്നമല്ല. കീഴാറ്റൂര്‍ സമരം ഒരു പ്രതീക്തമകമാണ്. ഇനി വരാന്‍ പോകുന്ന പരിസ്ഥിതി സമരങ്ങളിലെല്ലാം കീഴാറ്റൂര്‍ സമരത്തിന്റെ ഓര്‍മ പൊന്തിവരും. ഇത് വളരെ നിര്‍ണായകമായ ഒന്നാണെന്നും എം മുകുന്ദൻ പറഞ്ഞു.

സമരത്തെ പൈങ്കിളി വൽക്കരിച്ചു

സമരത്തെ പൈങ്കിളി വൽക്കരിച്ചു

പരിസ്ഥിതി പ്രശ്നത്തെ പൈങ്കിളിവൽക്കരുത്. ചൈനയിലും ഹരിയാനയിലുമൊക്കെ എങ്ങിനെ റോഡുകളുണ്ടായെന്ന് വയൽക്കിളികൾക്ക് പറഞ്ഞുകൊടുക്കണമെന്നും സാഹിത്യകാരൻ എം മുകുന്ദൻ വ്യക്തമാക്കി. നെൽ വയലുകൾ നകത്തി തളിപ്പറമ്പിൽ ബൈപ്പാസ് വരുന്നതിനെതിരെയാണ് വയൽക്കിളികൾ സമരം ആരംഭിച്ചത്. സമരത്തിന്റെ ഒന്നാം ഘട്ടം അവസനിക്കുമ്പോൾ കേരളം കീഴാറ്റൂരലേക്ക് എന്ന മുദ്രാവാക്യം ഉയർത്തി നൂറുകണക്കിന് ആളുകൾ കീഴാറ്റൂരിലേക്ക് മാർച്ച് സംഘടിപ്പിച്ചിരുന്നു. ഇതിൽ കോൺഗ്രസ്, ബിജെപി അടക്കമുള്ള രാഷ്ട്രീയ നേതാക്കളും പങ്കെടുത്തിരുന്നു. വിവിധ ജില്ലകളിൽ നിന്നെത്തിയ പരിസ്ഥിതി പ്രവർത്തകരും കോൺഗ്രസ് നേതാവ് വിഎം സുധീരൻ, പിസി ജോർജ്, സുരേഷ് ഗേപി എംപി, ആം ആദ്മി നേതാവി സിആർ നീലകണ്ഠൻ, ആർഎംപി നേതാക്കൾ തുടങ്ങിയവർ മാർച്ചിൽ പങ്കെടുത്തിരുന്നു.

സമരം ബിജെപി ഹൈജാക്ക് ചെയ്തു

സമരം ബിജെപി ഹൈജാക്ക് ചെയ്തു

കീഴാറ്റൂർ സമരം ബീജെപി ഹൈജാക്ക് ചെയ്തെന്ന ആരോപണവുമായി സമര സമിതിയിലെ ചിലർ തന്നെ രൂക്ഷ വിമർശനവുമായി രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് സാഹിത്യകാരൻ എം മുകുന്ദനും ഇതേ ആരോപണം ഉന്നയിക്കുന്നത്. അതേസമയം ബൈപ്പാസ് നിർമ്മിക്കണമെന്ന കാര്യത്തിൽ ഉറച്ച് ‌തന്നെയാണ് സിപിഎമ്മും നിൽക്കുന്നത്. വയലിലൂടെ കടന്നുപോകുന്ന ഒരുകിലോമീറ്ററോളം ദൂരത്തിൽ എലിവേറ്റഡ് ഹൈവേ (ആകാശപ്പാത) ആകാമെന്നു പാർട്ടി നിലപാട് മയപ്പെടുത്തിയിട്ടുമുണ്ട്. ബൈപാസിനെതിരെ സമരം ചെയ്യുന്നവരെ ഒറ്റപ്പെടുത്തണമെന്നാവശ്യപ്പെട്ടു സിപിഎം കീഴാറ്റൂരിൽ സിപിഎം ശക്തി പ്രകടനവും നടത്തിിയിരുന്നു.

