സദാചാര ഗുണ്ടായിസം: എം രാധാകൃഷ്ണനെ തിരുവനന്തപുരം പ്രസ് ക്ലബ് പുറത്താക്കി
തിരുവനന്തപുരം: സഹപ്രവര്‍ത്തകയായ മാധ്യമപ്രവര്‍ത്തകയുടെ വീട്ടില്‍ കയറി സദാചാര ഗുണ്ടായിസം കാണിച്ച തിരുവനന്തപുരം പ്രസ് ക്ലബ്ബ് സെക്രട്ടറിയെ അംഗത്വത്തില്‍ നിന്ന് പുറത്താക്കി. വനിതാ മാധ്യമപ്രവര്‍ത്തകര്‍ രാധാകൃഷ്ണനെ പ്രസ് ക്ലബ്ബില്‍ നിന്ന് പുറത്താക്കണം എന്നാവശ്യപ്പെട്ട് പ്രസ് ക്ലബ്ബിലേക്ക് പ്രതിഷേധ സമരം നയിച്ചതിന് പിന്നാലെയാണ് നടപടി. സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന ജോയിന്റ് സെക്രട്ടറി സാബു തോമസാണ് രാധാകൃഷ്ണനെ സസ്പെന്‍ഡ് ചെയ്ത് കൊണ്ടുളള ഉത്തരവിറക്കിയത്.
വനിതാ മാധ്യമപ്രവര്‍ത്തകരുടെ കൂട്ടായ്മയായ നെറ്റ് വര്‍ക്ക് ഓഫ് വിമന്‍ ഇന്‍ മീഡിയയ്ക്ക് നല്കിയ കത്തില്‍ രണ്ട് ദിവസത്തിനകം പ്രസ് ക്ലബ്ബ് ജനറല്‍ ബോഡി യോഗം ചേര്‍ന്ന് രാധാകൃഷ്ണനെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കും എന്ന് ഉറപ്പ് നല്‍കിയിട്ടുണ്ട്.

സഹപ്രവര്‍ത്തകയുടെ വീട്ടില്‍ അതിക്രമിച്ച് കയറി സദാചാര ഗുണ്ട ചമഞ്ഞതിന് എം രാധാകൃഷ്ണനെ കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. രാധാകൃഷ്ണന് ഇപ്പോള്‍ റിമാന്‍ഡിലാണ്. വനിതാ മാധ്യമപ്രവര്‍ത്തകര്‍ ശക്തമായ പ്രതിഷേധം ഉയര്‍ത്തിയതിനെ തുടര്‍ന്നാണ് രാധാകൃഷ്ണനെ അറസ്റ്റ് ചെയ്യാന്‍ പോലീസ് തയ്യാറായത്. എന്നാല്‍ അറസ്റ്റിലായതിന് ശേഷം രാധാകൃഷ്ണനെ പ്രസ് ക്ലബ് അംഗത്വത്തില്‍ നിന്ന് പുറത്താക്കാന്‍ നേതൃത്വം തയ്യാറായിരുന്നില്ല.
ഇതിനെ തുടര്‍ന്നാണ് സെക്രട്ടേറിയറ്റിന് മുന്നില്‍ നിന്ന് പ്രസ് ക്ലബ്ബിലേക്ക് വനിതാ മാധ്യമപ്രവര്ത്തകരുടേ നേതൃത്വത്തില്‍ പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചത്. ജോലി ചെയ്യുന്ന മാധ്യമസ്ഥാപനം രാധാകൃഷ്ണനെ സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്. വനിതാ മാധ്യമപ്രവര്‍ത്തകര്‍ക്കുളള പിന്തുണയായി മുതിര്‍ന്ന മാധ്യമപ്രവര്ത്തകന് ബിആര്‍പി ഭാസ്കര്‍ കഴിഞ്ഞ ദിവസം പ്രസ് ക്ലബ്ബിന്റെ ഓണററി അംഗത്വം രാജി വെച്ചിരുന്നു. സദാചാര ഗുണ്ടായിസത്തിന് എം രാധാകൃഷ്ണന് ഉള്‍പ്പെടെ 5 പേര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തിരിക്കുന്നത്.
-
ചെറിയ പെരുന്നാളിന് സ്വര്‍ണം ഉയര്‍ന്നു! ഇന്ന് കൂടിയത് ഇത്ര; ഏറ്റവും കുറഞ്ഞ വിലയില്‍ നിന്ന് കയറി -
1 ലക്ഷം രൂപയിൽ താഴെ വിലയ്ക്ക് സ്വർണം വേണോ? ഇപ്പോൾ വാങ്ങുന്നത് ബുദ്ധിയല്ല, കുറച്ച് കൂടി ക്ഷമിക്കൂ -
ഒന്നാം സ്ഥാനത്ത് ബെംഗളൂരു തന്നെ; ഹൈദരാബാദും മുംബൈയും പിന്നില്‍; ആഗോള കമ്പനികളുടെ ഇഷ്ടനഗരങ്ങള്‍ -
ജയിച്ചാല്‍ നാല് സ്വതന്ത്രര്‍ യുഡിഎഫിനൊപ്പം നില്‍ക്കുമെന്ന് സതീശന്; സിപിഎം നേതാക്കളും പിന്തുണക്കും -
മനസില്‍ കാണുന്നത് നടന്നിരിക്കും.. ശിവയോഗത്തിന്റെ ഒരു പവറേ..! ഈ രാശിക്കാരാണോ? -
യുഎസിനെ ഇറാൻ സംഘർഷത്തിലേക്ക് വലിച്ചിഴച്ചത് ഇസ്രായേൽ അല്ലെന്ന് നെതന്യാഹു; 'യുദ്ധം വേഗം അവസാനിക്കും' -
ഇറാന് യുദ്ധം സൗദികളെ സമ്പന്നരാക്കും.. എന്നാലും സന്തോഷിക്കാന്‍ വകയില്ല; കാരണമിത് -
ജി സുധാകരന് പിന്തുണ അറിയിച്ച് കോൺഗ്രസ്; ഇന്ന് മുതൽ പ്രചാരണത്തിന് കൂടെയിറങ്ങും, നേരിടാൻ ഇടതും -
ടിവികെയ്ക്ക് തിരിച്ചടി; പ്രമുഖ വനിതാ നേതാവ് പാർട്ടിവിട്ട് ഡിഎംകെയിൽ, വിജയ്ക്ക് നേരെ രൂക്ഷ വിമർശനവും -
ഇടത് മാറി, വലത് തിരിഞ്ഞ്... അഞ്ച് വർഷം കൊണ്ട് ഗ്രാമങ്ങളിലും നഗരങ്ങളിലും സംഭവിച്ചത്... -
50000 ത്തില്‍ താഴെയാണോ അടിസ്ഥാന ശമ്പളം.! 15 ലക്ഷം വരെ ശമ്പള കുടിശ്ശിക ലഭിക്കും, എങ്ങനെയെന്നോ? -
സ്വര്‍ണം വില്‍ക്കാനുള്ള സമയമല്ല.. ഇപ്പോഴാണ് വാങ്ങിവെക്കേണ്ടത്..! വില കൂടാന്‍ ഇനിയും സമയമുണ്ട്












Click it and Unblock the Notifications