കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശിവശങ്കറിലൂടെ പിണറായി വിജയനിലേക്ക്... ഇഡിയുടെ തന്ത്രം ഫലിച്ചു; പിണറായി രാജിവയ്ക്കുമോ?

Google Oneindia Malayalam News

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസിനെ സംസ്ഥാന സര്‍ക്കാരുമായി ബന്ധിപ്പിക്കുന്ന ഏക കണ്ണിയാണ് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായ എം ശിവശങ്കര്‍. ശിവശങ്കറിനെതിരെ തെളിവുകള്‍ ഒന്നുമില്ലല്ലോ എന്നതായിരുന്നു ഇടതുപക്ഷം ഇതുവരെ ഉന്നയിച്ച വാദം.

സ്വര്‍ണ്ണക്കടത്ത് കേസ്; എം ശിവശങ്കറിനെ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് കസ്റ്റഡിയിലെടുത്തുസ്വര്‍ണ്ണക്കടത്ത് കേസ്; എം ശിവശങ്കറിനെ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് കസ്റ്റഡിയിലെടുത്തു

എന്നാല്‍, ഇപ്പോള്‍ ശിവശങ്കറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളിയിരിക്കുകയാണ്. മിനിട്ടുകള്‍ക്കകം ശിവശങ്കറിനെ സ്വകാര്യ ആശുപത്രിയില്‍ നിന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തു. ഇതോടെ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവും രംഗത്തെത്തി.

മുഖ്യമന്ത്രിയുടെ ഓഫീസിലെ സ്വാധീനം എം ശിവശങ്കര്‍ സ്വര്‍ണക്കടത്തിനായി ഉപയോഗിച്ചു എന്നാണ് എന്‍ഫോഴ്‌സ്‌മെന്റ് പറയുന്നത്. ചുരുക്കത്തില്‍ കേസ് മുഖ്യമന്ത്രിയുടെ ഓഫീസില്‍ എത്തിയിരിക്കുന്നു എന്ന് പറയാം.

 കസ്റ്റംസിനെ വിളിച്ചു?

കസ്റ്റംസിനെ വിളിച്ചു?

സ്വപ്‌ന സുരേഷിന്റെ മൊഴി പ്രകാരം, എം ശിവശങ്കര്‍ കസ്റ്റംസ് ക്ലിയറന്‍സ് വിഷയത്തില്‍ സഹായിച്ചിട്ടില്ല. സഹായം അഭ്യര്‍ത്ഥിച്ചിട്ടും അത് ചെയ്ത് തന്നില്ല എന്നാണ് സ്വപ്‌നയുടെ മൊഴി. എന്നാല്‍ എന്‍ഫോഴ്‌സ്‌മെന്റ് , കഴിഞ്ഞ ദിവസം കോടതിയില്‍ വാദിച്ചത് ശിവശങ്കര്‍, ബാഗേജ് ക്ലിയറന്‍സിനായി കസ്റ്റംസ് ഉദ്യോഗസ്ഥരെ വിളിച്ചു എന്നാണ്.

പുതിയ വിവരങ്ങള്‍

പുതിയ വിവരങ്ങള്‍

അന്വേഷണത്തിന്റെ ആദ്യഘട്ടത്തില്‍ എം ശിവശങ്കര്‍ കസ്റ്റംസിനെ വിളിച്ചിട്ടില്ല എന്നായിരുന്നു പുറത്ത് വന്ന വിവരം. മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് ആരും വിളിച്ചില്ല എന്ന് കസ്റ്റംസ് ഉദ്യോഗസ്ഥന്‍ തന്നെ വെളിപ്പെടുത്തുകയും ചെയ്തിരുന്നു. ആ ഉദ്യോഗസ്ഥനെ പിന്നീട് നാഗ്പൂരിലെ സ്ഥലം മാറ്റുന്നതാണ് കണ്ടത്.