‘വികസനത്തിനായി ഭൂമി വിട്ടുകൊടുക്കാൻ സമ്മതമാണ്'

‘വികസനത്തിനായി ഭൂമി വിട്ടുകൊടുക്കാൻ സമ്മതമാണ്'

‘വികസനത്തിനായി ഭൂമി വിട്ടുകൊടുക്കാൻ സമ്മതമാണ്' എന്ന ബോർഡുകൾ ഭൂവുടമകളുടെ പേരുസഹിതം കീഴാറ്റൂർവയലിൽ സ്ഥാപിച്ചു കൊടികുത്തിയ ശേഷമാണു സ്ത്രീകൾ ഉൾപ്പെടെ മൂവായിരത്തോളം പേർ കീഴാറ്റൂരിൽ നിന്നു തളിപ്പറമ്പ് ടൗണിലേക്ക് സിപിഎമ്മിന്റെ നേതൃത്വത്തിൽ പ്രകടനം നട്തതിയത്. പ്രദേശത്തെ സിപിഎം പ്രവർത്തകർ പ്രകടനത്തിൽ പങ്കെടുത്തിരുന്നു. സ്ഥലത്തിന്റെ ഉടമകളെ പ്രതിനിധീകരിച്ചു കരിക്കൻ യശോദ ആദ്യത്തെ ബോർഡ് നാട്ടി. പുറത്തുനിന്നുള്ളവർ കീഴാറ്റൂരിലെത്തി പ്രശ്നമുണ്ടാക്കുന്നതിനെതിരെ കീഴാറ്റൂർ സംരക്ഷണ ജനകീയ സമിതിയും സിപിഎമ്മിന്റെ നേതൃത്വത്തിൽ രൂപീകരിച്ചിട്ടുണ്ട്. തളിപ്പറമ്പ്-കീഴാറ്റൂർ റോഡരികിൽ ‘നാടുകാവൽ' എന്ന പേരിൽ കാവൽപുരയും സ്ഥാപിച്ചിട്ടുണ്ട്.

വയൽക്കിളികൾ എരണ്ടകൾ

വയൽക്കിളികൾ എരണ്ടകൾ

അതേസമയം വയൽക്കിളികൾ എരണ്ടകളാണെന്നായിരുന്നു ജി സുധാകരൻ വയൽക്കിളികളെ നിയമഭയിൽ അധിക്ഷേപിച്ചിരുന്നു. വയൽക്കിളികൾ എരണ്ടകളാണെന്നും എരണ്ടകൾ വയലിൽ ഇറങ്ങിയാൽ നെല്ല് മുഴുവന് കൊത്തിക്കൊണ്ടുപോകുമെന്നുമായിരുന്ന ജി സുധാകരൻ പറഞ്ഞത്. പിണറായി വിജയൻ കേന്ദ്രമന്ത്രി നിതിൻ ഗഡ്ക്കരിയുമായി ചർച്ച നടത്തുന്നു എന്ന വാർത്ത ഏറെ പ്രതീക്ഷയോടെയാണ് കണ്ടിരുന്നത്. തങ്ങളുമായി ഇനി ചർച്ചയ്ക്കില്ലെന്ന് പൊതുമരാമത്ത് മന്ത്രി ജി.സുധാകരൻ പ്രഖ്യാപിച്ച സാഹചര്യത്തിൽ മുഖ്യമന്ത്രിയും നിധിൻ ഗഡ്കരിയും തമ്മിലുള്ള കൂടിക്കാഴ്ച വരെ കാത്തു നിന്ന് അടുത്ത സമരമാർഗങ്ങളിലേക്ക് തിരിയാനായിരുന്നു വയൽക്കിളികളുടെ ആലോചന. അതേസയം മുഖ്യമന്ത്രിയും ഗഡ്ക്കരിയും തമ്മിലുള്ള ചർച്ചയിൽ കീഴാറ്റൂർ പ്രശ്നം ഉണ്ടായിരുന്നില്ലെന്നാണ് റിപ്പോർട്ട്.

English summary
M Mukundan's statement about Keezhattoor bypass issue
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more