കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കെ ഫോൺ പദ്ധതിയ്ക്ക് കരാർ നൽകിയത് കൂടിയ തുകയ്ക്ക്:ശിവശങ്കർ കരാർ നൽകിയത് മന്ത്രിസഭയെ കാത്തുനിൽക്കാതെ

  • By Desk
Google Oneindia Malayalam News

തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസിൽ ആരോപണവിധേയനായതിന് പിന്നാലെ എം ശിവശങ്കറിന് നേരെ വേറെയും ആരോപണങ്ങൾ. കേരള സർക്കാർ നടപ്പാക്കാനിരിക്കുന്ന കെ ഫോൺ പദ്ധതിയ്ക്ക് കൂടിയ തുകയ്ക്ക് ടെൻഡർ വിളിച്ചതാണ് എം ശിവശങ്കറിനെ സംശയത്തിന്റെ നിഴലിലാക്കിയിട്ടുള്ളത്. ബെൽ കൺസോർഷ്യമാണ് കെ ഫോൺ പദ്ധതി നടപ്പിലാക്കുന്നത്. ടെൻഡർ വിളിച്ചതിലും 49 ശതമാനം അധികം തുകയ്ക്കാണ് ബെൽ കൺസോർഷ്യത്തിന് കെ ഫോൺ പദ്ധതി നൽകിയിട്ടുള്ളതെന്നാണ് മനോരമ റിപ്പോർട്ട് ചെയ്യുന്നത്.

അറ്റാഷെ- സ്വപ്ന ബന്ധത്തിന് കൂടുതൽ തെളിവ്: ജൂൺ 30നും ജൂലെ അഞ്ചിനുമിടയിൽ നൂറിലധികം തവണഅറ്റാഷെ- സ്വപ്ന ബന്ധത്തിന് കൂടുതൽ തെളിവ്: ജൂൺ 30നും ജൂലെ അഞ്ചിനുമിടയിൽ നൂറിലധികം തവണ

കെ ഫോണിന്റെ കരാർ

കെ ഫോണിന്റെ കരാർ

1028 കോടിയ്ക്ക് ടെൻഡർ വിളിച്ച പദ്ധതി 1531 കോടിയ്ക്കാണ് കരാർ നൽകിയത്. മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന എം ശിവശങ്കറാണ് കരാർ നൽകിയിട്ടുള്ളതെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. മന്ത്രിസഭയുടെ തീരുമാനത്തിന് കാത്തുനിൽക്കാതെ കെ ഫോൺ പദ്ധതിയുമായി മുന്നോട്ടുപോകാൻ കെഎസ്ഐടിഐഎല്ലിന് നിർദേശം നൽകിയത് എം ശിവശങ്കറായിരുന്നുവെന്നും തെളിവുകളെ ഉദ്ധരിച്ച് മനോരമ റിപ്പോർട്ട് ചെയ്യുന്നു.

 കുടിയ തുകയ്ക്ക് കരാർ നൽകി

കുടിയ തുകയ്ക്ക് കരാർ നൽകി

സംസ്ഥാനത്തെ പാവപ്പെട്ടവർക്ക് സൌജന്യമായി ഇന്റർനെറ്റ് ലഭ്യമാക്കുന്നതിനായി സംസ്ഥാന സർക്കാർ തുടക്കം കുറിക്കുന്ന പദ്ധതിയാണ് കെ ഫോൺ. പ്രസ്തുുത പദ്ധതിയ്ക്ക് വേണ്ടി 1028 കോടി രൂപയ്ക്കാണ് ടെൻഡർ വിളിക്കുന്നത്. ടെൻഡറിൽ പങ്കെടുത്ത മൂന്ന് കൺസോർഷ്യങ്ങളിൽ 1548, 1729, 2853 കോടി എന്നിങ്ങനെയാണ് ക്വാട്ട് ചെയ്ത് ചെയ്തത്. ഇതിൽ 1548 കോടി രൂപ പറഞ്ഞ ബെൽ കൺസോർഷ്യത്തിനാണ് കെ ഫോൺ പദ്ധതിയുടെ കരാർ നൽകുന്നത്.

കത്തയച്ചത് ശിവശങ്കർ

കത്തയച്ചത് ശിവശങ്കർ

ഇക്കാര്യം ചൂണ്ടിക്കാണിച്ച് മുൻ ഐടി സെക്രട്ടറിയായിരുന്ന ശിവശങ്കറാണ് പദ്ധതിയുടെ നോഡൽ ഏജൻസിയായ കെഎസ്ഐടിഐയ്ക്ക് കത്തയയ്ക്കുന്നത്. സർക്കാരിന് ദീർഘകാലത്തേക്ക് 89 കോടി രൂപ ലാഭിക്കാമെത്ത് വാദിക്കുന്ന കത്തിൽ ബെൽ കൺസോർഷ്യത്തിലെ കമ്പനികൾ പരിചയ സമ്പന്നരാണെന്നും ചൂണ്ടിക്കാണിക്കുന്നുണ്ട്. ഇതിന് പുറമേ പദ്ധതിയ്ക്ക് ചെലവ് കണക്കാക്കിയത് 2016ലാണെന്നും കത്തിൽ ശിവശങ്കർ ചൂണ്ടിക്കാണിക്കുന്നുണ്ട്.

 പദ്ധതിയ്ക്ക് നിയമസഭാ അംഗീകാരം

പദ്ധതിയ്ക്ക് നിയമസഭാ അംഗീകാരം

ഈ സംഭവങ്ങളെല്ലാം നടന്ന് അഞ്ച് മാസം കഴിഞ്ഞാണ് മന്ത്രിസഭയുടെ അനുമതിയോടെ കെ ഫോൺ പദ്ധതി ബെൽ കൺസോർഷ്യത്തിന് നൽകിക്കൊണ്ടുള്ള സർക്കാർ ഉത്തരവ് പുറത്തിറങ്ങുന്നത്. ഏഴ് പ്രവർത്തന ചെലവ് കണക്കാക്കിയതുകൊണ്ടാണ് കരാർ തുക ഉയരുന്നതിന് കാരണമെന്ന വാദം ഉന്നയിച്ചാൽ തന്നെയും ടെൻഡർ വിളിക്കുന്ന സമയത്ത് ഈ തുക കണക്കുകൂട്ടാത്തതിൽ ദുരൂഹതയുണ്ടെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്.

 നീക്കം ദൂരൂഹം

നീക്കം ദൂരൂഹം


മന്ത്രിസഭയുടെ പോലും അംഗീകാരമില്ലാതെ കൂടുതൽ തുകയ്ക്ക് ടെൻഡർ നൽകിയ നടപടിയാണ് ദുരൂഹമായി തുടരുന്നത്. കേന്ദ്രമേഖലാ സ്ഥാപനമായ ബെൽ ആണ് കെ ഫോൺ പദ്ധതിയ്ക്ക് കരാർ നേടിയ കൺസോർഷ്യത്തിന്റെ തലപ്പുള്ളത്. പിഎൻസി മേനോന്റെ ഉടമസ്ഥതയിലുള്ള എസ്ആർഐടിയാണ് കൺസോർഷ്യത്തിന് കീഴിലുള്ള കമ്പനി.

English summary
M Shivashankar approves tender of K Phone project of Kerala government
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X