കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശിവശങ്കറിന്റെ വിറപ്പിച്ച് കസ്റ്റംസ്, 9 മണിക്കൂറിലധികം നീണ്ട ചോദ്യം ചെയ്യല്‍, ഒടുവില്‍ വിട്ടയച്ചു!!

Google Oneindia Malayalam News

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ എം ശിവശങ്കറിനെ വിറപ്പിച്ച് കസ്റ്റംസ്. ഒന്‍പത് മണിക്കൂറിലേറെ നീണ്ട ചോദ്യം ചെയ്യലാണ് അരങ്ങേറിയത്. ഒടുവില്‍ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാക്കി അദ്ദേഹത്തെ വീട്ടില്‍ എത്തിച്ചു. പൂജപ്പുരയിലുള്ള അദ്ദേഹത്തിന്റെ വീട്ടിലാണ് എത്തിച്ചത്. ചോദ്യം ചെയ്യലിന് ശേഷം വലിയ ആശങ്കകളാണ് നിറഞ്ഞ് നിന്നത്. അദ്ദേഹത്തെ കസ്റ്റംസ് സംഘം കസ്റ്റഡിയിലെടുത്തെന്നും കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി അദ്ദേഹത്തെ കൊച്ചിയിലേക്ക് കൊണ്ടുപോകുമെന്ന് ഒക്കെ അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍ കസ്റ്റംസ് സംഘം അദ്ദേഹത്തെ വീട്ടിലാക്കി മടങ്ങിയതോടെയാണ് വിട്ടയച്ചെന്ന് വ്യക്തമായത്.

Recommended Video

cmsvideo
പിണറായി ഇനിയും കാത്തിരിക്കുന്നത് എന്തിന്‌ ? | Oneindia Malayalam
1

ചോദ്യം ചെയ്യല്‍ സമയത്ത് അദ്ദേഹം പരുങ്ങലില്‍ ആയെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. കസ്റ്റംസിന്റെ പല ചോദ്യങ്ങള്‍ക്കും അദ്ദേഹം ഉത്തരം പറയാതെ ഒഴിഞ്ഞു മാറിയെന്നും അഭ്യൂഹമുണ്ട്. ഇതിന് പിന്നാലെ ശിവശങ്കറിനെ അറസ്റ്റ് ചെയ്യുമെന്ന് സൂചനകള്‍ ലഭിച്ചത്. ശിവശങ്കറിന്റെ മൊഴില്‍ വൈരുധ്യമുണ്ടെന്ന വാദങ്ങളും ഇതിനിടെ വന്നിരുന്നു. എന്നാല്‍ കസ്റ്റംസ് വിട്ടയച്ചതോടെ ശിവശങ്കറിന് തല്‍ക്കാലം ആശ്വസിക്കാം. സ്വര്‍ണക്കടത്തിന് ശിവശങ്കര്‍ ഏതെങ്കിലും തരത്തില്‍ സഹായിച്ചിട്ടുണ്ടോ? സ്വപ്‌ന, സരിത്ത്, സന്ദീപ് എന്നിവരുമായുള്ള ബന്ധമെന്ത് തുടങ്ങിയ വിവരങ്ങള്‍ കസ്റ്റംസ് ശേഖരിച്ചത്.

ചൊവ്വാഴ്ച്ച വൈകീട്ട് അഞ്ച് മണിയോടെയാണ് കസ്റ്റംസ് അസിസ്റ്റന്റ് കമ്മീഷന്‍ രാമമൂര്‍ത്തിയുടെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘം ഫ്‌ളാറ്റിലെത്തി ശിവശങ്കറിനെ കണ്ടത്. ഡിആര്‍ഐ ഉദ്യോഗസ്ഥരും ഇക്കൂട്ടത്തിലുണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. പൂജപ്പുരയിലെ വസതിയില്‍ മൂന്നംഗ ഉദ്യോഗസ്ഥ സംഘമാണ് എത്തിയത്. ഇവിടെ നിന്നാണ് കസ്റ്റംസ് ഒാഫീസിലേക്ക് ചോദ്യം ചെയ്യാനായി ശിവശങ്കറിനെ എത്തിച്ചത്. ഇതാണ് ഒമ്പത് മണിക്കൂറോളം നീണ്ടത്.

അതേസമയം ചോദ്യം ചെയ്യലിന്റെ കൂടുതല്‍ വിവരങ്ങള്‍ കസ്റ്റംസ് വെളിപ്പെടുത്തിയിട്ടുണ്ട്. നിര്‍ണായക വിവരങ്ങള്‍ ലഭിച്ചിട്ടുണ്ടെങ്കില്‍ അടുത്ത ദിവസം ഇക്കാര്യം വെളിപ്പെടുത്താനാണ് സാധ്യത. നേരത്തെ തിരുവനന്തപുരം ഹില്‍ട്ടല്‍ ഹോട്ടലിലും കസ്റ്റംസ് പരിശോധന നടത്തിയിരുന്നു. സ്വപ്‌നയും സരിത്തും ഇവിടെ സ്ഥിരമായി എത്താറുണ്ടായിരുന്നുവെന്നാണ് വിവരം ലഭിച്ചത്. ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങളും സന്ദര്‍ശക രജിസ്റ്ററും കസ്റ്റംസ് പരിശോധിക്കുകയും ചെയ്തു. നിര്‍ണായക തെളിവുകള്‍ ലഭിച്ചുവെന്നും കസ്റ്റംസ് അറിയിച്ചു.

English summary
m sivasankar released by customs after questioning
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X