തന്ത്രപരമായ നീക്കം

തന്ത്രപരമായ നീക്കം

എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെ കേന്ദ്ര സര്‍ക്കാര്‍ രാഷ്ട്രീയമായി ഉപയോഗിക്കുന്നു എന്ന ആക്ഷേപം നിലനില്‍ക്കവേയാണ് കേരളത്തിലെ പുതിയ നീക്കങ്ങള്‍. എം ശിവശങ്കറിന്റെ ജാമ്യഹര്‍ജി തള്ളി മിനിട്ടുകള്‍ക്കകം കസ്റ്റഡിയില്‍ എടുത്തത് അത്തരും ഒരു തന്ത്രത്തിന്റെ ഭാഗമായിട്ടാണെന്നും വിലയിരുത്തലുണ്ട്.

മുഖ്യമന്ത്രിയുടെ ഓഫീസ്

മുഖ്യമന്ത്രിയുടെ ഓഫീസ്

എം ശിവശങ്കര്‍ മുഖ്യമന്ത്രിയുടെ ഓഫീസിലെ തന്റെ സ്വാധീനം കള്ളക്കടത്തിന് ഉപയോഗിച്ചു എന്നും കഴിഞ്ഞ ദിവസം എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കോടതിയില്‍ വാദിച്ചിരുന്നു. ഇതോടെ അന്വേഷണത്തിന്റെ പരിധിയിലേക്ക് മുഖ്യമന്ത്രിയുടെ ഓഫീസും എത്തിയിരിക്കുകയാണ്.

മുഖ്യമന്ത്രിയെ ചോദ്യം ചെയ്യുമോ?

മുഖ്യമന്ത്രിയെ ചോദ്യം ചെയ്യുമോ?

കാര്യങ്ങള്‍ ഈ വിധമാണ് മുന്നോട്ട് പോകുന്നത് എങ്കില്‍ മുഖ്യമന്ത്രി പിണറായി വിജയനെ ചോദ്യം ചെയ്യുന്നതിലേക്കും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് എത്തിയേക്കും എന്നാണ് വിലയിരുത്തല്‍. എന്നാല്‍ നാളിതുവരെ എം ശിവശങ്കറിനെതിരെ കൃത്യമായ തെളിവുകള്‍ ഒന്നും ഏജന്‍സികള്‍ക്ക് ലഭിച്ചിട്ടില്ല എന്നാണ് മറ്റൊരു വിവരം.

ഗൂഢാലോചനയില്‍ പങ്കാളി

ഗൂഢാലോചനയില്‍ പങ്കാളി

സ്വര്‍ണക്കടത്തിന്റെ ഗൂഢാലോചനയില്‍ എം ശിവശങ്കര്‍ പങ്കാളിയാണെന്നാണ് എന്‍ഫോഴ്‌സ്‌മെന്റ് ജാമ്യഹര്‍ജിയെ എതിര്‍ത്തുകൊണ്ട് ഉന്നയിച്ച മറ്റൊരു കാര്യം. എന്നാല്‍ ഇത് സംബന്ധിച്ച് എന്തൊക്കെ തെളിവുകള്‍ ലഭ്യമായിട്ടുണ്ട് എന്നതില്‍ ഇപ്പോഴും വ്യക്തതയില്ല. പുറത്ത് വന്ന മൊഴികളില്‍ ഒന്നും തന്നെ ശിവശങ്കറിന്റെ പങ്ക് സംബന്ധിച്ച സൂചനകളും ഇല്ല.

ആര് ആരുടെ കരു?

ആര് ആരുടെ കരു?

സ്വപ്‌ന സുരേഷ് ശിവശങ്കറിന്റെ നിയന്ത്രണത്തില്‍ ആയിരുന്നു എന്നാണ് എന്‍ഫോഴ്‌സ്‌മെന്റിന്റെ മറ്റൊരു വാദം. എന്നാല്‍ ആദ്യ ഘട്ടത്തില്‍ വന്ന വാര്‍ത്തകള്‍ പ്രകാരം, എം ശിവശങ്കറിനെ സ്വപ്‌ന സുരേഷ് കരുവാക്കുകയായിരുന്നു എന്നാണ്. ഇതില്‍ ഏതാണ് ശരിയെന്ന് കാലം തന്നെ തെളിയിക്കേണ്ടി വരും.

Recommended Video

cmsvideo
ശങ്കരൻ കുടുങ്ങി..ഇനി കുറേക്കാലം അഴിയെണ്ണാം

English summary
M Sivasankar Under Custody: Big Threat to Pinarayi Government: ED may move to Chief Minister's office next after M Sivasankar
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X