കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്വപ്ന സുരേഷിന്റെ നിയമനത്തിന് ശുപാർശ ചെയ്തത് ശിവശങ്കർ; സസ്പെൻഷൻ റിപ്പോർട്ട് പുറത്ത്

  • By Aami Madhu
Google Oneindia Malayalam News

തിരുവനന്തപുരം; സ്വപ്ന സുരേഷിനെ ഐടി വകുപ്പിന് കീഴിലെ സ്പേസ് പാർക്കിൽ നിയമിച്ചത് ശിവശങ്കറിന്റെ ശുപാർശയിൽ. ചീഫ് സെക്രട്ടറിതല അന്വേഷണത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്. സസ്പെൻഷൻ ഉത്തരവിലും ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്. നിയമനം പിഡബ്ല്യുസി വഴിയാണെന്നന്നായിരുന്നു നേരത്തെ സിപിഎം നേതാക്കൾ വിശദീകരിച്ചിരുന്നത്. ഈ വാദമാണ് ഇപ്പോൾ പൊളിഞ്ഞിരിക്കുന്നത്.

മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കരറിനെ ഇന്നലെയാണ് അന്വേഷണവിധേയമായി സസ്പെന്റ് ചെയ്യത്. ശിവശങ്കറുമായി ബന്ധപ്പെട്ട വിവരങ്ങൾ പരിശോധിക്കുന്നതിന് ചീഫ് സെക്രട്ടറിയും ധനകാര്യ അഡീഷ്ണൽ ചീഫ് സെക്രട്ടറിയും നടത്തിയ വകുപ്പ് തല അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. പെരുമാറ്റ ചടങ്ങളുടെ ലംഘനം ഉണ്ടായതായി റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ശിവശങ്കറിന് എതിരെ വകുപ്പുതല അന്വേഷണം തുടരുമെന്നാണ് മുഖ്യമന്ത്രി വ്യക്തമാക്കിയത്.

Recommended Video

cmsvideo
police found UAE Attache's missing gunman | Oneindia Malayalam
shiva-159481524

അതിനിടെ സ്വർണക്കടത്ത് കേസിൽ ഒന്നാം പ്രതിയായ സരിത്തിനെ ഏഴ് ദിവസത്തേക്ക് എൻഐഎ കസ്റ്റഡിയിൽ വിട്ടു. കൊച്ചി എൻഐഎ കോടതിയുടേതാണ് നടപടി. നിലവിൽ സ്വപ്ന സുരേഷും സന്ദീപും എൻഐഎ കസ്റ്റഡിയിലാണ് ഉള്ളത്. സരിത്തിനെ കൂടി ലഭിച്ചതോടെ പ്രതികളെ ഒരുമിച്ചിരുത്തി ചോദ്യം ചെയ്യു. കള്ളക്കടത്തിൽ എം ശിവശങ്കറിനും പങ്കുണ്ടോയെന്നത് ദേശീയ അന്വേഷണ ഏജൻസി പരിശോധിക്കും.

അതേസമയം സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ കൈയ്യും ഓഫീസും ശുദ്ധമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പ്രതികരിച്ചു. കേസിൽ സർക്കാരിന് ഒന്നും തന്നെ ഒളിക്കാനില്ല. മുഖ്യമന്ത്രിക്കും സർക്കാരിനും പാർട്ടി പൂർണ പിന്തുണ നൽകും. സർക്കാരിനെ അസ്ഥിരപ്പെടുത്താനാണ് പ്രതിക്ഷം ശ്രമിക്കുന്നത്. കുറ്റക്കാരെ കണ്ടെത്താനല്ല മറിച്ച് പ്രചരണ കോലാഹലം തീർത്ത് സർക്കാരിനെ അട്ടിമാറിക്കാനാണ് ശ്രമം നടക്കുന്നതെന്നും കോടിയേരിപറഞ്ഞു.

എൻഐഎ അന്വേഷണം വേണ്ട സിബിഐ അന്വേഷണം വേണമെന്നാണ് കോൺഗ്രസ് പറയുന്നത്. ഏത് കേന്ദ്ര ഏജൻസിയുടെ അന്വേഷണത്തിനും സംസ്ഥാന സർക്കാരും എൽഡിഎഫും എതിരല്ല.പക്ഷേ, കേന്ദ്ര ഏജൻസികളുടെ ഇപ്പോഴത്തെ അന്വേഷണം ശരിയായ ദിശയിൽ മുന്നോട്ടുപോയാൽ യുഡിഎഫിനും ബിജെപിക്കും അത് ബൂമറാങ്ങാകുമെന്ന ഭയപ്പാട് ഇരുകൂട്ടർക്കുമുണ്ടെന്നും കോടിയേരി പറഞ്ഞു.

'പൈലറ്റിനെതിരെ ഒരക്ഷരം മിണ്ടരുത്'; പൈലറ്റിനെ മെരുക്കാൻ പുതിയ തന്ത്രവുമായി രാഹുൽ ഗാന്ധി!'പൈലറ്റിനെതിരെ ഒരക്ഷരം മിണ്ടരുത്'; പൈലറ്റിനെ മെരുക്കാൻ പുതിയ തന്ത്രവുമായി രാഹുൽ ഗാന്ധി!

സ്വര്‍ണക്കടത്ത് കേസ്: മുഖ്യമന്ത്രിയുടെ രാജിയില്‍ കുറഞ്ഞ ഒരു വിട്ടുവീഴ്ച്ചക്കുമില്ലെന്ന് പ്രതിപക്ഷംസ്വര്‍ണക്കടത്ത് കേസ്: മുഖ്യമന്ത്രിയുടെ രാജിയില്‍ കുറഞ്ഞ ഒരു വിട്ടുവീഴ്ച്ചക്കുമില്ലെന്ന് പ്രതിപക്ഷം

'കേസ് വന്നപ്പോൾ വേദനിച്ചുവല്ലേ?'; സ്പീക്കർക്കെതിരെ ഉമ്മൻചാണ്ടിയുടെ പിഎ ആയിരുന്ന ടോണി ജോപ്പൻ'കേസ് വന്നപ്പോൾ വേദനിച്ചുവല്ലേ?'; സ്പീക്കർക്കെതിരെ ഉമ്മൻചാണ്ടിയുടെ പിഎ ആയിരുന്ന ടോണി ജോപ്പൻ

English summary
Sivasankar is behins swapna suresh's appoinment in space park
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X