ശിവശങ്കറിന്റെ കുരുക്ക് മുറുക്കി ഇഡി; സ്വര്‍ണക്കടത്തിന്റെ മുഖ്യസൂത്രധാരന്‍, അനുബന്ധ കുറ്റപത്രം സമര്‍പ്പിച്ചു
കൊച്ചി: തിരുവനന്തപുരം വിമാനത്താവളത്തിലൂടെ നയതന്ത്ര ബാഗേജ് വഴിയുള്ള സ്വര്‍ണക്കടത്തില്‍ മുഖ്യസൂത്രധാരന്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പില്‍ സെക്രട്ടറി എം ശിവശങ്കറാണെന്ന് വ്യക്തമാക്കി എന്‍ഫോഴ്സ്മെന്റ് ഡയറക്ടേറ്റിന്റെ അനുബന്ധ കുറ്റപത്രം.
കൊച്ചിയിസെ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന കോടതിയില്‍ കുറ്റപത്രം ഇഡി സമര്‍പ്പിച്ചു. വരുന്ന ചൊവ്വാഴ്ച ശിവശങ്കറിനെ അറസ്റ്റ് ചെയ്ത് 60 ദിവസമാകുകയാണ്. ഈ സാഹചര്യത്തില്‍ അദ്ദേഹം സ്വഭാവിക ജാമ്യത്തിലേക്ക് പോകാതിരിക്കുന്നതിന് വേണ്ടിയാണ് ഇഡി ഇപ്പോള്‍ കുറ്റ പത്രം സമര്‍പ്പിച്ചിരിക്കുന്നത്.
രേഖകള്‍ ഉള്‍പ്പടെ ആയിരത്തോളം വരുന്ന കുറ്റപത്രമാണ് ഇഡി ഇപ്പോള്‍ സമര്‍പ്പിച്ചിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. കേസുമായി ബന്ധപ്പെട്ട അന്വേഷണം ആരംഭിച്ച് ആദ്യ കുറ്റുപത്രം സമര്‍പ്പിച്ചതിന് ശേഷം നടത്തിയ അന്വേഷണത്തിലാണ് ശിവശങ്കറിന്റെ ഇടപാടുകള്‍ സംബന്ധിച്ചുള്ള വിവരങ്ങള്‍ വ്യക്തമാകുന്നത് എന്നാണ് ഇഡി സ്വീകരിച്ച നിലപാട്.
കൂടാതെ മുഖ്യമന്ത്രിയിടെ ഓഫീസിലെ സംഘവും ചേര്‍ന്നാണ് സ്വര്‍ണം കടത്തിയിരിക്കുന്നതെന്നും സ്വപ്ന സുരേഷിന്റെ ലോക്കറില്‍ കണ്ടെടുത്ത സ്വര്‍ണം ശിവശങ്കറിന് ലൈഫ് മിഷന് ഇടപാടില്‍ കോഴയായി ലഭിച്ചതാണെന്നുമാണ് ഇഡി വ്യക്തമാക്കുന്നത്. മനോരമായാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. അതേസമയം, കുറ്റപത്രത്തിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ ഇനിയും പുറത്തുവരാനുണ്ട്.
നടി ബ്രിസ്റ്റി ബിശ്വാസിന് കൊച്ചി സംഘവുമായും ബന്ധം; ലഹരിമരുന്ന് അന്വേഷണം സിനിമ-സീരിയല്‍ മേഖലയിലേക്കും
കാഞ്ഞങ്ങാട് കൊലപാതകം; മുസ്ലിം ലീഗിനെതിരെ കാന്തപുരം, കഠാര രാഷ്ട്രീയം നിര്‍ത്തണം
അബ്ദുറഹ്മാൻ ഔഫിന്റെ കൊലപാതകം; ആര് നടത്തിയാലും കൊലപാതകം മാപ്പർഹിക്കാത്ത കുറ്റകൃത്യം: വിഎം സുധീരന്